
അളക ഖാനം
ബോളിവുഡ് താര റാണി ബെബോക്ക് കന്നഡ സിനിമയില്‍ അഭിനയിക്കണം. ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ സംസാരിക്കവെയാണ് കന്നഡ സിനിമയില്‍ നായികയാവണമെന്ന തന്റെ ആഗ്രഹം കരീന കപ്പൂര്‍ വെളിപ്പെടുത്തിയത്.
എനിക്ക് കന്നഡ ഭാഷ അറിയില്ല. പക്ഷേ, ഒരു ദിവസം ഞാന്‍ കന്നഡ ഭാഷയില്‍ അഭിനയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് കരീന പറഞ്ഞു. ഭാഷ, മതം, പ്രാദേശിക അതിര്‍ത്തികള്‍ എന്നിവയുടെ വേര്‍തിരിവില്ലാതെ ആളുകള്‍ ഒരുമിച്ച് പ്രവര്‍ക്കുന്ന മേഖലയാണ് സിനിമ. സിനിമ എന്റെ രക്തത്തിലുള്ളതാണ്. അത് തന്നെയാണ് എന്റെ അഭിനിവേശവും, താന്‍ ഒരിക്കല്‍ കന്നഡ സിനിമ ചെയ്യുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നതെന്നും കരീന പ്രതീക്ഷ പ്രകടിപ്പിച്ചു.