ഓഹരി വില്‍പ്പനയുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

ഓഹരി വില്‍പ്പനയുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

 

കൊച്ചി: കപ്പല്‍ നിര്‍മാണ രംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പ്രാഥമിക ഓഹരി വല്‍പ്പനയുമായി എത്തുന്നു. 3.4 കോടിയോളം ഓഹരികളാണ് വില്‍പ്പനക്ക് വെക്കുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ 3,39,84,000 ഓഹരികളുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 2,26,56,000 ഓഹരികള്‍ പുതുതായി പുറപ്പെടുവിക്കുന്നതാണ്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന വില്പന മൂന്നുവരെ നീണ്ടുനില്‍ക്കും. മുംബൈയില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സര്‍ക്കാരിന്റെ 10 ശതമാനമായ 1,13,28,000 ഓഹരികളും വിപണിയില്‍ എത്തിക്കും.നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പങ്കാളിത്തം 75 ശതമാനമായി കുറയും.
ഓഹരി മൂലധന സമാഹരണത്തിലൂടെ ലഭിക്കുന്ന തുകയിലൂടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള 42 ഏക്കര്‍ പ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പല്‍ശാലയും പുതിയ െ്രെഡ ഡോക്കും നിര്‍മിക്കും. വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ദ്രവീകൃത പ്രകൃതി വാതക കണ്ടെയ്‌നറുകളുടെ നിര്‍മാണത്തിനുമുള്ള െ്രെഡ ഡോക്കുകള്‍ നിര്‍മിക്കാനും മറ്റുമായാണ് മൂലധന സമാഹരണം.
ഇതില്‍ 1,500 കോടി രൂപ പുതിയ ഡോക്ക് നിര്‍മിക്കാനും 970 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണി ശാലക്കും 300 കോടി രൂപ ആധുനികവത്കരണത്തിനുമാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. പ്രതിരോധ രംഗത്തും സ്ഥാപനത്തിന്റെ സംഭാവന പ്രധാനപ്പെട്ടതാണ്. നാവികസേനയുടെ വിമാന വാഹിനിയുടെ നിര്‍മാണം ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കരാറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close