ശ്രദ്ധിക്കുക, ഡിജിറ്റല്‍ തട്ടിപ്പുകാര്‍ വിലസുന്നു

ശ്രദ്ധിക്കുക, ഡിജിറ്റല്‍ തട്ടിപ്പുകാര്‍ വിലസുന്നു

 

സംസ്ഥാനത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ ഈ രംഗത്തെ തട്ടിപ്പുകളും വര്‍ധിച്ചു വരുന്നതായി സൂചന. ഡിജിറ്റല്‍ ഇടപാടുകളില്‍ പണം പോകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഡിജിറ്റല്‍ ഇടപാടുകളില്‍ പണം നഷ്ടപ്പെടുന്നവര്‍ ബാങ്കുകളെ വിവരമറിയിക്കാന്‍ മടിക്കരുത് എന്നാണ് നിര്‍ദേശം. എത്രവേഗം വിവരമറിയിക്കുന്നുവോ അത്രയും എളുപ്പത്തില്‍ പണം തിരികെ അക്കൗണ്ടുകളിലെത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി എ.ടി.എം വഴിയും മറ്റും പണം പിന്‍വലിക്കുന്നവര്‍ ഒരുകാര്യം ശ്രദ്ധിച്ചുകാണും. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി അതിവേഗത്തില്‍ മൊബൈല്‍ സന്ദേശങ്ങളായും ഇമെയിലായും ‘അലര്‍ട്ട്’ വരുന്നു; അക്കൗണ്ടില്‍നിന്ന് ഇന്ന എ.ടി.എം വഴി ഇത്ര തുക പിന്‍വലിച്ചിട്ടുണ്ടെന്ന്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദേശം നല്‍കിയതിന്റെ ഫലമാണ് ഈ ശുഷ്‌കാന്തി.
ഇലക്‌ട്രോണിക് ബാങ്കിങ് ട്രാന്‍സാക്ഷന്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ സന്ദേശം വഴിയും ഇമെയില്‍ സന്ദേശം വഴിയും അറിയിപ്പ് നല്‍കണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ അറിവ് കൂടാതെയാണ് ഇടപാട് നടന്നതെന്ന് അക്കൗണ്ട് ഉടമ അലര്‍ട്ട് ലഭിച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ബാങ്കില്‍ പരാതി നല്‍കിയാല്‍, നഷ്ടപ്പെട്ട പണം പത്തുദിവസത്തിനകം അക്കൗണ്ടില്‍ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പണം നഷ്ടപ്പെട്ട് നാലുമുതല്‍ ഏഴുദിവസത്തിനകമാണ് അക്കൗണ്ട് ഉടമ വിവരമറിയിക്കുന്നതെങ്കില്‍, പണം തിരികെക്കിട്ടാനുള്ള സാധ്യത അതനുസരിച്ച് കുറയും.
ഇടക്കാലത്തിനുശേഷം വീണ്ടും ഡിജിറ്റല്‍ പണമിടപാടില്‍ തട്ടിപ്പ് വര്‍ധിച്ചതോടെ ബാങ്കുകളും മുന്നറിയിപ്പുകളും ജാഗ്രത നിര്‍ദേശങ്ങളും ശക്തമാക്കിയിട്ടുണ്ട്.
തങ്ങള്‍ മൊബൈല്‍ സന്ദേശം വഴിയോ ഫോണ്‍കാള്‍ വഴിയോ പാസ്‌വേര്‍ഡും സി.വി.വി കോഡുമൊന്നും ആവശ്യപ്പെടാറില്ലെന്നും ബാങ്കില്‍നിന്ന് എന്ന പേരില്‍ വരുന്ന ഫോണ്‍കാളുകള്‍ക്ക് മറുപടിയായി പാസ്‌വേര്‍ഡ് ഉള്‍പ്പെടെ രഹസ്യസ്വഭാവമുള്ള ഒരുവിവരവും കൈമാറരുത് എന്നുമാണ് മുന്നറിയിപ്പ്. രഹസ്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഫോണ്‍ സന്ദേശം വന്നാല്‍ ഉടന്‍ ബാങ്കിന്റെ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടണം.
ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, രഹസ്യ നമ്പര്‍ എന്നിവ മറ്റാരുമായും പങ്കുവെക്കാതിരിക്കുക, കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തു്‌ബോള്‍ കണ്‍മുന്നില്‍ വെച്ചുതന്നെസൈ്വപ്പ്് ചെയ്യാന്‍ നിര്‍ദേശിക്കുക, രഹസ്യകോഡ് സ്വയം എന്റര്‍ ചെയ്യുക, കാര്‍ഡ് വഴി പണമടച്ചശേഷം ലഭിക്കുന്ന രശീതി സ്വന്തമെന്ന് ഉറപ്പുവരുത്തുക, സമ്മാനങ്ങള്‍, പാരിതോഷികങ്ങള്‍ തുടങ്ങിയവക്കായി വ്യാപാര സ്ഥാപനങ്ങള്‍ ബന്ധപ്പെടുമ്പോള്‍ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ഫോണില്‍ കൈമാറാതിരിക്കുക, സ്മാര്‍ട്ട് ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍ തുടങ്ങിയവ സ്ഥാപിക്കുമ്പോള്‍ വിലപ്പെട്ട വിവരങ്ങള്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നീ നിര്‍ദേശങ്ങളാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close