കയര്‍ കോര്‍പറേഷന് 175 കോടി രൂപയുടെ വിറ്റുവരവ്

കയര്‍ കോര്‍പറേഷന് 175 കോടി രൂപയുടെ വിറ്റുവരവ്

ഗായത്രി-
ആലപ്പുഴ: സുവര്‍ണ ജൂബിലി വര്‍ഷമായ 2018-2019ല്‍ ചരിത്ര നേട്ടവുമായി കേരള സ്‌റ്റേറ്റ് കയര്‍ കോര്‍പറേഷന്‍. നടപ്പുവര്‍ഷം 175 കോടി രൂപയുടെ വിറ്റുവരവാണ് കോര്‍പറേഷന്‍ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനമാണ് വര്‍ധന. 200506 വര്‍ഷത്തില്‍ 2.74 കോടി രൂപയുടെ വിറ്റുവരവ് മാത്രമുണ്ടായിരുന്ന അവസ്ഥയില്‍ നിന്നാണ് നടപ്പുവര്‍ഷം ഈ നേട്ടത്തിലേക്ക് കോര്‍പറേഷന്‍ എത്തിയത്.
200708 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച്, കയര്‍ കോര്‍പറേഷന്‍ വഴി നടപ്പാക്കിയ ക്രയവില സ്ഥിരതാ പദ്ധതി വഴിയുണ്ടായ വിപണന നേട്ടമാണ് കയര്‍ കോര്‍പ്പറേഷന് കരുത്തായത്. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ കയര്‍ ഭൂവസ്ത്ര പദ്ധതികളും കുതിച്ചു ചാട്ടത്തിന് സഹായകരമായി. തൊഴിലുറപ്പ് പദ്ധതി വഴി കയര്‍ ഭൂവസ്ത്ര പദ്ധതികള്‍ ഏറ്റെടുത്ത് സംസ്ഥാനത്ത് നീര്‍ത്തട വികസന പരിപാടികളും മണ്ണൊലിപ്പ് നിവാരണ പ്രവര്‍ത്തനങ്ങളും വിജയകരമായി നടപ്പാക്കുന്നു.
കയര്‍ ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണി ഉറപ്പാക്കുന്നതിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പുതിയ പദ്ധതികളും നടപ്പാക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് മിനിമം കൂലിയും തൊഴില്‍ ലഭ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് നേട്ടങ്ങള്‍ കൈവരിക്കാന്‍ കയര്‍ കോര്‍പറേഷന് കഴിഞ്ഞത്. തുടര്‍ വര്‍ഷങ്ങളിലും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പരിശ്രമത്തിലാണ് കയര്‍ കോര്‍പറേഷന്‍. ടി.കെ.ദേവകുമാറാണ് ഇപ്പോഴത്തെ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close