Month: March 2019

ഹാന്റെക്‌സ് കളര്‍ സാരികളും റോയല്‍ മുണ്ടുകളും പുറത്തിറക്കി

ഫിദ-
തിരു: കുത്താംപുള്ളി മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത കളര്‍ സാരികളും റോയല്‍ സീരിസിലെ മൂന്ന് മുണ്ടുകളും ഹാന്റെക്‌സ് പുറത്തിറക്കി.
ആദ്യവര്‍ഷം 5,000 പ്രീമിയം കുത്താംപുള്ളി കളര്‍ സാരികള്‍ വിപണിയില്‍ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 100ലേറെ വ്യത്യസ്ത രൂപകല്പനകളുള്ള സാരികളുടെ വില 2,800 മുതല്‍ 3000 വരെയാണ്. തുടക്കത്തില്‍ മേജര്‍ ഷോറൂമുകളിലൂടെ പുറത്തിറക്കുന്ന ഈ സാരികള്‍ ഓണത്തോടെ ഹാന്റെക്‌സിന്റെ 93 ഷോറൂമുകളിലുമെത്തിക്കും.
ബാലരാമപുരം ഉണക്ക് പാവില്‍ നെയ്‌തെടുത്ത പ്രീമിയം ക്വാളിറ്റി മുണ്ടുകളായ റോയല്‍ ഗോള്‍ഡ്, റോയല്‍ വൈറ്റ്, റോയല്‍ സില്‍വര്‍ മുണ്ടുകളും ഹാന്റെക്‌സ് പുറത്തിറക്കി. ഇവ ഓണത്തിന് എല്ലാ ഷോറൂമുകളിലും ലഭ്യമാക്കും.

ചരക്കുനീക്കത്തില്‍ കൊച്ചി തുറമുഖത്തിന് റെക്കോഡ് മുന്നേറ്റം

ഗായത്രി-
കൊച്ചി: ചരക്കുനീക്കത്തില്‍ റെക്കാഡ് തിരുത്തിക്കുറിച്ച് കൊച്ചി തുറമുഖത്തിന്റെ മുന്നേറ്റം. കഴിഞ്ഞമാസം 2.95 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് കൊച്ചി വഴി കടന്നുപോയി. തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനുവരിയില്‍ കുറിച്ച 2.857 മില്യണ്‍ മെട്രിക് ടണ്ണിന്റെ റെക്കാഡാണ് പഴങ്കഥയായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്ത മൊത്തം ചരക്കുനീക്കത്തെ മറികടക്കുന്ന പ്രകടനം, നടപ്പുവര്‍ഷം ഒരുമാസം ശേഷിക്കേ തന്നെ കൊച്ചി തുറമുഖം കാഴ്ചവച്ചിട്ടുണ്ട്.
201718ല്‍ മൊത്തം ചരക്കുനീക്കം 16.5 ശതമാനം വര്‍ദ്ധനയോടെ 23.138 മില്യണ്‍ മെട്രിക് ടണ്‍ ആയിരുന്നു. ഈമാസം രണ്ടിന് തന്നെ ഈ നേട്ടം മറികടക്കപ്പെട്ടു. ആകെ 5.55 ലക്ഷം ടി.ഇ.യു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകളും കഴിഞ്ഞവര്‍ഷം കൊച്ചി കൈകാര്യം ചെയ്തിരുന്നു. 13 ശതമാനമായിരുന്നു വര്‍ദ്ധന. നടപ്പുവര്‍ഷം ഏപ്രില്‍ഫെബ്രുവരി കാലയളവില്‍ 5.37 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൊച്ചി കൈകാര്യം ചെയ്തിട്ടുണ്ട്. 6.9 ശതമാനമാണ് വര്‍ദ്ധന. കഴിഞ്ഞവര്‍ഷത്തെ റെക്കാഡ് ഇക്കുറി മറികടക്കുമെന്ന് ഉറപ്പാണ്. എന്നാല്‍, മാര്‍ച്ച് മാസം കൂടി ശേഷിക്കേ, മൊത്തം ആറുലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയാണ് കൊച്ചി തുറമുഖ ട്രസ്റ്ര് ട്രാഫിക് വിഭാഗം അധികൃതര്‍ ‘കേരളകൗമുദി’യോട് പറഞ്ഞു.
ഏപ്രില്‍ഫെബ്രുവരിയില്‍ കൊച്ചി മൊത്തം കൈകാര്യം ചെയ്ത 29.10 മില്യണ്‍ മെട്രിക് ടണ്‍ ചരക്കില്‍ 19.41 മില്യണ്‍ മെട്രിക് ടണ്ണും പെട്രോളിയം ഉത്പന്നങ്ങളാണ് (പി.ഒ.എല്‍). 13.6 ശതമാനമാണ് വര്‍ദ്ധന. എറണാകുളം അമ്പലമേടില്‍ ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറിയിലെ വിപുലീകരണ പദ്ധതി (ഐ.ആര്‍.ഇ.പി) പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായതാണ് ചരക്കുനീക്കത്തില്‍ കൊച്ചിയുടെ മുന്നേറ്റത്തിന് കരുത്താകുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി തുറമുഖം കൈകാര്യം ചെയ്ത മൊത്തം ചരക്കുനീക്കം 29.138 മില്യണ്‍ മെട്രിക് ടണ്‍ (എം.എം.ടി). നടപ്പുവര്‍ഷം മാര്‍ച്ച് രണ്ടോടെ ഈ റെക്കാഡ് കൊച്ചി തുറമുഖം തിരുത്തിയെഴുതി.
കൊച്ചിയിലെത്തുന്ന ആഡംബര കപ്പലുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയും തുറമുഖ ട്രസ്റ്രിന് നേട്ടമാകുന്നുണ്ട്. കഴിഞ്ഞസാമ്പത്തിക വര്‍ഷം 42 കപ്പലുകളിലായി 47,000 സഞ്ചാരികള്‍ കൊച്ചിയിലെത്തി. ഈവര്‍ഷം പ്രതീക്ഷിക്കുന്നത് 50 ആഡംബര കപ്പലുകളാണ്. 50,000നുമേല്‍ സഞ്ചാരികളെയും പ്രതീക്ഷിക്കുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം എട്ട് ക്രൂസ് വെസലുകള്‍ എത്തിയിരുന്നു.
ഓരോ ക്രൂസ് ഷിപ്പ് കൊച്ചിയില്‍ എത്തുമ്പോഴും തുറമുഖ ട്രസ്റ്രിന് ഫീസിനത്തില്‍ 30 ലക്ഷം രൂപ കിട്ടുമായിരുന്നു. കൂടുതല്‍ കപ്പലുകളെ ആകര്‍ഷിക്കാനായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഫീസ് 15 ലക്ഷം രൂപയായി കുറച്ചു.
കൊച്ചി തുറമുഖ ട്രസ്റ്രിന്റെ, ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ക്രൂസ് ടെര്‍മിനല്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. 2020ല്‍ ടെര്‍മിനല്‍ സജ്ജമാകും. 25.72 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. ടെര്‍മിനല്‍ സജ്ജമാകുമ്പോള്‍ പ്രതിവര്‍ഷം കുറഞ്ഞത് 60 ആഡംബര കപ്പലുകളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.

ബിഎസ്എന്‍എല്ലില്‍ വിആര്‍എസ് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ വിആര്‍എസ് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍.
ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ സ്ഥാപനങ്ങളിലാണ് 8,500 കോടി രൂപ ചെലവഴിച്ച് ജീവനക്കാരെ സ്വയം പിരിഞ്ഞുപോകാന്‍ അനുവദിക്കുന്നത്. വന്‍തോതില്‍ ജീവനക്കാരെ കുറക്കുകയാണ് ലക്ഷ്യം. അതോടൊപ്പം പ്രായമായവരെ ഒഴിവാക്കി പുതുതലമുറയെ നിയമിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ബിഎസ്എന്‍എലില്‍ വിആര്‍എസ് നടപ്പാക്കാന്‍ 6,365 കോടി രൂപയാണ് ചെലവഴിക്കുക. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍മാത്രമുള്ള എംടിഎലിനുവേണ്ടി 2,120 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 201718 സാമ്പത്തിക വര്‍ഷത്തെ 14,000 കോടി രൂപയുള്‍പ്പടെ 31,287 കോടിയാണ് കമ്പനിയുടെ നഷ്ടം. നിലവില്‍ 1.76 ലക്ഷം ജീവനക്കാരാണുള്ളത്.
കമ്പനിയുടെ വരുമാനത്തിന്റെ 60 ശതമാനവും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനാണ് നിലവില്‍ ഉപയോഗിക്കുന്നത്. കമ്പനിയെ മൊത്തം ഉടച്ചുവാര്‍ക്കുകയാണ് വിആര്‍എസിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്ധന വില വീണ്ടും വര്‍ധിച്ചു

ഗായത്രി-
തിരു: ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.25 രൂപയും ഡീസലിന് 72.31 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 73.94 രൂപയാണ്. ഡീസലിന് 70.94 രൂപയും. കോഴിക്കോട്ട് പെട്രോളിന് 74.26 രൂപയും ഡീസലിന് 71.27 രൂപയുമായി.

 

കരുത്തുള്ള കഥാപാത്രങ്ങള്‍ക്ക് പഞ്ഞം

ഫിദ-
സ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ കരുത്തുറ്റ നായികാ കഥാപാത്രങ്ങളുടെ അഭാവം ശക്തമായിരുന്നെന്ന് ജൂറി അംഗവും നടിയുമായ നവ്യാ നായര്‍. ജൂറിയിലെ ഏക വനിതാംഗമായിരുന്നു നവ്യ.
കഥാപാത്രത്തിന്റെ പരിഭ്രമവും ആശങ്കയും സൂക്ഷ്മമായി വെള്ളിത്തിരയിലെത്തിക്കാന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട നിമിഷക്കായി. ചോലയിലെ സ്‌കൂള്‍വിദ്യാര്‍ത്ഥിയുടെ വേഷം ശക്തമായിരുന്നു. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ പിറക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും നവ്യകൂട്ടിച്ചേര്‍ത്തു.

 

ബിസ്‌നസ്സ് പാര്‍ട്ട്ണറെ ആവശ്യമുണ്ട്

കണ്ണൂര്‍: ബ്രാന്റഡ് കമ്പനികളുടെ സ്റ്റേഷനറി, ഓഫീസ സ്റ്റേഷനറി ഉല്‍പ്പന്നളുടെ ഡിസ്റ്റ്രബ്യൂട്ടര്‍ക്ക് ബിസ്‌നസ്സ് പാര്‍ട്ട്ണറെ ആവശ്യമുണ്ട്. തല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. മൊബൈല്‍: 8129400864.

ആത്മകഥയുടെ രണ്ടാം ഭാഗവുമായി നളിനി ജമീല

ഫിദ-
ലൈംഗിക തൊഴിലാളിയായിരുന്ന നളിനി ജമീലയുടെ ആത്മകഥയുടെ രണ്ടാം ഭാഗവും പുറത്തിങ്ങി. ആദ്യഭാഗമെഴുതി 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് ‘റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍’ എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മലയാളത്തില്‍ ‘എന്റെ ആണുങ്ങള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തെക്കുറിച്ച് ഇന്ത്യന്‍ വുമന്‍ ബ്ലോഗിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറക്കുകയാണ് നളിനി.
ലൈംഗികത്തൊഴിയാളിയാണെന്ന് പറയാന്‍ ഒരു നാണവുമില്ലെന്ന് നളിനി ഉറക്കെ വിളിച്ച് പറഞ്ഞതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തൃശൂര്‍ സ്വദേശിയായ നളിനിക്ക് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മക്ക് ജോലി നഷ്ടപ്പെട്ടതോടെ ഫീസടക്കാന്‍ കഴിയാതെ വന്നു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നളിനി കളിമണ്‍ ഖനിയില്‍ ജോലിക്കുപോയി. പതിനെട്ടാം വയസ്സില്‍ ഒപ്പം ജോലി ചെയ്തിരുന്നയാളുമായി വിവാഹം. മക്കളുണ്ടായതിന് ശേഷമാണ്, കാന്‍സര്‍ ഭര്‍ത്താവിന്റെ ജീവനെടുത്തത്. ഭര്‍ത്താവിന്റെ കുടുംബം തിരിഞ്ഞുനോക്കിയില്ല. മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെ നളിനി ലൈംഗികത്തൊഴിലാളിയായി.
ലൈംഗികത്തൊഴില്‍ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല. തങ്ങളുടെ കഥകളോട് ഭൂരിഭാഗവും മുഖം ചുളിക്കും എന്നറിഞ്ഞുകൊണ്ടാണ് നളിനി സ്വന്തം ജീവിതം തുറന്നെഴുതിയത്. തെരുവുജീവിതവും നളിനിയെ തേടിയെത്തിയ ആണുങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്. കേരള സെക്‌സ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റാണ് നളിനി. ജ്വാലമുഖി, എ പീപ്പ് ഇന്‍ടു ദ സൈലന്‍സ് എന്നിങ്ങനെ രണ്ട് ഡോക്യുമെന്ററികളും നളിനി സംവിധാനം ചെയ്തിട്ടുണ്ട്.
എന്റെ ജീവിതമാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്. അത്ര എളുപ്പമായിരുന്നില്ല അത്. ഒരിക്കല്‍ മറന്നുകളഞ്ഞത് എന്നു കരുതിയിരുന്ന ഓര്‍മ്മകളെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു ഞാന്‍. അതിന് സമയവും ധൈര്യവും ആവശ്യമായിരുന്നു”നളിനി പറയുന്നു.
സാധാരണ ഗതിയില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് പണമാണ് പ്രധാനം. അതിനപ്പുറത്ത് വൈകാരികമായ അടുപ്പമോ പ്രണയമോ ഒന്നും ഇടപാടുകാരുമായി പുലര്‍ത്താറില്ല. പണം തരാതെ ചതിച്ചാലോ എന്ന ഭയമുള്ളത് കൊണ്ടാണത്. എന്നാല്‍ എന്റെ രീതി വ്യത്യസ്തമാണ്. ഞങ്ങള്‍ക്കുള്ളതുപോലെ ഭയം ഇടപാടുകാര്‍ക്കും ഉണ്ടാകാം. മുന്‍വിധികള്‍ ഒഴിവാക്കിയാല്‍ തങ്ങളെ തേടിയെത്തുന്നവരുമായി നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
നിരവധി തവണ പ്രണയിച്ചിട്ടുണ്ട്. അന്ന് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ ഏറ്റവുമധികം കാമുകന്മാരുള്ള സ്ത്രീ ഒരുപക്ഷേ ഞാനായിരിക്കും. ലൈംഗികത്തൊഴിലാളിയായതുകൊണ്ട് ഒരിടത്തു തന്നെ നില്‍ക്കുക എന്നത് സാധ്യമല്ല. താമസസ്ഥലം അടിക്കടി മാറേണ്ടി വരും. അതുകൊണ്ട് പ്രണയബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അന്ന് സാധിച്ചിരുന്നില്ലെന്നും നളിനി പറയുന്നു.

 

പാചകവാതക വില വര്‍ധിപ്പിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സാധാരണക്കാരെ കഷ്ടത്തിലാക്കി പാചകവാതക വില കൂട്ടി. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ കൂട്ടി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും. തുടര്‍ച്ചയായ മൂന്നു മാസം കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കൂട്ടിയത്.
14.2 കിലോ ഗ്രാമിന്റെ സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് ഡല്‍ഹിയില്‍ 495.61 രൂപയായിരിക്കും വില. മുമ്പ് ഇത് 493.53 രൂപയായിരുന്നു വില. സബ്‌സിഡിയില്ലാത്ത സിലണ്ടറൊന്നിന് 701.50 രൂപയായിരിക്കും വില. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം സബ്‌സിഡിയുള്ള 12 സിലിണ്ടറുകളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. പാചകവാതക സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്.

 

സ്ഥലം വില്‍പ്പനക്ക്

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് 20 സെന്റ് സ്ഥലം വില്‍പ്പനക്ക്. വീട് / റിസോര്‍ട്ട് എന്നിവക്ക് അനുയോജ്യമായ സ്ഥലം. മൊബൈല്‍: 7034633068

അഭിനന്ദന്റെ കസ്റ്റഡി; പാക് നടി വീണാമാലിക്കിന് സ്വര ഭാസ്‌കറുടെ മറുപടി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലായതിന് പിന്നാലെ വാക് പോര് സിനിമ മേഖലയിലേക്കും കടന്നിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യപാക് സിനിമ നടിമാരാണ് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റുമുട്ടിയത്. അഭിനന്ദിനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പാക് നടി വീണ മാലിക്കിന്റെ ട്വിറ്റര്‍ കമന്റാണ് ചര്‍ച്ചയായത്.
പാകിസ്ഥാനിലെത്തിയ പൈലറ്റിന് ‘നല്ല സ്വീകരണം’ നല്‍കുമെന്നായിരുന്നു വീണ അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. ‘വീണാ ജി ഇത് ലജ്ജാകരമാണ്…നിങ്ങളുടെ അവലക്ഷണം പിടിച്ച മനസ്സാണ് ഇത് വ്യക്തമാക്കുന്നത്. നിങ്ങള്‍ക്ക് ആഹ്ലാദം അലതല്ലുകയാണ്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദയെങ്കിലും സ്വീകരിച്ചുകൂടേ. എന്നാണ് സ്വര തിരിച്ചടിച്ചുത്. സ്വരയുടെ ട്വീറ്റ് വൈറലാവുകയാണ്.