പുതിയ ചിത്രങ്ങളുടെ തിരക്കാണ്; മത്സരിക്കാനില്ല

പുതിയ ചിത്രങ്ങളുടെ തിരക്കാണ്; മത്സരിക്കാനില്ല

ഫിദ-
തിരു: നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തിരുവനന്തപുരത്തോ കൊല്ലത്തോ അദ്ദേഹം ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. നേതാക്കളും ഈ സാധ്യത തള്ളിയിരുന്നില്ല. എന്നാല്‍, ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയെന്നും അതിന്റെ തിരക്കിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നുള്ള പ്രചരണത്തിന് ചൂടേറി. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കാനാണ് ബി.ജെ.പി.യും ആര്‍.എസ്.എസും ആഗ്രഹിക്കുന്നത്. പ്രഥമപരിഗണനയും അദ്ദേഹത്തിനാണ്. കുമ്മനത്തെ കൊണ്ടുവരാന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദവുമുണ്ട്. കുമ്മനം മത്സരിച്ചില്ലെങ്കില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്നാണ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അഭിപ്രായം തേടിയെത്തിയ സംസ്ഥാന നേതാവിനോട് ജില്ലമണ്ഡലം ഭാരവാഹികള്‍ വെളിപ്പെടുത്തിയത്. കൊല്ലത്ത് സുരേഷ് ഗോപിയുടേതടക്കം പലപേരുകള്‍ പ്രാദേശിക ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിനുമുന്നില്‍ വെച്ചിരുന്നു. എം.പി. എന്നതിനുപുറമേ കൊല്ലത്തുകാരന്‍ എന്ന പരിഗണനകൂടി സുരേഷ് ഗോപിക്ക് നേതാക്കള്‍ നല്‍കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close