കുരുമുളകിന് വില കൂടി

കുരുമുളകിന് വില കൂടി

ഫിദ-
കൊച്ചി: കുരുമുളകിന് വിലകൂടി. വില്‍പ്പനക്ക് വരവ് കുറഞ്ഞതോടെയാണ് വിലകൂടിയത്. കുരുമുളക് ക്വിന്റലിന് 300 രൂപയാണ് കഴിഞ്ഞവാരം കൂടിയത്. വില്‍പ്പനക്ക് കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കുരുമുളക് വരവ് കുറഞ്ഞതിന്റെ പ്രധാനകാരണം തമിഴ്‌നാട്ടിലേക്ക് കുരുമുളക് കള്ളക്കടത്ത് കൂടിയതാണ്. ഏലക്ക വില കുതിച്ചുകയറിയതോടെ െഹെറേഞ്ച് മേഖലകളില്‍ നിന്ന് ഏലക്ക ധാരാളമായി തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ്. ഏലക്കയുടെ മറവിലാണു കുരുമുളകും തമിഴ്‌നാട് മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്.
മഴയുടെ അഭാവം വയനാട്, ഇടുക്കി മേഖലകളെ ബാധിച്ചപ്പോള്‍ അവിടെ ഉല്‍പാദനം കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. വരള്‍ച്ചവിട്ടുമാറാത്ത വയനാട് ഇടുക്കി മേഖലകളില്‍ കുരുമുളക് കൃഷിക്ക് കനത്തനാശനഷ്ടംവരുത്തിയെന്നും കര്‍ഷകര്‍ പറഞ്ഞു. .
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന മേഖലകളാണ് വയനാടും ഇടുക്കിയും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കാറ്റും മഴയും ഇടുക്കിവയനാട് ഒഴികെയുള്ള മേഖലകളില്‍ കുരുമുളക് കൃഷിക്ക് കനത്ത നാശനഷ്ടമാണ് വരുത്തിയത്. കുരുമുളക് വള്ളികള്‍ കാറ്റിലും മഴയിലും നിലംപൊത്തി.
വരുംനാളുകളില്‍ ഉല്‍പാദനം കുറയാനാണ് സാധ്യത. ആഭ്യന്തരവിപണിയില്‍ വിലകൂടിയെങ്കിലും രാജ്യാന്തര വിപണിയില്‍ വിലമാറ്റമില്ലാതെ തുടര്‍ന്നു. നമ്മുടെ കയറ്റുമതിക്കാര്‍ ഒരു ടണ്‍ കുരുമുളകിന് 5300 ഡോളറില്‍ വിലമാറ്റമില്ലാതെ ഓഫര്‍ തുടര്‍ന്നു.
ശ്രീലങ്ക 2500 ല്‍ നിന്ന് 3000 ഡോളറായി വില ഉയര്‍ത്തി. ഇന്തോനേഷ്യ 26002700 ല്‍ നിന്ന് 2500 ഡോളറില്‍ വിലകുറച്ചു. ബ്രസീല്‍ 23002500 ല്‍ നിന്ന് 23002400 ഡോളറില്‍ വിലകുറച്ചു. വിയറ്റ്‌നാം 2000 ഡോളറില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. വാരാന്ത്യവില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 33400ഗാര്‍ബിള്‍ഡ് മുളക് 35400 രൂപ.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES