Month: March 2018

നീലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇനി മിയ ഇല്ല

അളക ഖാനം
ലോക പോണ്‍ ആരാധകരുടെ ഇഷ്ട താരമാണ് മിയ ഖലീഫ. ഹിജാബിട്ട് പോണ്‍ വീഡിയോകളില്‍ അഭിനയിച്ച് വിവാങ്ങളിലൂടെ തുടക്കമിട്ട ലെബനിന്‍ താരം നേരിട്ടത് വന്‍ ഭീഷണികളായിരുന്നു. ഇസ്ലാം വിശ്വാസിയായ മിയക്ക് ലോകമെങ്ങുമുള്ള മുസ്ലിങ്ങളില്‍ നിന്ന് വധ ഭീഷണികളുണ്ടായി. എങ്കിലും പിന്മാറാന്‍ തയ്യാറാകാതെ കൂടുതല്‍ ശക്തയായി ഹിജാബ് ഉപേക്ഷിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇത്രയേറെ ശക്തയായി തുടര്‍ന്നിട്ടും ഒരു ദിവസം പെട്ടെന്ന് കമ്പനിയുമായി കരാര്‍ അവസാനിപ്പിച്ച് ആരാധകരെ നിരാശയിലാക്കി മിയ അഭിനയത്തില്‍ നിന്ന് പിന്മാറി. ഇതിന് പിന്നിലുള്ള കാരണം താരം തുറന്നു പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ഒരു ഭീഷണിയില്‍ ഭയപ്പെട്ടാണ് താന്‍ പിന്മാറിയയെന്ന് ഒരു അഭിമുഖത്തില്‍ മിയ വ്യക്തമാക്കി.
‘ഐഎസില്‍ നിന്നുള്ള വധഭീഷണികള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് നിയന്ത്രണം വിട്ടു പോയത്. ഭീഷണികള്‍ പരിധി വിട്ടപ്പോഴാണ് ഞാന്‍ പിന്‍വാങ്ങിയത്’ മിയ പറഞ്ഞു.
പത്താമത്തെ വയസ്സിലാണ് ലെബനിന്‍ വംശജയായ മിയ അമേരിക്കയിലേക്ക് കുടിയേറിയത്. അഡല്‍ട്ട് വെബ്‌സൈറ്റായ പോണ്‍ ഹബ്ബിലെ ഏറ്റവും വിലയേറിയ താരമായിരുന്നു മിയ. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന് ഭീഷണികള്‍ നിരന്തരമുണ്ടായിരുന്നെങ്കിലും ഐഎസിനെ മിയയും ഭയന്നു. ഇതാണ് പോണ്‍ അഭിനയത്തില്‍ നിന്നും പിന്‍മാറാന്‍ കാരണം.

 

ട്രഷറി സമ്പാദ്യത്തിന് ആറു ശതമാനം പലിശ

ഗായത്രി
തിരു: മേയ് മുതല്‍ സംസ്ഥാനത്തെ ട്രഷറികള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം അടക്കാവുന്ന രീതി ഉടന്‍ ഏര്‍പ്പെടുത്തും. ട്രഷറി അക്കൗണ്ടുവഴിയുള്ള പണം കൈമാറ്റത്തിന് മൊബൈല്‍ ആപ്പും നിലവില്‍ വരും.
ഇതോടെ മാസാദ്യം സര്‍ക്കാരിന് പണമില്ലാതെ വരുന്ന സ്ഥിതി ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ. ജീവനക്കാര്‍ എല്ലാവരും ഒറ്റയടിക്ക് പണം പിന്‍വലിക്കില്ല. അതിനാല്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ ആവശ്യത്തിന് പണമുണ്ടാവും. ഇപ്പോള്‍ കേന്ദ്രസഹായം എല്ലാമാസവും 15ന് ശേഷമാണ് കിട്ടുന്നത് എന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ പണം തികയാത്ത അവസ്ഥയുണ്ട്.
15ാം ധനകാര്യ കമ്മിഷന്‍ മേയ് അവസാനം കേരളം സന്ദര്‍ശിക്കും. 2011ലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് ഈ കമ്മിഷന്‍ സംസ്ഥാനങ്ങളുടെ വിഹിതം തീരുമാനിക്കുക. ഇതുവരെ 1971ലെ ജനസംഖ്യ ആയിരുന്നു അടിസ്ഥാനം. ജനസംഖ്യ കുറ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിജയിച്ച കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാവുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം ട്രഷറി സമ്പാദ്യ അക്കൗണ്ടിലൂടെ നല്‍കുമ്പോള്‍ പിന്‍വലിക്കാത്ത പണത്തിന് ആറുശതമാനം പലിശ നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചു. എല്ലാ ജീവനക്കാര്‍ക്കും പ്രത്യേകമായി തുറക്കുന്ന ഇലക്ട്രോണിക് ടി.എസ്.ബി. അക്കൗണ്ടിലേക്കാണ് ശമ്പളം നല്‍കുന്നത്. ഇതിന് പലിശ നിശ്ചയിക്കുന്നതും പ്രത്യേകമായാവും. സാധാരണ ടി.എസ്.ബി. അക്കൗണ്ടിലെ നിക്ഷേപത്തിന് ഇപ്പോള്‍ 4.5 ശതമാനമാണ് പലിശ.
നിലവില്‍ ട്രഷറി സമ്പാദ്യ അക്കൗണ്ടുകളില്‍ പലിശ കണക്കാക്കുന്നത് എല്ലാ മാസവും 10നും 30നും ഇടയിലുള്ള ഏറ്റവും കുറഞ്ഞ നീക്കിയിരിപ്പിനാണ്. എന്നാല്‍, ഇലക്ട്രോണിക് ടി.എസ്.ബി. അക്കൗണ്ടില്‍ മാസം ഒന്നിനും 15നും ഇടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നീക്കിയിരിപ്പ് തുക്ക്കാണ് പലിശ കണക്കാക്കുന്നത്. ഇതിനാല്‍ മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കുന്നത് കുറയും.
ട്രഷറി സമ്പാദ്യ അക്കൗണ്ട് ഉള്ളവര്‍ക്ക് നെറ്റ് ബാങ്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും.

വാഹന, ഭവന വായ്പകള്‍ക്കുള്ള തിരിച്ചടവ് ഭാരമാകും

ഗായത്രി
കോഴിക്കോട്: രണ്ടുവര്‍ഷമായി കുറഞ്ഞുകൊണ്ടിരുന്ന വായ്പ പലിശ നിരക്കുകള്‍ കൂടാന്‍ തുടങ്ങിയതോടെ വാഹന, ഭവന വായ്പകള്‍ക്കുള്ള തിരിച്ചടവ് ഭാരമാകും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകളാണ് വായ്പ പലിശ ഇതിനകം വര്‍ധിപ്പിച്ചത്. മറ്റുബാങ്കുകളും വൈകാതെ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് സൂചന.
മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് നിശ്ചയിക്കുന്ന രീതി നിലവില്‍വന്ന 2016 ഏപ്രിലിനുശേഷം ഇതാദ്യമായാണ് വായ്പ പലിശ നിരക്കുകള്‍ ഉയരുന്നത്. ഭാവിയിലും നിരക്കുകള്‍ വര്‍ധിക്കാന്‍തന്നെയാണ് സാധ്യതയെന്നാണ് ഇത് നല്‍കുന്ന സൂചന.
പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിക്കുന്നതിനാല്‍ അടുത്തകാലത്തൊന്നും ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറ്ക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. ഭാവിയില്‍ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല.
എംസിഎല്‍ആര്‍ പ്രകാരമുള്ള ഒരുവര്‍ഷത്തെ പലിശയില്‍ എസ്ബിഐ 20 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്. ഇതോടെ വായ്പ നിരക്ക് 7.95ശതമാനത്തില്‍നിന്ന് 8.15ശതമാനമായി.
വ്യക്തിഗത, ഭവന വായ്പകള്‍, ഓട്ടോ ലോണ്‍ തുടങ്ങിയവയ്‌ക്കെല്ലാം മിക്കവാറും ബാങ്കുകള്‍ എംസിഎല്‍ആര്‍ പ്രകാരമാണ് ഇപ്പോള്‍ പലിശ നിശ്ചയിക്കുന്നത്.
പണ ലഭ്യത കുറഞ്ഞതിനാല്‍ നിക്ഷേപ പലിശയിലും ബാങ്കുകള്‍ വര്‍ധനവരുത്തിതുടങ്ങി. എസ്ബിഐയാണ് അതിന് തുടക്കമിട്ടത്. വിവിധ കാലയളവിലുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയന്റുമുതല്‍ 75 പോയന്റുവരെയാണ് വര്‍ധന വരുത്തിയത്.
വായ്പ പലിശ നിരക്കുകള്‍ കുറയുന്നതിന്റെ കാലം താല്‍ക്കാലികമായെങ്കിലും അവസാനിച്ചുവെന്നാണ് ഇതില്‍നിന്നുലഭിക്കുന്ന സൂചന.

ജയസൂര്യ തച്ചോളി ഒതേനനാവുമോ

ഗായത്രി
നടന്‍ ജയസൂര്യ തച്ചോളി ഒതേനനാവുമോ.. സിനിമാ പ്രേമികള്‍ക്കിടയില്‍ നിന്ന് ഉയരുന്ന ചോദ്യം ഇതാണ്.
കഴിഞ്ഞ ദിവസം ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. തച്ചോളി ഒതേനനായി ജയസൂര്യയെ അവതരിപ്പിക്കുന്ന പെയിന്റംഗാണ് കഴിഞ്ഞ ദിവസം ജയസൂര്യ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലും ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ താരം തയ്യാറായിട്ടില്ല.
ചരിത്ര സിനിമകള്‍ ട്രെന്റായി മാറുന്ന കാലമാണിത്്. മലയാളത്തിലെ മുന്‍ നിര നായകര്‍ അഭിനയിക്കുന്ന ചരിത്രസിനിമകള്‍ ഉടന്‍ തന്നെ തിയറ്ററുകളിലെത്തും. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കുഞ്ഞാലിമരക്കാര്‍ സിനിമകളും മോഹന്‍ലാലിന്റെ രണ്ടാമൂഴവും ഒടിയനും മമ്മൂട്ടിയുടെ മാമാങ്കവും പൃത്വിരാജിന്റെ കാളിയനുമെല്ലാം മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. അതിനിടയിലാണ് ജയസൂര്യയുടെ തച്ചോളി ഒതേനനായുള്ള വരവ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇടക്കാലത്ത് നേരിട്ട പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നുവെന്ന് സൂചന. 201718 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജിഡിപി നിരക്ക് 7.2 ശതമാനമായി ഉയര്‍ന്നു. രണ്ടാം പാദത്തില്‍ 6.5 ആയിരുന്നു ജിഡിപി.
കേന്ദ്രസര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് മൂന്നാം പാദത്തിലെ വളര്‍ച്ചാ നിരക്കിന്റെ തോത്.

എസ്ബിഐ നിക്ഷേപ പലിശ കൂട്ടി

വിഷ്ണു പ്രതാപ്
മുംബൈ: പലിശനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ പല ബാങ്കുകളും നിക്ഷേപ പലിശ കൂട്ടി. എസ്ബിഐ പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തിലാക്കി. ഒരുകോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പുതിയ പലിശനിരക്ക് ശതമാനത്തില്‍ (ബ്രായ്ക്കറ്റില്‍ പഴയ നിരക്ക്)
ഏഴു മുതല്‍ 45 വരെ ദിവസം: 5.75 (5.25)
45 മുതല്‍ 179 വരെ ദിവസം: 6.25 (6.25)
180 മുതല്‍ 210 വരെ ദിവസം: 6.35 (6.25)
211 ദിവസം മുതല്‍ ഒരുവര്‍ഷത്തിനു താഴെ: 6.40 (6.25)
ഒരുവര്‍ഷം: 6.40 (6.25)
ഒരുവര്‍ഷം മുതല്‍ 455 ദിവസം വരെ: 6.40 (6.25)
455 ദിവസം മുതല്‍ രണ്ടുവര്‍ഷം വരെ: 6.40 (6.25)
അതിനു മുകളില്‍: 6.50 (6.00)
മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധികം പലിശ നല്‍കും. ഒരു കോടിക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയും ഉയര്‍ത്തിയിട്ടുണ്ട്. നിക്ഷേപ പലിശ കൂടുന്നതിനനുസരിച്ചു വായ്പ പലിശയും കൂടും. മറ്റു ബാങ്കുകളും പലിശ വര്‍ധിപ്പിക്കും.

കുരുമുളകിന്റെ വില കുതിച്ചുയര്‍ന്നു

ഫിദ
കോട്ടയം: ഇറക്കുമതി തകൃതിയായിട്ടും നാടന്‍ കുരുമുളകിന്റെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞവാരം ക്വിന്റലിന് 400 രൂപയുടെ വര്‍ധനയുണ്ടായി. കേരളത്തിലെ കുരുമുളകിന് ഉത്തരേന്ത്യയില്‍ നിന്ന് മികച്ച ഡിമാന്റ് കിട്ടയതാണ് കാരണം. രണ്ടാഴ്ചത്തെ തളര്‍ച്ച്ക്ക് ശേഷമാണ് കറുത്ത പൊന്നിന്റെ ഈ വിലക്കുതിപ്പ്.
ഇറക്കുമതി നിയന്ത്രിക്കാന്‍ മിനിമം ഇംപോര്‍ട്ട് െ്രെപസ് ഏര്‍പ്പെടുത്തിയിട്ടും കൊച്ചിയില്‍ മാത്രം കഴിഞ്ഞയാഴ്ച 1,500 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്യപ്പെട്ടു. വിളവെടുപ്പ് സീസണ്‍ ആയതിനാല്‍ ഈ വിലക്കയറ്റം താത്കാലികം മാത്രമാകാനാണ് സാധ്യത. ഇടുക്കിയില്‍ വിളവെടുപ്പ് പൂര്‍ത്തിയായി. വയനാട്ടിലും കര്‍ണാടകയിലും വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ചരക്ക് വിപണിയിലെത്തുമ്പോഴേക്കും വില കുറഞ്ഞു തുടങ്ങുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

 

ബെബോക്ക് കന്നഡ സിനിമയില്‍ അഭിനയിക്കണം

അളക ഖാനം
ബോളിവുഡ് താര റാണി ബെബോക്ക് കന്നഡ സിനിമയില്‍ അഭിനയിക്കണം. ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ സംസാരിക്കവെയാണ് കന്നഡ സിനിമയില്‍ നായികയാവണമെന്ന തന്റെ ആഗ്രഹം കരീന കപ്പൂര്‍ വെളിപ്പെടുത്തിയത്.
എനിക്ക് കന്നഡ ഭാഷ അറിയില്ല. പക്ഷേ, ഒരു ദിവസം ഞാന്‍ കന്നഡ ഭാഷയില്‍ അഭിനയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് കരീന പറഞ്ഞു. ഭാഷ, മതം, പ്രാദേശിക അതിര്‍ത്തികള്‍ എന്നിവയുടെ വേര്‍തിരിവില്ലാതെ ആളുകള്‍ ഒരുമിച്ച് പ്രവര്‍ക്കുന്ന മേഖലയാണ് സിനിമ. സിനിമ എന്റെ രക്തത്തിലുള്ളതാണ്. അത് തന്നെയാണ് എന്റെ അഭിനിവേശവും, താന്‍ ഒരിക്കല്‍ കന്നഡ സിനിമ ചെയ്യുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നതെന്നും കരീന പ്രതീക്ഷ പ്രകടിപ്പിച്ചു.