ഓട്ടോക്ക് പകരക്കാരനായി ബജാജിന്റെ കുഞ്ഞന്‍ ക്യൂട്ട്

ഓട്ടോക്ക് പകരക്കാരനായി ബജാജിന്റെ കുഞ്ഞന്‍ ക്യൂട്ട്

ഫിദ-
കൊച്ചി: ഓട്ടോക്ക് പകരക്കാരനായി ഇപ്പോള്‍ ബജാജിന്റെ കുഞ്ഞന്‍ ക്യൂട്ട്. തടസങ്ങളെല്ലാം തുടച്ചുനീക്കിയാണ് ക്യൂട്ട് വിപണിയില്‍ എത്തിയിട്ടുള്ളത്. വാണിജ്യ വാഹനമായും സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കാവുന്ന വാഹനമാണ് ക്യൂട്ട്. ഓട്ടോറിക്ഷകള്‍ക്കും എന്‍ട്രിലെവല്‍ കാറുകള്‍ക്കും ഇടയിലാണ് ക്യൂട്ടിന്റെ സ്ഥാനം. ക്വാഡ്രിസൈക്കിളുകളെ ഇതിനുമുമ്പും നാം നിരത്തുകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രത്യേക ‘ക്വാഡ്രിസൈക്കിള്‍’ ഗണത്തിലാണ് ക്യൂട്ടുള്ളത്. ഇവയ്ക്ക് നിശ്ചിയ ഉയരവും ഭാരവും നിര്‍ണയിച്ചിട്ടുണ്ട്. വേഗത മണിക്കൂറില്‍ പരമാവധി 70 കിലോമീറ്ററില്‍ താഴെയായിരിക്കണം. നീളം മൂന്നു മീറ്റളിലും വീതി ഒന്നര മീറ്രറിലും കൂടരുത്.
2.7 മീറ്ററാണ് ക്യൂട്ടിന്റെ നീളം. ഉയരം 1.6 മീറ്റര്‍. വീതി 1.3 മീറ്റര്‍. അതായത്, നീളവും വീതിയും ഉയരവും ഓട്ടോ്ക്ക് സമം. എന്നാല്‍, ഓട്ടോകളേക്കാള്‍ മികവുറ്റ സുരക്ഷയും യാത്രാസുഖവും ക്യൂട്ട് നല്‍കുന്നു. പ്ലാസ്റ്റിക്കും സ്റ്റീലും ഉപയോഗിച്ചാണ് ക്യൂട്ടിനെ ബജാജ് നിര്‍മ്മിച്ചിരിക്കുന്നത്. മോണോകോക്ക് ബോഡി, സുരക്ഷിതവുമാണ്. ഒറ്റനോട്ടത്തില്‍, ‘ക്യൂട്ട്’ ആയ രൂപകല്‍പ്പനയെന്ന് തന്നെ ക്യൂട്ടിന്റെ ഭംഗിയെ വിശേഷിപ്പിക്കാം. ഒതുക്കമുള്ളതാണ് ബോഡി. സ്റ്റീലില്‍ തീര്‍ത്ത മേല്‍ക്കൂര ഉയര്‍ത്തി നല്‍കിയിരിക്കുന്നു. 12 ഇഞ്ച് അലോയ് വീലുകളും മികച്ച കളര്‍ഷെയ്ഡുകളും ചേരുന്നതോടെ വാഹനം ആകര്‍ഷകമാകുന്നു. ബോണറ്റും ഡോറുകളും പ്ലാസ്റ്റിക് കരുത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
പ്രത്യേകിച്ച്, ഒരുപാട് ഫീച്ചറുകളാല്‍ സമ്പന്നമൊന്നുമല്ല അകത്തളം. എന്നാല്‍, ഓട്ടോറിക്ഷകളില്‍ നിന്ന് വ്യത്യസ്തമാണ്. കാറുകളുടെ ഉള്‍ത്തളത്തിനോട് നേരിയ സാദൃശ്യവും കാണാം. വലിയ വിന്‍ഡ്ഷീല്‍ഡിനൊപ്പം ഒറ്റ വൈപ്പര്‍. ഡാഷ്‌ബോര്‍ഡില്‍ ലോക്ക് ചെയ്യാവുന്ന രണ്ട് സ്‌റ്റോറേജ് ബോക്‌സുകളുണ്ട്. സിംഗിള്‍പോഡ് ഇന്‍സ്ട്രുമെന്റ് സണ്‍സോളും ഗിയര്‍നോബും ഡാഷ്‌ബോര്‍ഡിന്റെ മദ്ധ്യഭാഗത്തായി ഇടംപിടിച്ചിരിക്കുന്നു. എ.സി വെന്റുകളില്ല. െ്രെഡവര്‍ സീറ്റ് ക്രമീകരിക്കാനുള്ള ഓപ്ഷനുണ്ട്. നാല് പേര്‍ക്ക് സുഖയാത്ര ചെയ്യാവുന്ന ക്യൂട്ടിന്റെ അകത്തളം വിശാലവുമാണ്. പിന്നിലെ സീറ്റ് മടക്കിവച്ചാല്‍ 400 ലിറ്റര്‍ ബൂട്ട് സ്‌പേസും ലഭിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close