ഫിദ
കോട്ടയം: ഇറക്കുമതി തകൃതിയായിട്ടും നാടന്‍ കുരുമുളകിന്റെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞവാരം ക്വിന്റലിന് 400 രൂപയുടെ വര്‍ധനയുണ്ടായി. കേരളത്തിലെ കുരുമുളകിന് ഉത്തരേന്ത്യയില്‍ നിന്ന് മികച്ച ഡിമാന്റ് കിട്ടയതാണ് കാരണം. രണ്ടാഴ്ചത്തെ തളര്‍ച്ച്ക്ക് ശേഷമാണ് കറുത്ത പൊന്നിന്റെ ഈ വിലക്കുതിപ്പ്.
ഇറക്കുമതി നിയന്ത്രിക്കാന്‍ മിനിമം ഇംപോര്‍ട്ട് െ്രെപസ് ഏര്‍പ്പെടുത്തിയിട്ടും കൊച്ചിയില്‍ മാത്രം കഴിഞ്ഞയാഴ്ച 1,500 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്യപ്പെട്ടു. വിളവെടുപ്പ് സീസണ്‍ ആയതിനാല്‍ ഈ വിലക്കയറ്റം താത്കാലികം മാത്രമാകാനാണ് സാധ്യത. ഇടുക്കിയില്‍ വിളവെടുപ്പ് പൂര്‍ത്തിയായി. വയനാട്ടിലും കര്‍ണാടകയിലും വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ചരക്ക് വിപണിയിലെത്തുമ്പോഴേക്കും വില കുറഞ്ഞു തുടങ്ങുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.