Month: July 2017

ഡോളറിനെതിരെ രൂപക്ക് നേട്ടം

 

മുംബൈ: ഡോളറിനെതിരെ രൂപക്ക് പത്ത് ആഴ്ച്ക്കുള്ളിലെ മികച്ച നേട്ടം. ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപം വര്‍ധിച്ചതാണ് രൂപയുടെ മുന്നേറ്റത്തിനുള്ള പ്രധാന കാരണം. ഡോളറിന് 64.11 രൂപ എന്ന നിലയിലാണ് ഇന്നലെ വിപണി ക്ലോസ് ചെയ്തത്. ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയുടെ നേട്ടത്തിനും സഹായമായത്.

ഐഫോണിന് ഡിസ്‌കൗണ്ട് സെയിലുമായി ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും

 

ആപ്പിള്‍ ഐഫോണിന് ഡിസ്‌കൗണ്ട് സെയിലുമായി ഫഌപ്പ്കാര്‍ട്ടും ആമസോണും. ഫ്‌ളിപ്പ്കാര്‍ട്ട് ഐഫോണ്‍ 6ന് ഓഫര്‍ പ്രഖ്യാപിച്ച് വില്‍പ്പന മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ് എതിരാളിയായ ആമസോണ്‍ ആപ്പിളിന്റെ ജനപ്രിയ ഫോണായ ഐഫോണ്‍ 7ന് വന്‍ ഡിസ്‌കൗണ്ടുമായി രംഗത്തെത്തിയത്.
ഐഫോണ്‍ 7 ന്റെ 32 ജിബി വേരിയന്റ് 44,749 രൂപക്കാണ് വില്‍ക്കുന്നത്. ഐഫോണ്‍ 7 ന്റെ 128 ജിബി വേരിയന്റ് 52,972 രൂപക്ക് ലഭിക്കും. നേരത്തെ ആമസോണ്‍ െ്രെപം അംഗങ്ങള്‍ക്ക് മാത്രമാണ് ഐഫോണുകള്‍ ഇത്രയും വില കുറച്ച് നല്‍കിയിരുന്നത്. 256 ജിബി വാരിയന്റിന് 66,439 രൂപയാണ് വില.
കഴിഞ്ഞ സെപ്തംബറിലാണ് ആപ്പിള്‍ ഐഫോണ്‍ 7 അവതരിപ്പിച്ചത്. 4.7 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ. ക്വാഡ്‌കോര്‍ ആപ്പിള്‍ എ10 ഫ്യൂഷന്‍ പ്രോസ്സസറാണ് ഫോണിനുളളത്. മുന്‍ ക്യാമറ 7 എംപിയും പ്രധാന ക്യാമറ 12 എംപിയുടേതുമാണ്. ഐഫോണ്‍ 6ന് 40 ശതമാനം വിലകുറച്ചാണ് ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കുന്നത്. എക്‌സ്‌ചേഞ്ചിലൂടെ പതിനയ്യായിരം രൂപയുടെ അധിക വിലക്കിഴിവും ഫഌപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

സ്‌നാപ്ഡീലിനെ ഏറ്റെടുക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

 

സ്‌നാപ്ഡീലിനെ 900950 മില്യന്‍ യുഎസ് ഡോളറിന് (ഉദ്ദേശം 6000 കോടി രൂപ) ഏറ്റെടുക്കാനുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ നിര്‍ദേശം സംബന്ധിച്ചു സ്‌നാപ്ഡീല്‍ ഓഹരിയുടമകളുടെ യോഗം ചേരുന്നു. പ്രമുഖ ഓഹരി ഉടമകളായ രത്തന്‍ ടാറ്റയും അസിം പ്രേംജിയുടെ പ്രേംജി ഇന്‍വെസ്റ്റും ഇതില്‍ ഉള്‍പ്പെടും. ഇടപാടു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്നു അസീം പ്രേംജി സ്‌നാപ്ഡീലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ 850 മില്യന്‍ ഡോളര്‍ നല്‍കാമെന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ വാഗ്ദാനം സ്‌നാപ്ഡീല്‍ നിരസിച്ചതിനെത്തുടര്‍ന്ന് തുക കൂട്ടി വീണ്ടും ഓഫര്‍ നല്‍കുകയായിരുന്നു. സ്‌നാപ്ഡീലിന്റെ ബോര്‍ഡ് അടുത്തയാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്.
ഫഌപ്കാര്‍ട്ടിന്റെ യോഗം ഈയാഴ്ച നടക്കുമെന്നറിയുന്നു. ഏറ്റെടുക്കല്‍ നടന്നാല്‍ ഇന്ത്യയിലെ ഇകൊമേഴ്‌സ് മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാകും ഇത്.

സൗദി വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പ്

 

റിയാദ്: സൗദിയിലെ ആഭ്യന്തര വിനോദ സഞ്ചാര മേഖല വന്‍ കുതിപ്പില്‍. ദേശീയ ടൂറിസം വികസന നയം 2005ല്‍ രൂപവത്കരിച്ച ശേഷം ഈ വ്യവസായ രംഗത്തേക്ക് വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കപ്പെടുകയാണ്. പൊതു, സ്വകാര്യ മേഖലകള്‍ വലിയ മുതല്‍മുടക്കുകളാണ് നടത്തിയിരിക്കുന്നത്. സൗദി കമീഷന്‍ ടൂറിസം ആന്‍ഡ് നാഷനല്‍ ഹെരിറ്റേജിന്റെ കീഴില്‍ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാവുകയും ശക്തമായ വ്യവസായിക ചട്ടക്കൂടുണ്ടാവുകയും നിയമങ്ങളും ചട്ടങ്ങളും നിലവില്‍ വരികയും ചെയ്തതോടെ സമീപകാലത്തായി വന്‍ വികസന കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
വേഗത്തില്‍ വളരുന്ന എണ്ണയിതര ധനാഗമ മാര്‍ഗങ്ങളിലൊന്നായി മാറിയ ദേശീയ ടൂറിസം രംഗം രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ശ്രദ്ധേയ പങ്ക് വഹിച്ച് തുടങ്ങിയതായും വിപണി സ്പന്ദനങ്ങള്‍ സൂചിപ്പിക്കുന്നു. 2016ല്‍ ടൂറിസം മേഖലയിലെത്തിയ മൊത്തം നിക്ഷേപം 151 ശതകോടി റിയാലിന് മുകളിലാണ്. വിനോദ സഞ്ചാരത്തിലൂടെ ലഭിക്കുന്ന പ്രതിവര്‍ഷ വരുമാനം 2014ലെ 57.3 ശതകോടി റിയാലില്‍ നിന്ന് 2016ല്‍ 166.8 ശതകോടി റിയാലായി കുതിച്ചുയര്‍ന്നു. ഏഴ് ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്കാണ് ഇത്. ഹോട്ടലുകളും അപ്പാര്‍ട്ട്മന്റെുകളും റിസോര്‍ട്ടുകളുമുള്‍പ്പെടെ വിനോദ സഞ്ചാരികള്‍ക്കുള്ള താമസസൗകര്യങ്ങളുടെ എണ്ണം 2009ല്‍ 1,402 മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് 6,527 ആയി മാറി. 300 ശതമാനമാണ് ഈ രംഗത്തെ വര്‍ധന. ആഗോള പ്രശസ്ത ഹോട്ടലുകളുടെ എണ്ണം രാജ്യത്ത് 2002ല്‍ വെറും എട്ടെണ്ണമായിരുന്നിടത്ത് ഇന്ന് 25 ആയി വര്‍ധിച്ചു. 2002ല്‍ 10 അംഗീകൃത ടൂര്‍ ഓപറേറ്റര്‍മാരാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് 566 ആയി. ആഭ്യന്തരതലത്തില്‍ വിവിധ ഭാഗങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ 47.5 ദശലക്ഷം യാത്രകള്‍ കഴിഞ്ഞവര്‍ഷം നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓഹരി വില്‍പ്പനയുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

 

കൊച്ചി: കപ്പല്‍ നിര്‍മാണ രംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പ്രാഥമിക ഓഹരി വല്‍പ്പനയുമായി എത്തുന്നു. 3.4 കോടിയോളം ഓഹരികളാണ് വില്‍പ്പനക്ക് വെക്കുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ 3,39,84,000 ഓഹരികളുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 2,26,56,000 ഓഹരികള്‍ പുതുതായി പുറപ്പെടുവിക്കുന്നതാണ്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന വില്പന മൂന്നുവരെ നീണ്ടുനില്‍ക്കും. മുംബൈയില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സര്‍ക്കാരിന്റെ 10 ശതമാനമായ 1,13,28,000 ഓഹരികളും വിപണിയില്‍ എത്തിക്കും.നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പങ്കാളിത്തം 75 ശതമാനമായി കുറയും.
ഓഹരി മൂലധന സമാഹരണത്തിലൂടെ ലഭിക്കുന്ന തുകയിലൂടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള 42 ഏക്കര്‍ പ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പല്‍ശാലയും പുതിയ െ്രെഡ ഡോക്കും നിര്‍മിക്കും. വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ദ്രവീകൃത പ്രകൃതി വാതക കണ്ടെയ്‌നറുകളുടെ നിര്‍മാണത്തിനുമുള്ള െ്രെഡ ഡോക്കുകള്‍ നിര്‍മിക്കാനും മറ്റുമായാണ് മൂലധന സമാഹരണം.
ഇതില്‍ 1,500 കോടി രൂപ പുതിയ ഡോക്ക് നിര്‍മിക്കാനും 970 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണി ശാലക്കും 300 കോടി രൂപ ആധുനികവത്കരണത്തിനുമാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. പ്രതിരോധ രംഗത്തും സ്ഥാപനത്തിന്റെ സംഭാവന പ്രധാനപ്പെട്ടതാണ്. നാവികസേനയുടെ വിമാന വാഹിനിയുടെ നിര്‍മാണം ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കരാറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ചിട്ടുണ്ട്.

സ്ത്രീകളെ ഇഷ്ടമാണ്, ലെസ്ബിയനല്ല

 

കൂടുതല്‍ സമയവും സെക്‌സിയായി നടക്കാനാണ് തനിക്കിഷ്ടമെന്ന് ബംഗാളി നടിയും സുന്ദരിയുമായ റെയ്മ സെന്‍. സെക്‌സിനോടുള്ള തന്റെ താല്‍പ്പര്യമാണ് ഇതിന് പിന്നിലെന്നും റെയ്മ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ന്യൂസ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് റെയ്മ തന്റെ മനസ് തുറന്നത്.
ഒരു പുരുഷന്റെ കണ്ണൂകളാണ് തന്നെ ഏറെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ചൂഷണം ചെയ്യുന്നവരെ എനിക്കിഷ്ടമല്ല. ഒരേ ലിംഗത്തില്‍ പെട്ടവരുമായും ഞാന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടുണ്ട്. എന്ന് കരുതി ഞാന്‍ ലെസ്ബിയനല്ലെന്നും റെയ്മ പറഞ്ഞു.
1999ലെ ‘ഗോഡ്മദര്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്ത്എത്തിയ റെയ്മയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. പരിനീത എന്ന സിനിമയില്‍ വിദ്യാബാലനൊപ്പം മത്സരിച്ചഭിനയിച്ചും റെയ്മ സിനിമാലോകത്ത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഓണപ്പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് താരങ്ങള്‍

 

കൊച്ചി: നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മത്സരിച്ചുവെന്ന് ആരോപിച്ച് ചാനലുകളിലെ ഓണപ്പരിപാടികള്‍ പ്രമുഖതാരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് സൂചന. ഇത്തരത്തില്‍ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് താരങ്ങള്‍ അനൗദ്യോഗികമായെടുത്ത തീരുമാനം.
ഓണച്ചിത്രങ്ങളുടെ പ്രചരണങ്ങള്‍ക്കായി ചാനലുകളിലേക്ക് പോകേണ്ടതില്ലെന്നാണ് തീരുമാനമെന്നും സൂചനകളുണ്ട്. എന്നാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഏത് തരത്തിലാണ് ഇതിനോട് പ്രതികരിക്കുക എന്ന് ഉറപ്പില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രമുഖതാരങ്ങളൊന്നും പങ്കെടുക്കുന്നില്ല. ഓണത്തിനും ഈ നിലപാട് തുടരുന്നതാണ് നല്ലതെന്നതാണ് ഇവരുടെ അഭിപ്രായം.

 

200 രൂപയുടെ നോട്ടുകള്‍ അടുത്ത മാസം

 

ന്യൂഡല്‍ഹി: നൂതനമായ സുരക്ഷാ സംവധാനങ്ങളുമായി 200 രൂപയുടെ നോട്ടുകള്‍ ഓഗസ്റ്റില്‍ പുറത്തിറങ്ങുമെന്ന് സൂചന. ഇതിന്റെ ഭാഗമായി 2000 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ണമായും നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്. ജൂണിലാണ് 200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചത്.
500,1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാല്‍ ഇടപാടുകള്‍ കൂടുതല്‍ സുഗമമായി നടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ശ്രദ്ധിക്കുക, ഡിജിറ്റല്‍ തട്ടിപ്പുകാര്‍ വിലസുന്നു

 

സംസ്ഥാനത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ ഈ രംഗത്തെ തട്ടിപ്പുകളും വര്‍ധിച്ചു വരുന്നതായി സൂചന. ഡിജിറ്റല്‍ ഇടപാടുകളില്‍ പണം പോകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഡിജിറ്റല്‍ ഇടപാടുകളില്‍ പണം നഷ്ടപ്പെടുന്നവര്‍ ബാങ്കുകളെ വിവരമറിയിക്കാന്‍ മടിക്കരുത് എന്നാണ് നിര്‍ദേശം. എത്രവേഗം വിവരമറിയിക്കുന്നുവോ അത്രയും എളുപ്പത്തില്‍ പണം തിരികെ അക്കൗണ്ടുകളിലെത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി എ.ടി.എം വഴിയും മറ്റും പണം പിന്‍വലിക്കുന്നവര്‍ ഒരുകാര്യം ശ്രദ്ധിച്ചുകാണും. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി അതിവേഗത്തില്‍ മൊബൈല്‍ സന്ദേശങ്ങളായും ഇമെയിലായും ‘അലര്‍ട്ട്’ വരുന്നു; അക്കൗണ്ടില്‍നിന്ന് ഇന്ന എ.ടി.എം വഴി ഇത്ര തുക പിന്‍വലിച്ചിട്ടുണ്ടെന്ന്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദേശം നല്‍കിയതിന്റെ ഫലമാണ് ഈ ശുഷ്‌കാന്തി.
ഇലക്‌ട്രോണിക് ബാങ്കിങ് ട്രാന്‍സാക്ഷന്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ സന്ദേശം വഴിയും ഇമെയില്‍ സന്ദേശം വഴിയും അറിയിപ്പ് നല്‍കണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ അറിവ് കൂടാതെയാണ് ഇടപാട് നടന്നതെന്ന് അക്കൗണ്ട് ഉടമ അലര്‍ട്ട് ലഭിച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ബാങ്കില്‍ പരാതി നല്‍കിയാല്‍, നഷ്ടപ്പെട്ട പണം പത്തുദിവസത്തിനകം അക്കൗണ്ടില്‍ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പണം നഷ്ടപ്പെട്ട് നാലുമുതല്‍ ഏഴുദിവസത്തിനകമാണ് അക്കൗണ്ട് ഉടമ വിവരമറിയിക്കുന്നതെങ്കില്‍, പണം തിരികെക്കിട്ടാനുള്ള സാധ്യത അതനുസരിച്ച് കുറയും.
ഇടക്കാലത്തിനുശേഷം വീണ്ടും ഡിജിറ്റല്‍ പണമിടപാടില്‍ തട്ടിപ്പ് വര്‍ധിച്ചതോടെ ബാങ്കുകളും മുന്നറിയിപ്പുകളും ജാഗ്രത നിര്‍ദേശങ്ങളും ശക്തമാക്കിയിട്ടുണ്ട്.
തങ്ങള്‍ മൊബൈല്‍ സന്ദേശം വഴിയോ ഫോണ്‍കാള്‍ വഴിയോ പാസ്‌വേര്‍ഡും സി.വി.വി കോഡുമൊന്നും ആവശ്യപ്പെടാറില്ലെന്നും ബാങ്കില്‍നിന്ന് എന്ന പേരില്‍ വരുന്ന ഫോണ്‍കാളുകള്‍ക്ക് മറുപടിയായി പാസ്‌വേര്‍ഡ് ഉള്‍പ്പെടെ രഹസ്യസ്വഭാവമുള്ള ഒരുവിവരവും കൈമാറരുത് എന്നുമാണ് മുന്നറിയിപ്പ്. രഹസ്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഫോണ്‍ സന്ദേശം വന്നാല്‍ ഉടന്‍ ബാങ്കിന്റെ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടണം.
ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, രഹസ്യ നമ്പര്‍ എന്നിവ മറ്റാരുമായും പങ്കുവെക്കാതിരിക്കുക, കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തു്‌ബോള്‍ കണ്‍മുന്നില്‍ വെച്ചുതന്നെസൈ്വപ്പ്് ചെയ്യാന്‍ നിര്‍ദേശിക്കുക, രഹസ്യകോഡ് സ്വയം എന്റര്‍ ചെയ്യുക, കാര്‍ഡ് വഴി പണമടച്ചശേഷം ലഭിക്കുന്ന രശീതി സ്വന്തമെന്ന് ഉറപ്പുവരുത്തുക, സമ്മാനങ്ങള്‍, പാരിതോഷികങ്ങള്‍ തുടങ്ങിയവക്കായി വ്യാപാര സ്ഥാപനങ്ങള്‍ ബന്ധപ്പെടുമ്പോള്‍ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ഫോണില്‍ കൈമാറാതിരിക്കുക, സ്മാര്‍ട്ട് ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍ തുടങ്ങിയവ സ്ഥാപിക്കുമ്പോള്‍ വിലപ്പെട്ട വിവരങ്ങള്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നീ നിര്‍ദേശങ്ങളാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്.

കുറഞ്ഞ വിലക്ക് സാധനങ്ങളുമായി സപ്ലൈക്കോവിന്റെ ഓണം ഫെയര്‍

ഫിദ

കണ്ണൂര്‍: ഓണത്തിന് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞവിലക്ക് സാധാരണക്കാരന് ലഭ്യമാക്കുന്നതിനായി സപ്ലൈകോ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഓണം ഫെയറുകള്‍ തുടങ്ങും. ജില്ലാകേന്ദ്രമായ കണ്ണൂരില്‍ മെട്രോഫെയറും താലൂക്ക് കേന്ദ്രങ്ങളില്‍ ഓണച്ചന്ത, മാവേലി സ്‌റ്റോറുകള്‍ കേന്ദ്രീകരിച്ചും ഓണവിപണി എന്നിവയാണ് ആരംഭിക്കുക.
ജിഎസ്ടി നടപ്പാക്കിയതിനുശേഷം 50 രൂപക്ക് മുകളില്‍ എത്തിനില്‍ക്കുന്ന അരിയുടെ വില പരമാവധി കുറച്ചുനല്‍കുന്നതിനാണ് സപ്ലൈകോ മുന്‍ഗണന നല്‍കുക. പലവ്യഞ്ജനമടക്കമുള്ള സാധനങ്ങള്‍ സബ്‌സിഡിയിലൂടെ നല്‍കും. ഓണവിപണി ലക്ഷ്യമിട്ട് അരിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്ന വ്യാപാരികളുടെ നീക്കത്തിന് തടയിടാന്‍ ഇത്തവണ കരാറുകാരെ ഒഴിവാക്കി സപ്ലൈകോ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിയെത്തിക്കും. സപ്ലൈകോ വഴി നല്‍കുന്ന ജയ അരിക്ക് വില കുറയും. നിലവിലെ വിലയനുസരിച്ച് 25 രൂപക്ക് വില്‍ക്കാനാവുകമെന്നാണ് സൂചന.
അതിനിടെ തെറ്റായ വിവരങ്ങള്‍ നല്‍കി നേടിയ എഎവൈ മുന്‍ഗണനാ, സബ്‌സിഡി വിഭാഗത്തില്‍പെട്ട റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവരെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രംഗത്ത്. ആയിരം സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള വീട്, നാലുചക്രവാഹനം. വിദേശ ജോലി എന്നിയുള്ളവര്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സിവില്‍ വകുപ്പിന്റെ സ്‌ക്വാഡ് നിരീക്ഷണം നടത്തുന്നത് . റേഷന്‍ കാര്‍ഡ് മുന്‍ഗണനാലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയതായുള്ള പരാതി നേരത്തെ തന്നെയുണ്ടായിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കി ബിപിഎല്‍, എഎവൈ, സബ്‌സിഡി കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുളളവര്‍ ഉടന്‍ കാര്‍ഡ് അതാത് താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വയം ഹാജരാക്കിയില്ലെങ്കില്‍ 1966ലെ അവശ്യസാധന നിയമപ്രകാരം ശിക്ഷണ നടപടികള്‍ക്ക് വിധേയരാകും.