വിന്‍ഡോസ് 10 ല്‍ നിന്നും പെയിന്റ് നീക്കം ചെയ്യില്ല

വിന്‍ഡോസ് 10 ല്‍ നിന്നും പെയിന്റ് നീക്കം ചെയ്യില്ല

വിഷ്ണു പ്രതാപ്-
മൈക്രോസോഫ്റ്റ് പെയ്ന്റ് അഥവാ എംഎസ് പെയ്ന്റ് വിന്‍ഡോസ് 10 ല്‍ നിന്നും നീക്കം ചെയ്യില്ല. വാഷിംഗ്ടണിലെ റെഡ്മണ്ട് എന്ന സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്. എംഎസ് പെയ്ന്റ് സോഫ്റ്റ് വെയര്‍ വിന്‍ഡോസ് 10 ഓഎസില്‍ നിന്നും ഒഴിവാക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം വന്ന വിന്‍ഡോസ് അപ്‌ഡേറ്റില്‍ ഈ അറിയിപ്പ് നിര്‍ത്തിവെച്ചു.
മൈക്രോസോഫ്റ്റിലെ സീനിയര്‍ പ്രോഗ്രാം മാനേജറായ ബ്രാന്‍ഡന്‍ ലെബ്ലാങ്ക് ആണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ന്റെ 1903 അപ്‌ഡേറ്റിലും പെയ്ന്റ് ഉണ്ടാവുമെന്ന് അറിയിച്ചത്. കമ്പനി എന്തുകൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് ബ്ലാങ്ക് വ്യക്തമാക്കിയില്ല.
2017 ജൂലായിലാണ് വിന്‍ഡോസ് 10 ല്‍ നിന്നും എംഎസ് പെയ്ന്റ് നീക്കം ചെയ്യുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. അതിന് പകരം പെയ്ന്റ് 3ഡി എന്ന സോഫ്റ്റ് വെയര്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ പെയ്ന്റ് 3ഡി സോഫ്റ്റ് വെയര്‍ വിന്‍ഡോസ് ഓഎസില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്നതല്ല. ആവശ്യമെങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന സോഫ്റ്റ് വെയര്‍ ആണിത്.
പെയ്ന്റ് പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയ സാഹചര്യത്തില്‍ പുതിയ പെയ്ന്റ് 3ഡി സോഫ്റ്റ് വെയറിന്റെ ഭാവി എന്തായിരിക്കുമെന്ന് വ്യക്തമല്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close