ഉജ്വല യോജനക്ക് മികച്ച പ്രതികരണം

ഉജ്വല യോജനക്ക് മികച്ച പ്രതികരണം

ഫിദ-
കൊച്ചി: നിര്‍ധന കുടുംബങ്ങള്‍ക്കും പാചക വാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്വല യോജനക്ക് മികച്ച പ്രതികരണം. നടപ്പു സാമ്പത്തിക വര്‍ഷം (201819) ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ മാത്രം 4.07 കോടി പുതിയ കണക്ഷനുകളാണ് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ചേര്‍ന്ന് നല്‍കിയത്. തൊട്ടു മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ നല്‍കിയ പുതിയ കണക്ഷനുകളെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധന.
ഈവര്‍ഷം മാര്‍ച്ച് 31നകം 4.25 കോടി പുതിയ കണക്ഷനുകള്‍ നല്‍കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യം. ഇതു കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. 2019 മാര്‍ച്ച് 31നകം പുതുതായി അ!ഞ്ച് കോടി എല്‍.പി.ജി കണക്ഷനുകള്‍ നല്‍കുന്നത് ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉജ്വല യോജന ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ ഈ ലക്ഷ്യം മറികടക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കഴിഞ്ഞു. ഇതോടെ, കൈവരിക്കേണ്ട ലക്ഷ്യം എട്ട് കോടിയായി ഉയര്‍ത്തിയിട്ടുമുണ്ട്. 201617ല്‍ മാത്രം 3.3 കോടിപ്പേര്‍ക്ക് പുതുതായി എല്‍.പി.ജി കണക്ഷന്‍ ലഭിച്ചു. 201718ല്‍ 2.81 കോടിപ്പേരെയും ചേര്‍ത്തു. നടപ്പുവര്‍ഷം കേരളത്തില്‍ മാത്രം ഏപ്രില്‍ഡിസംബര്‍ വരെ 1.55 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.
ഈവര്‍ഷം ഇതുവരെ 3,030 പുതിയ ഡീലര്‍മാരെയും പാചക വാതക വിതരണ ശൃംഖലയിലേക്ക് എണ്ണക്കമ്പനികള്‍ ചേര്‍ത്തിട്ടുണ്ട്. 2015 മാര്‍ച്ച് 31ലെ കണക്കുപ്രകാരം ഇന്ത്യയില്‍ 14.8 കോടി എല്‍.പി.ജി കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലേക്ക് എത്തിയപ്പോള്‍ ഇത് 77 ശതമാനം വര്‍ദ്ധിച്ച് 26.16 കോടിയായിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം എല്‍.പി.ജി ഉപഭോഗത്തില്‍ 32.8 ശതമാനം വിഹിതവുമായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നില്‍. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖല 27.2 ശതമാനം വിഹിതവുമായി രണ്ടാമതാണ്.
പത്തുലക്ഷം രൂപയില്‍ താഴെ പ്രതിവര്‍ഷ വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് ഉജ്വല യോജന പ്രകാരം എല്‍.പി.ജി കണക്ഷന്‍ നല്‍കുന്നത്. സബ്‌സിഡിയോട് കൂടിയ 12 സിലിണ്ടറുകള്‍ ഇവര്‍ക്ക് ഒരുവര്‍ഷം ലഭിക്കും.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എല്‍.പി.ജി ഉപഭോഗ രാജ്യമാണ് ഇന്ത്യ. 201718ല്‍ ഇന്ത്യക്കാര്‍ 22.5 മില്യണ്‍ ടണ്‍ എല്‍.പി.ജിയാണ് ഉപയോഗിച്ചത്. 2025ല്‍ ഉപഭോഗം 30 മില്യണ്‍ ടണ്‍ കവിയുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ഓയിലിന്റെ കണക്കുപ്രകാരം കേരളത്തില്‍ ഈവര്‍ഷം എല്‍.പി.ജി ഉപഭോഗം 106.3 ശതമാനമാണ്. 2016ല്‍ ഇത് 97 ശതമാനമായിരുന്നു. ദേശീയതല ഉപഭോഗം 62 ശതമാനത്തില്‍ നിന്ന് 90 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ മൊത്തം എല്‍.പി.ജി ഉപഭോക്താക്കളില്‍ 12 കോടിയും ഇന്ത്യന്‍ ഓയിലിന്റെ ഉപഭോക്താക്കളാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് ഏഴു കോടിയും ബി.പി.സി.എല്ലിന് 6.6 കോടിയും ഉപഭോക്താക്കളുണ്ട്.
ഉപഭോക്താക്കള്‍ക്ക് എല്‍.പി.ജി സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന ‘പവല്‍’ സ്‌കീം പ്രകാരം ഈവര്‍ഷം ഏപ്രില്‍ഡിസംബറില്‍ 25,700 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ചെലവായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ നല്‍കിയത് 20,880 കോടി രൂപയാണ്. അടുത്തവര്‍ഷം ഇത് 33,000 കോടി രൂപയിലെത്തിയേക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close