ആഗോള മലയാളി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ യൂസഫലി ഒന്നാമന്‍

ആഗോള മലയാളി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ യൂസഫലി ഒന്നാമന്‍

ഫിദ-
കൊച്ചി: ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ എട്ടു മലയാളികള്‍. 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്.
22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160 ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുണ്ട്. ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ മേഖലകളിലും വന്‍തോതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ അതിസമ്പന്നരില്‍ ആദ്യ ഇരുപതില്‍ ഇടംപിടിച്ച ഒരേയൊരു മലയാളിയാണ് യൂസഫലി. ആഗോളതലത്തില്‍ 394ാം സ്ഥാനത്താണ് അദ്ദേഹം.
ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (16,920 കോടി രൂപ/240 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (15,510 കോടി രൂപ/220 കോടി ഡോളര്‍), ഇന്‍ഫോസിസ് മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്.ഡി. ഷിബുലാല്‍ (9,870 കോടി രൂപ/140 കോടി ഡോളര്‍), വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ (9,870 കോടി രൂപ/140 കോടി ഡോളര്‍), കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ (8,460 കോടി രൂപ/120 കോടി ഡോളര്‍), ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ (7,755 കോടി രൂപ/110 കോടി ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close