Month: March 2019

ആഗോള മലയാളി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ യൂസഫലി ഒന്നാമന്‍

ഫിദ-
കൊച്ചി: ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ എട്ടു മലയാളികള്‍. 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്.
22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160 ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുണ്ട്. ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ മേഖലകളിലും വന്‍തോതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ അതിസമ്പന്നരില്‍ ആദ്യ ഇരുപതില്‍ ഇടംപിടിച്ച ഒരേയൊരു മലയാളിയാണ് യൂസഫലി. ആഗോളതലത്തില്‍ 394ാം സ്ഥാനത്താണ് അദ്ദേഹം.
ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (16,920 കോടി രൂപ/240 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (15,510 കോടി രൂപ/220 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്.ഡി. ഷിബുലാല്‍ (9,870 കോടി രൂപ/140 കോടി ഡോളര്‍), വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ (9,870 കോടി രൂപ/140 കോടി ഡോളര്‍), കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ (8,460 കോടി രൂപ/120 കോടി ഡോളര്‍), ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ (7,755 കോടി രൂപ/110 കോടി ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

പുതിയ ചിത്രങ്ങളുടെ തിരക്കാണ്; മത്സരിക്കാനില്ല

ഫിദ-
തിരു: നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തിരുവനന്തപുരത്തോ കൊല്ലത്തോ അദ്ദേഹം ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. നേതാക്കളും ഈ സാധ്യത തള്ളിയിരുന്നില്ല. എന്നാല്‍, ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയെന്നും അതിന്റെ തിരക്കിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നുള്ള പ്രചരണത്തിന് ചൂടേറി. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കാനാണ് ബി.ജെ.പി.യും ആര്‍.എസ്.എസും ആഗ്രഹിക്കുന്നത്. പ്രഥമപരിഗണനയും അദ്ദേഹത്തിനാണ്. കുമ്മനത്തെ കൊണ്ടുവരാന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദവുമുണ്ട്. കുമ്മനം മത്സരിച്ചില്ലെങ്കില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്നാണ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അഭിപ്രായം തേടിയെത്തിയ സംസ്ഥാന നേതാവിനോട് ജില്ലമണ്ഡലം ഭാരവാഹികള്‍ വെളിപ്പെടുത്തിയത്. കൊല്ലത്ത് സുരേഷ് ഗോപിയുടേതടക്കം പലപേരുകള്‍ പ്രാദേശിക ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിനുമുന്നില്‍ വെച്ചിരുന്നു. എം.പി. എന്നതിനുപുറമേ കൊല്ലത്തുകാരന്‍ എന്ന പരിഗണനകൂടി സുരേഷ് ഗോപിക്ക് നേതാക്കള്‍ നല്‍കിയിരുന്നു.

മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരി വിപണിയിലിറക്കിയത് 7,000 കോടി രൂപ

രാംനാഥ് ചാവ്‌ല-
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് ജനുവരിയില്‍ 5,200 കോടി രൂപ പിന്‍വലിച്ചപ്പോള്‍ മ്യൂച്വല്‍ ഫണ്ട് എഎംസികള്‍ അതിന് ബദലായി. ഫണ്ട് കമ്പനികള്‍ 7,000 കോടി രൂപയാണ് ജനുവരിയില്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. വിദേശ സ്ഥാപനങ്ങളുടെ പിന്‍മാറ്റം അവസരമാക്കുകയാണ് ആഭ്യന്തര ഫണ്ടുകമ്പനികള്‍ ചെയ്തത്.
സെബിയില്‍നിന്നും ഡെപ്പോസിറ്ററികളില്‍നിന്നും ലഭിക്കുന്ന വിവരപ്രകരാം 7,160 കോടിയാണ് ഫണ്ട് മാനേജര്‍മാര്‍ ഓഹരി വാങ്ങാന്‍ ചെലവാക്കിയത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരാകട്ടെ 5,264 കോടിയാണ് പിന്‍വലിച്ചത്.
വിപണിയുടെ ചാഞ്ചാട്ടത്തിലും മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപകര്‍ നിക്ഷേപം തുടര്‍ന്നാണ് എഎംസികള്‍ക്ക് ഇത്രയും തുക വിപണിയിലിറക്കാന്‍ സാധിച്ചത്.

കയര്‍ കോര്‍പ്പറേഷന്റെ ലക്ഷ്യം 300 കോടി

ഗായത്രി-
ആലപ്പുഴ: 201920 വര്‍ഷത്തില്‍ 300 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള ബജറ്റ് കേരള സ്‌റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. വിവിധ പദ്ധതികളാണ് വരുംവര്‍ഷത്തില്‍ വിഭാവന ചെയ്തിട്ടുള്ളത്. കയര്‍ കോര്‍പ്പറേഷന്റെ ഉന്നമനത്തിനും തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍ പറഞ്ഞു.
കമ്പനിയുടെ അടൂര്‍ ഡിവിഷനില്‍ വര്‍ദ്ധിപ്പിച്ച ഉത്പാദനക്ഷമതയുള്ള നാല് ടഫ്റ്റിംഗ് ലൈനുകള്‍, ടഫ്റ്റഡ് ഡോര്‍ മാറ്റുകളുടെ മൂല്യവര്‍ധനക്കായി അടൂര്‍ ഡിവിഷനില്‍ സ്‌റ്റെന്‍സലിംഗ് യൂണിറ്റ്, ബേപ്പൂര്‍ ഡിവിഷനില്‍ മെത്ത നിര്‍മ്മാണ യൂണിറ്റ്, ഉത്പാദനക്ഷമതയുള്ള ഓട്ടോമാറ്റിക് തറികള്‍ സ്ഥാപിച്ച് കയര്‍ ഭൂവസ്ത്രം നിര്‍മ്മാണം, കേരളത്തിലെ എല്ലാ ജില്ലകളിലുമായി രണ്ടായിരത്തിലധികം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലൂടെ കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക എന്നിവ പുതിയ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്.
കമ്പനിയുടെ അടൂര്‍ ഡിവിഷനില്‍ വര്‍ദ്ധിപ്പിച്ച ഉത്പാദനക്ഷമതയുള്ള നാല് ടഫ്റ്റിംഗ് ലൈനുകള്‍, ടഫ്റ്റഡ് ഡോര്‍ മാറ്റുകളുടെ മൂല്യവര്‍ദ്ധനക്കായി അടൂര്‍ ഡിവിഷനില്‍ സ്‌റ്റെന്‍സലിംഗ് യൂണിറ്റ്, ബേപ്പൂര്‍ ഡിവിഷനില്‍ മെത്ത നിര്‍മ്മാണ യൂണിറ്റ്, ഉത്പാദനക്ഷമതയുള്ള ഓട്ടോമാറ്റിക് തറികള്‍ സ്ഥാപിച്ച് കയര്‍ ഭൂവസ്ത്രം നിര്‍മ്മാണം, കേരളത്തിലെ എല്ലാ ജില്ലകളിലുമായി രണ്ടായിരത്തിലധികം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലൂടെ കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക എന്നിവ പുതിയ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്.

ഉജ്വല യോജനക്ക് മികച്ച പ്രതികരണം

ഫിദ-
കൊച്ചി: നിര്‍ധന കുടുംബങ്ങള്‍ക്കും പാചക വാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്വല യോജനക്ക് മികച്ച പ്രതികരണം. നടപ്പു സാമ്പത്തിക വര്‍ഷം (201819) ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ മാത്രം 4.07 കോടി പുതിയ കണക്ഷനുകളാണ് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ചേര്‍ന്ന് നല്‍കിയത്. തൊട്ടു മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ നല്‍കിയ പുതിയ കണക്ഷനുകളെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധന.
ഈവര്‍ഷം മാര്‍ച്ച് 31നകം 4.25 കോടി പുതിയ കണക്ഷനുകള്‍ നല്‍കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യം. ഇതു കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. 2019 മാര്‍ച്ച് 31നകം പുതുതായി അ!ഞ്ച് കോടി എല്‍.പി.ജി കണക്ഷനുകള്‍ നല്‍കുന്നത് ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉജ്വല യോജന ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ ഈ ലക്ഷ്യം മറികടക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കഴിഞ്ഞു. ഇതോടെ, കൈവരിക്കേണ്ട ലക്ഷ്യം എട്ട് കോടിയായി ഉയര്‍ത്തിയിട്ടുമുണ്ട്. 201617ല്‍ മാത്രം 3.3 കോടിപ്പേര്‍ക്ക് പുതുതായി എല്‍.പി.ജി കണക്ഷന്‍ ലഭിച്ചു. 201718ല്‍ 2.81 കോടിപ്പേരെയും ചേര്‍ത്തു. നടപ്പുവര്‍ഷം കേരളത്തില്‍ മാത്രം ഏപ്രില്‍ഡിസംബര്‍ വരെ 1.55 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.
ഈവര്‍ഷം ഇതുവരെ 3,030 പുതിയ ഡീലര്‍മാരെയും പാചക വാതക വിതരണ ശൃംഖലയിലേക്ക് എണ്ണക്കമ്പനികള്‍ ചേര്‍ത്തിട്ടുണ്ട്. 2015 മാര്‍ച്ച് 31ലെ കണക്കുപ്രകാരം ഇന്ത്യയില്‍ 14.8 കോടി എല്‍.പി.ജി കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലേക്ക് എത്തിയപ്പോള്‍ ഇത് 77 ശതമാനം വര്‍ദ്ധിച്ച് 26.16 കോടിയായിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം എല്‍.പി.ജി ഉപഭോഗത്തില്‍ 32.8 ശതമാനം വിഹിതവുമായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നില്‍. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖല 27.2 ശതമാനം വിഹിതവുമായി രണ്ടാമതാണ്.
പത്തുലക്ഷം രൂപയില്‍ താഴെ പ്രതിവര്‍ഷ വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് ഉജ്വല യോജന പ്രകാരം എല്‍.പി.ജി കണക്ഷന്‍ നല്‍കുന്നത്. സബ്‌സിഡിയോട് കൂടിയ 12 സിലിണ്ടറുകള്‍ ഇവര്‍ക്ക് ഒരുവര്‍ഷം ലഭിക്കും.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എല്‍.പി.ജി ഉപഭോഗ രാജ്യമാണ് ഇന്ത്യ. 201718ല്‍ ഇന്ത്യക്കാര്‍ 22.5 മില്യണ്‍ ടണ്‍ എല്‍.പി.ജിയാണ് ഉപയോഗിച്ചത്. 2025ല്‍ ഉപഭോഗം 30 മില്യണ്‍ ടണ്‍ കവിയുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ഓയിലിന്റെ കണക്കുപ്രകാരം കേരളത്തില്‍ ഈവര്‍ഷം എല്‍.പി.ജി ഉപഭോഗം 106.3 ശതമാനമാണ്. 2016ല്‍ ഇത് 97 ശതമാനമായിരുന്നു. ദേശീയതല ഉപഭോഗം 62 ശതമാനത്തില്‍ നിന്ന് 90 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ മൊത്തം എല്‍.പി.ജി ഉപഭോക്താക്കളില്‍ 12 കോടിയും ഇന്ത്യന്‍ ഓയിലിന്റെ ഉപഭോക്താക്കളാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് ഏഴു കോടിയും ബി.പി.സി.എല്ലിന് 6.6 കോടിയും ഉപഭോക്താക്കളുണ്ട്.
ഉപഭോക്താക്കള്‍ക്ക് എല്‍.പി.ജി സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന ‘പവല്‍’ സ്‌കീം പ്രകാരം ഈവര്‍ഷം ഏപ്രില്‍ഡിസംബറില്‍ 25,700 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ചെലവായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ നല്‍കിയത് 20,880 കോടി രൂപയാണ്. അടുത്തവര്‍ഷം ഇത് 33,000 കോടി രൂപയിലെത്തിയേക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.

 

‘ഓര്‍മ്മ’ പ്രദര്‍ശനത്തിനെത്തുന്നു

അജയ് തുണ്ടത്തില്‍-
സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓര്‍മ്മ’ പ്രദര്‍ശനത്തിനെത്തുന്നു. സാമൂഹ്യ പ്രസക്തമായ ഒരു വിഷയവുമായെത്തുന്ന ചാത്രം ഈമാസം 8-ാം തീയ്യതിയാണ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.
ചിത്രത്തില്‍ ഗായത്രി അരുണ്‍, ഓഡ്രിമിറിയം, ജയകൃഷ്ണന്‍, സൂരജ് കുമാര്‍, ദിനേശ് പണിക്കര്‍, വി.കെ.ബൈജു, മഹേഷ്, ഷിബു ലബാന്‍, സാബു തിരുവല്ല, സ്റ്റാന്‍ലി മാത്യുസ് ജോണ്‍, രാജേഷ് പുനലൂര്‍, ശിവമുരളി, സുരേഷ് തിരുവല്ല, ജയ്‌സപ്പന്‍ മത്തായി, കെ. ജെ.വിനയന്‍, രമേഷ് ഗോപാല്‍, അപ്പിഹിപ്പി വിനോദ്, സതീഷ് കുറുപ്പ്, ആല്‍ഫി, കെ.പി. സുരേഷ് കുമാര്‍, മന്‍ജിത്, ശോഭാമോഹന്‍, അന്‍ജു നായര്‍, ആഷി മേരി, ഡയാനമിറിയം, മണക്കാട് ലീല, ബീനാ സുനില്‍, അമ്പിളി, ഐശ്വര്യ എന്നിവരഭിനയിക്കുന്നു.
നിര്‍മ്മാണം-സാജന്‍ റോബര്‍ട്ട്, തിരക്കഥ, സംഭാഷണം-ഡോ.രവി പര്‍ണ്ണശാല, എക്‌സി: പ്രൊഡ്യൂസര്‍-സ്റ്റാന്‍ലി മാത്യൂസ് ജോണ്‍, ഛായാഗ്രഹണം-പ്രതീഷ് നെന്മാറ, എഡിറ്റിംഗ്-കെ.ശ്രീനിവാസ്, പ്രൊ:കണ്‍ട്രോളര്‍-ജയശീലന്‍ സദാനന്ദന്‍, ഗാനരചന-അജേഷ് ചന്ദ്രന്‍, അനുപമ, സംഗീതം-രാജീവ്ശിവ, ബാബുകൃഷ്ണ, ആലാപനം-എം.ജി.ശ്രീകുമാര്‍, സൂര്യ ഗായത്രി, പശ്ചാത്തല സംഗീതം-റോണി റാഫേല്‍, ചീഫ് അസ്സോ: ഡയറക്ടര്‍-കെ.ജെ.വിനയന്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

 

ഗൃഹോപകരണ വിപണിയില്‍ ഷവോമിയും

ഗായത്രി-
സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല, ഷവോമിയുടെ വാഷിംഗ് മെഷീനും എയര്‍ കണ്ടീഷണറുമെല്ലാം വീട്ടിലെത്തും. ചൈനീസ് കമ്പനിയായ ഷവോമി ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാണ് ഇന്ത്യന്‍ ഗൃഹോപകരണ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
ചൈനയില്‍ 80100 വിഭാഗങ്ങളില്‍ ഷവോമി ഉല്‍പ്പന്നം വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ 1012 വിഭാഗങ്ങളില്‍ മാത്രമാണ് ഷവോമി ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യം. കഴിഞ്ഞ വര്‍ഷം തന്നെ ടെലിവിഷന്‍, സ്യൂട്ട്‌കെയ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഇവര്‍ അവതരിപ്പിച്ചിരുന്നു.
എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, ലാപ്‌ടോപ്പ്, വാക്വം ക്ലീനര്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് മി ബ്രാന്‍ഡില്‍ ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഐഒറ്റി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) സൗകര്യമുള്ള ഉപകരണങ്ങളും ഉണ്ടാകും. ഇതില്‍ ചില ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ തന്നെ ഫല്‍പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഗൃഹോപകരണ വിപണിയിലേക്കുള്ള ഷവോമിയുടെ കടന്നുവരവ് ഈ രംഗത്ത് ശക്തമായ മല്‍സരം സൃഷ്ടിക്കും.
ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷവോമിയുടെ വളര്‍ച്ച അതിവേഗവും അതിശയിപ്പിക്കുന്നതുമായിരുന്നു. കൗണ്ടര്‍ പോയന്റ് എന്ന അനാലിസിസ് കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 28 ശതമാനം വിപണി വിഹിതമാണ് ഉണ്ടായിരുന്നത്.

ഇന്ധന വില വീണ്ടും വര്‍ധിച്ചു

ഫിദ-
തിരു: ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് പത്ത് പൈസുമാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിനിടെ പെട്രോളിനു 52 പൈസയും ഡീസലിന് 67 പൈസയുമാണ് വര്‍ധിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.55 രൂപയും ഡീസലിന് 72.70 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയാണ്. ഡീസലിന് 71.32 രൂപയായി. കോഴിക്കോട്ട് പെട്രോളിന് 74.56 രൂപയും ഡീസലിന് 71.66 രൂപയുമാണ്.

കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് എമിറേറ്റ്‌സ്

ഫിദ-
കോഴിക്കോട്: റണ്‍വേ നവീകരണത്തിനായി 2015ല്‍ നിര്‍ത്തിയ വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി കോഴിക്കോട് വിമാനത്താവളത്തില്‍ ദുബൈ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് സംഘം നടത്തിയ സുരക്ഷ വിലയിരുത്തല്‍ തൃപ്തികരം.
സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവള അതോറിറ്റിയും എമിറേറ്റ്‌സും ധാരണാപത്രം ഒപ്പിട്ടു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി ലഭിച്ചാല്‍ ഉടന്‍ ആരംഭിക്കുന്നതിന് തയാറാണെന്നാണ് എമിറേറ്റ്‌സ് വിമാനത്താവള അതോറിറ്റിയെ അറിയിച്ചിരിക്കുന്നത്.
കോഴിക്കോട്ദുബൈ സെക്ടറില്‍ ബി 777300 ഇ.ആര്‍, ബി 777200 എല്‍.ആര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിനാണ് എമിറേറ്റ്‌സ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന വിമാനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി സംഘം റണ്‍വേ, ഏപ്രണ്‍, റെസ അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
സര്‍വിസ് തുടങ്ങുന്നതിനായി കമ്പാറ്റബിലിറ്റി പഠനറിപ്പോര്‍ട്ട് തയാറാക്കേണ്ടതുണ്ട്. നേരത്തേ എയര്‍ ഇന്ത്യക്ക് വേണ്ടി തയാറാക്കിയ റിപ്പോര്‍ട്ട് അതോറിറ്റിയുടെ കൈവശമുണ്ട്. ഇവയില്‍ എമിറേറ്റ്‌സ് സര്‍വിസ് നടത്തുന്ന വിമാനത്തിന്റെ സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതിനായി സാങ്കേതികവിവരങ്ങള്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കകം നല്‍കാമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്.
വിമാനത്താവളത്തിലെ വിവിധ വകുപ്പുമേധാവികള്‍ ഉള്‍പ്പെടെയുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തി. വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു, വ്യോമഗതാഗത വിഭാഗം (എ.ടി.സി) മേധാവി മുഹമ്മദ് ഷാഹിദ്, എ.ടി.സി ജോ. ജനറല്‍ മാനേജര്‍ ഒ.വി. മാക്‌സിസ്, എ.ടി.സി ഡി.ജി.എം ആന്‍ഡ് സേഫ്റ്റി മാനേജര്‍ എം.വി. സുനില്‍, കമ്യൂണിക്കേഷന്‍ ജോയന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്പത്ത്, ഓപറേഷന്‍സ് വിഭാഗം ഡി.ജി.എം ജയവര്‍ധന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. മലബാര്‍ ഡവലപ്മന്റെ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍, നിര്‍വാഹക സമിതി അംഗങ്ങളായ കെ.സി. അബ്ദുറഹ്മാന്‍, ഇസ്മായില്‍ പുനത്തില്‍, മുഹമ്മദ് ഹസ്സന്‍ എന്നിവരും എമിറേറ്റ്‌സ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി.

രാജുവിനോട് പ്രണയം തോന്നി

ഫിദ-
ഒരു മലയാള സിനിമാ താരത്തിനോട് പ്രണയം തോന്നിയതായി നടി ഷക്കീല. ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മലയാള നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിനോട് തനിക്ക് തോന്നിയ പ്രണയത്തെ കുറിച്ച് മനസ് തുറന്നത്. 2007ല്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഛോട്ടാമുംബൈ എന്ന ചിത്രത്തില്‍ ഷക്കീല ഒരു ചെറിയ റോളില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് അമ്മ അസുഖബാധിതയായതോടെ കുറച്ച് കാശിന് ആവശ്യമുണ്ടായി. തുടര്‍ന്ന് മണിയന്‍പിള്ള രാജുവിനെ നേരില്‍ കണ്ട് സിനിമയില്‍ അഭിനയിക്കാനുള്ള പ്രതിഫലം മുന്‍കൂറായി നല്‍കുമോ എന്ന് ചോദിച്ചു. ചിത്രത്തില്‍ തന്റെ സീനുകള്‍ ചിത്രീകരിക്കുന്നതിന് മുമ്പേ പ്രതിഫലം പൂര്‍ണമായി നല്‍കിയ മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയം തോന്നിയിരുന്നു. മനസില്‍ അദ്ദേഹവുമായുള്ള ഇഷ്ടം കൂടി വൈകാതെ താന്‍ ഒരു പ്രണയലേഖനം തയ്യാറാക്കി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ അതിന് മറുപടിയൊന്നും ലഭിച്ചില്ലെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ ഷക്കീലയുടെ ഈ വെളിപ്പെടുത്തലിനോട് മണിയന്‍പിള്ള രാജു പ്രതികരിച്ചു. ഷക്കീലക്ക് പ്രതിഫലം മുന്‍കൂറായി നല്‍കിയത് ശരിയാണ് പക്ഷേ അവര്‍ പറഞ്ഞതുപോലെ ഒരു പ്രണയലേഖനമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നാണ് മണിയന്‍പിള്ള രാജു പ്രതികരിച്ചിരിക്കുന്നത്.