Month: April 2019

ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 7.2 ശതമാനമായി കുറയുമെന്ന്

വിഷ്ണു പ്രതാപ്-
എ.ഡി.ബി.ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 7.2 ശതമാനമായി കുറയുമെന്ന് എ.ഡി.ബി.മുംബൈ: ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചനിരക്ക് 7.2 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി.). ഈ സാഹചര്യത്തിലും വേഗം വളര്‍ച്ച നേടുന്ന രാജ്യമായി ഇന്ത്യ തുടരുമെന്നാണ് വിലയിരുത്തല്‍. അതേസമയം 202021ല്‍ 7.3 ശതമാനം വളര്‍ച്ച നിരക്കാണ് പ്രതീക്ഷിക്കുന്നത്.ഏഷ്യന്‍ രാജ്യങ്ങളുടെ ആകെ വളര്‍ച്ചനിരക്ക് 2019ല്‍ 5.7 ശതമാനവും 2020ല്‍ 5.6 ശതമാനവുമായി താഴുമെന്നാണ് എ.ഡി.ബി.യുടെ പ്രസിദ്ധീകരണമായ ഏഷ്യന്‍ ഡെവലപ്‌മെന്റ് ഔട്ട് ലുക്കില്‍ വിലയിരുത്തുന്നത്. നിക്ഷേപക സൗഹൃദാന്തരീക്ഷത്തിനും സ്വകാര്യ ഉപഭോഗ വര്‍ധനക്കും പുതിയ നിക്ഷേപത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നയങ്ങള്‍ വരുന്ന രണ്ടു വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് കരുത്തുപകരുമെന്നും എ.ഡി.ബി. വ്യക്തമാക്കുന്നു.ഇന്ത്യയുടെ കാര്യത്തില്‍ മറ്റ് ഏജന്‍സികളുടെ വിലയിരുത്തലില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന പ്രതീക്ഷിത വളര്‍ച്ചനിരക്കാണ് എ.ഡി.ബി. പങ്കുവെക്കുന്നത്. ഏഴു മുതല്‍ 7.1 ശതമാനം വരെയാണ് മറ്റ് ഏജന്‍സികള്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച നിരക്ക്.

ഒമാനില്‍ ഇന്‍ഷുറന്‍സിലും സ്വദേശി വത്കരണം; മലയാളി പ്രവാസികള്‍ അശങ്കയില്‍

അളക ഖാനം-
മസ്‌കത്ത്: ഒമാനിലെ ഇന്‍ഷുറന്‍സ് ഏജന്‍സി മേഖലയില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. ഈ മാസം 19 വരെയാണ് ഏജന്‍സികളില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ കാലാവധി അനുവദിച്ചിരിക്കുന്നത്. 2016ലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറത്തിറങ്ങിയത്.
ഇന്‍ഷുറന്‍സ് ബിസിനസിന്റെ മറ്റു മേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ട്. കമ്പനികളിലും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം വീതമാണ് സ്വദേശിവത്കരണ തോത് നിശ്ചയിച്ചിട്ടുള്ളത്. ഏജന്‍സികളില്‍ മാത്രമാണ് പൂര്‍ണമായി നടപ്പാക്കാന്‍ നിര്‍ദേശമുള്ളത്. കമ്പനികളിലെയും ബ്രോക്കറേജ് മേഖലയിലെയും സ്ഥാപനങ്ങളിലും സ്വദേശിവത്കരണ നടപടികള്‍ നടന്നുവരുകയാണ്.
ഒമാന്‍ യുനൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, അല്‍ അഹ്‌ലിയ ഇന്‍ഷുറന്‍സ്, ഒമാന്‍ നാഷനല്‍ ലൈഫ് ആന്റ്് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, അല്‍ മദീന, തകാഫുല്‍ ഒമാന്‍ എന്നിവയാണ് ഏജന്‍സികളുള്ള പ്രധാന ഇന്‍ഷുറന്‍സ് കമ്പനികള്‍. ഈ കമ്പനികള്‍ക്ക് 150ല്‍ അധികം ഏജന്‍സികളാണുള്ളത്. ഓരോ ഏജന്‍സികളിലും അഞ്ചില്‍ താഴെ ജീവനക്കാരാണ് ഉണ്ടാവുക. ഇവയില്‍ 75 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ നല്ല ശതമാനം മലയാളികളുമുണ്ട്.
പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കണമെന്ന് കാട്ടി അധികൃതരില്‍ നിന്ന് കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം കത്ത് ലഭിച്ചിരുന്നു. എന്നാല്‍, സ്വദേശിവത്കരണത്തിന്റെ കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ഏജന്‍സികളിലെ ജീവനക്കാര്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികളും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. ഈ അപേക്ഷകളില്‍ അധികൃതര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍. സ്വദേശിവത്കരണം നടപ്പായാല്‍ ഏറ്റവും കൂടുതല്‍ മലയാളികളെയാണ് പ്രതികൂലമായി ബാധിക്കുക. കാലാവധി നീട്ടിക്കിട്ടിയില്ലെങ്കില്‍ നിരവധി പേര്‍ക്ക് രാജ്യം വിടേണ്ടിവരും. ഇവരില്‍ പലരും നിരവധി വര്‍ഷങ്ങളായി ഒമാനില്‍ കഴിയുന്നവരാണ്. 30 വര്‍ഷത്തിലധികവും മറ്റും ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്വദേശിവത്കരണ ഭീഷണി നേരിടുന്നുണ്ട്. ഇവരില്‍ നല്ല ശതമാനം കുടുംബമായി കഴിയുന്നവരുമാണ്. ഈ പ്രായത്തില്‍ നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക്് മറ്റ്‌ േജാലികള്‍ കണ്ടെത്താനും ചെയ്യാനും പ്രയാസവുമുണ്ടാവും. ഏതായാലും സ്വദേശിവത്കരണത്തിന് കാലാവധി നീട്ടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍.

 

അര്‍ജുന്‍കപൂറിന് മലൈക്കാ അറോറ വധു

രാംനാഥ് ചാവ്‌ല-
ബാളിവുഡിലെ ഏറ്റവും പുതിയ താര ജോഡി അര്‍ജുന്‍കപൂറും മലൈക്കാ അറോറയും വിവാഹിതരാകുന്നു. ദീര്‍ഘനാളായി പ്രണയത്തിലായ ഇരുവരുടെയും വിവാഹം അടുത്തമാസം 19 ന് നടക്കുമെന്ന് സ്‌പോട്ട് ബോയ് ഇ യാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹചടങ്ങിലേക്ക് രണ്‍വീര്‍ ദീപിക ദമ്പതികളും കരിഷ്മയും കരീന സഹോദരിമാരുമെല്ലാം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹവാര്‍ത്ത ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി വിവാഹമോചനം നേടിയ ശേഷം മലൈകയും അര്‍ജുനും പലയിടങ്ങളിലും ഒരുമിച്ചെത്തിയത് ഇരുവരും തമ്മിലുള്ള പ്രണയവാര്‍ത്തകളെ ശക്തിപ്പെടുത്തിയിരുന്നു. കുറച്ച് നാള്‍ മുമ്പ് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറയാറാകുമ്പോള്‍ എല്ലാം നിങ്ങള്‍ അറിയും എന്നായിരുന്നു അര്‍ജുന്‍ കപൂറിന്റെ മറുപടി. ഇരുവരെയും പലയിടങ്ങളിലും ഒരുമിച്ച് കണ്ടിരുന്നെങ്കിലും കോഫി വിത്ത് കരണ്‍ പരിപാടിയുടെ ഒരു എപ്പിസോഡില്‍ താന്‍ അര്‍ജുനെ ഇഷ്ടപ്പെടുന്നതായി മലൈക തന്നെ വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ലാക്‌മേ ഫാഷന്‍ വീക്കില്‍ ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പരന്നു തുടങ്ങിയത്. പിന്നാലെ ഇന്ത്യാസ് ഗോസ് ടാലന്റ് പരിപാടിയില്‍ ഇരുവരും കൈകോര്‍ത്ത് നടന്നുപോകുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നു. അര്‍ബാസ് ഖാനുമായുള്ള ആദ്യ വിവാഹത്തില്‍ മലൈക്കക്ക് കൗമാര പ്രായത്തിലുള്ള ഒരു മകനുണ്ട്. 2016 ല്‍ അര്‍ബാസ് ഖാനുമായി വേര്‍പെട്ട് താമസിക്കാന്‍ തുടങ്ങിയ മലൈക്ക 2017 ല്‍ വിവാഹമോചനവും നേടി. ടെലിവിഷന്‍ പരിപാടികളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മലൈക.

കയര്‍ കോര്‍പറേഷന് 175 കോടി രൂപയുടെ വിറ്റുവരവ്

ഗായത്രി-
ആലപ്പുഴ: സുവര്‍ണ ജൂബിലി വര്‍ഷമായ 2018-2019ല്‍ ചരിത്ര നേട്ടവുമായി കേരള സ്‌റ്റേറ്റ് കയര്‍ കോര്‍പറേഷന്‍. നടപ്പുവര്‍ഷം 175 കോടി രൂപയുടെ വിറ്റുവരവാണ് കോര്‍പറേഷന്‍ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനമാണ് വര്‍ധന. 200506 വര്‍ഷത്തില്‍ 2.74 കോടി രൂപയുടെ വിറ്റുവരവ് മാത്രമുണ്ടായിരുന്ന അവസ്ഥയില്‍ നിന്നാണ് നടപ്പുവര്‍ഷം ഈ നേട്ടത്തിലേക്ക് കോര്‍പറേഷന്‍ എത്തിയത്.
200708 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച്, കയര്‍ കോര്‍പറേഷന്‍ വഴി നടപ്പാക്കിയ ക്രയവില സ്ഥിരതാ പദ്ധതി വഴിയുണ്ടായ വിപണന നേട്ടമാണ് കയര്‍ കോര്‍പ്പറേഷന് കരുത്തായത്. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ കയര്‍ ഭൂവസ്ത്ര പദ്ധതികളും കുതിച്ചു ചാട്ടത്തിന് സഹായകരമായി. തൊഴിലുറപ്പ് പദ്ധതി വഴി കയര്‍ ഭൂവസ്ത്ര പദ്ധതികള്‍ ഏറ്റെടുത്ത് സംസ്ഥാനത്ത് നീര്‍ത്തട വികസന പരിപാടികളും മണ്ണൊലിപ്പ് നിവാരണ പ്രവര്‍ത്തനങ്ങളും വിജയകരമായി നടപ്പാക്കുന്നു.
കയര്‍ ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണി ഉറപ്പാക്കുന്നതിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പുതിയ പദ്ധതികളും നടപ്പാക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് മിനിമം കൂലിയും തൊഴില്‍ ലഭ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് നേട്ടങ്ങള്‍ കൈവരിക്കാന്‍ കയര്‍ കോര്‍പറേഷന് കഴിഞ്ഞത്. തുടര്‍ വര്‍ഷങ്ങളിലും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പരിശ്രമത്തിലാണ് കയര്‍ കോര്‍പറേഷന്‍. ടി.കെ.ദേവകുമാറാണ് ഇപ്പോഴത്തെ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍.

ഓട്ടോക്ക് പകരക്കാരനായി ബജാജിന്റെ കുഞ്ഞന്‍ ക്യൂട്ട്

ഫിദ-
കൊച്ചി: ഓട്ടോക്ക് പകരക്കാരനായി ഇപ്പോള്‍ ബജാജിന്റെ കുഞ്ഞന്‍ ക്യൂട്ട്. തടസങ്ങളെല്ലാം തുടച്ചുനീക്കിയാണ് ക്യൂട്ട് വിപണിയില്‍ എത്തിയിട്ടുള്ളത്. വാണിജ്യ വാഹനമായും സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കാവുന്ന വാഹനമാണ് ക്യൂട്ട്. ഓട്ടോറിക്ഷകള്‍ക്കും എന്‍ട്രിലെവല്‍ കാറുകള്‍ക്കും ഇടയിലാണ് ക്യൂട്ടിന്റെ സ്ഥാനം. ക്വാഡ്രിസൈക്കിളുകളെ ഇതിനുമുമ്പും നാം നിരത്തുകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രത്യേക ‘ക്വാഡ്രിസൈക്കിള്‍’ ഗണത്തിലാണ് ക്യൂട്ടുള്ളത്. ഇവയ്ക്ക് നിശ്ചിയ ഉയരവും ഭാരവും നിര്‍ണയിച്ചിട്ടുണ്ട്. വേഗത മണിക്കൂറില്‍ പരമാവധി 70 കിലോമീറ്ററില്‍ താഴെയായിരിക്കണം. നീളം മൂന്നു മീറ്റളിലും വീതി ഒന്നര മീറ്രറിലും കൂടരുത്.
2.7 മീറ്ററാണ് ക്യൂട്ടിന്റെ നീളം. ഉയരം 1.6 മീറ്റര്‍. വീതി 1.3 മീറ്റര്‍. അതായത്, നീളവും വീതിയും ഉയരവും ഓട്ടോ്ക്ക് സമം. എന്നാല്‍, ഓട്ടോകളേക്കാള്‍ മികവുറ്റ സുരക്ഷയും യാത്രാസുഖവും ക്യൂട്ട് നല്‍കുന്നു. പ്ലാസ്റ്റിക്കും സ്റ്റീലും ഉപയോഗിച്ചാണ് ക്യൂട്ടിനെ ബജാജ് നിര്‍മ്മിച്ചിരിക്കുന്നത്. മോണോകോക്ക് ബോഡി, സുരക്ഷിതവുമാണ്. ഒറ്റനോട്ടത്തില്‍, ‘ക്യൂട്ട്’ ആയ രൂപകല്‍പ്പനയെന്ന് തന്നെ ക്യൂട്ടിന്റെ ഭംഗിയെ വിശേഷിപ്പിക്കാം. ഒതുക്കമുള്ളതാണ് ബോഡി. സ്റ്റീലില്‍ തീര്‍ത്ത മേല്‍ക്കൂര ഉയര്‍ത്തി നല്‍കിയിരിക്കുന്നു. 12 ഇഞ്ച് അലോയ് വീലുകളും മികച്ച കളര്‍ഷെയ്ഡുകളും ചേരുന്നതോടെ വാഹനം ആകര്‍ഷകമാകുന്നു. ബോണറ്റും ഡോറുകളും പ്ലാസ്റ്റിക് കരുത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
പ്രത്യേകിച്ച്, ഒരുപാട് ഫീച്ചറുകളാല്‍ സമ്പന്നമൊന്നുമല്ല അകത്തളം. എന്നാല്‍, ഓട്ടോറിക്ഷകളില്‍ നിന്ന് വ്യത്യസ്തമാണ്. കാറുകളുടെ ഉള്‍ത്തളത്തിനോട് നേരിയ സാദൃശ്യവും കാണാം. വലിയ വിന്‍ഡ്ഷീല്‍ഡിനൊപ്പം ഒറ്റ വൈപ്പര്‍. ഡാഷ്‌ബോര്‍ഡില്‍ ലോക്ക് ചെയ്യാവുന്ന രണ്ട് സ്‌റ്റോറേജ് ബോക്‌സുകളുണ്ട്. സിംഗിള്‍പോഡ് ഇന്‍സ്ട്രുമെന്റ് സണ്‍സോളും ഗിയര്‍നോബും ഡാഷ്‌ബോര്‍ഡിന്റെ മദ്ധ്യഭാഗത്തായി ഇടംപിടിച്ചിരിക്കുന്നു. എ.സി വെന്റുകളില്ല. െ്രെഡവര്‍ സീറ്റ് ക്രമീകരിക്കാനുള്ള ഓപ്ഷനുണ്ട്. നാല് പേര്‍ക്ക് സുഖയാത്ര ചെയ്യാവുന്ന ക്യൂട്ടിന്റെ അകത്തളം വിശാലവുമാണ്. പിന്നിലെ സീറ്റ് മടക്കിവച്ചാല്‍ 400 ലിറ്റര്‍ ബൂട്ട് സ്‌പേസും ലഭിക്കും.

പ്രിയങ്കയും നിക് ജോനാസും വേര്‍പിരിയുന്നു

അളക ഖാനം-
ന്യൂയോര്‍ക്: ലോക ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമായിരുന്നു ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും ഹോളിവുഡ് ഗായകന്‍ നിക് ജോനാസിന്റെയും. വിവാഹത്തിന്റെ പേരില്‍ പ്രിയങ്കക്കെതിരെ വംശീയാക്രമണം വരെയുണ്ടായി. എന്നാല്‍, ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്തു വിട്ടിരിക്കയാണ് അമേരിക്കന്‍ മാഗസിന്‍. പരസ്പരം മനസ്സിലാക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഇരുവരും ഇങ്ങനെയൊരു തീരുമാനമെടുത്തതത്രെ.
താരങ്ങളുടെ കുടുംബം വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. 2018 ഡിസംബറിലായിരുന്നു 36കാരിയായ പ്രിയങ്കയുടെയും 26കാരനായ നിക്കിന്റെയും വിവാഹം. വിവാഹ മോചനത്തിന് നിക്കിന്റെ കുടുംബമാണ് മുന്‍കൈയെടുക്കുന്നതെന്നും മാഗസിന്‍ പറയുന്നു.