കുറഞ്ഞ വിലക്ക് സാധനങ്ങളുമായി സപ്ലൈക്കോവിന്റെ ഓണം ഫെയര്‍

കുറഞ്ഞ വിലക്ക് സാധനങ്ങളുമായി സപ്ലൈക്കോവിന്റെ ഓണം ഫെയര്‍

ഫിദ

കണ്ണൂര്‍: ഓണത്തിന് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞവിലക്ക് സാധാരണക്കാരന് ലഭ്യമാക്കുന്നതിനായി സപ്ലൈകോ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഓണം ഫെയറുകള്‍ തുടങ്ങും. ജില്ലാകേന്ദ്രമായ കണ്ണൂരില്‍ മെട്രോഫെയറും താലൂക്ക് കേന്ദ്രങ്ങളില്‍ ഓണച്ചന്ത, മാവേലി സ്‌റ്റോറുകള്‍ കേന്ദ്രീകരിച്ചും ഓണവിപണി എന്നിവയാണ് ആരംഭിക്കുക.
ജിഎസ്ടി നടപ്പാക്കിയതിനുശേഷം 50 രൂപക്ക് മുകളില്‍ എത്തിനില്‍ക്കുന്ന അരിയുടെ വില പരമാവധി കുറച്ചുനല്‍കുന്നതിനാണ് സപ്ലൈകോ മുന്‍ഗണന നല്‍കുക. പലവ്യഞ്ജനമടക്കമുള്ള സാധനങ്ങള്‍ സബ്‌സിഡിയിലൂടെ നല്‍കും. ഓണവിപണി ലക്ഷ്യമിട്ട് അരിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്ന വ്യാപാരികളുടെ നീക്കത്തിന് തടയിടാന്‍ ഇത്തവണ കരാറുകാരെ ഒഴിവാക്കി സപ്ലൈകോ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിയെത്തിക്കും. സപ്ലൈകോ വഴി നല്‍കുന്ന ജയ അരിക്ക് വില കുറയും. നിലവിലെ വിലയനുസരിച്ച് 25 രൂപക്ക് വില്‍ക്കാനാവുകമെന്നാണ് സൂചന.
അതിനിടെ തെറ്റായ വിവരങ്ങള്‍ നല്‍കി നേടിയ എഎവൈ മുന്‍ഗണനാ, സബ്‌സിഡി വിഭാഗത്തില്‍പെട്ട റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവരെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രംഗത്ത്. ആയിരം സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള വീട്, നാലുചക്രവാഹനം. വിദേശ ജോലി എന്നിയുള്ളവര്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സിവില്‍ വകുപ്പിന്റെ സ്‌ക്വാഡ് നിരീക്ഷണം നടത്തുന്നത് . റേഷന്‍ കാര്‍ഡ് മുന്‍ഗണനാലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയതായുള്ള പരാതി നേരത്തെ തന്നെയുണ്ടായിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കി ബിപിഎല്‍, എഎവൈ, സബ്‌സിഡി കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുളളവര്‍ ഉടന്‍ കാര്‍ഡ് അതാത് താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വയം ഹാജരാക്കിയില്ലെങ്കില്‍ 1966ലെ അവശ്യസാധന നിയമപ്രകാരം ശിക്ഷണ നടപടികള്‍ക്ക് വിധേയരാകും.

 

Post Your Comments Here ( Click here for malayalam )
Press Esc to close