Month: February 2019

സ്വര്‍ണ വിലയില്‍ 120 കുറഞ്ഞു

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 25,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3130 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണം പവന് 25,000 രൂപക്കു മുകളിലെത്തിയത്.

സ്വര്‍ണവില കാല്‍ലക്ഷം കടന്നു; നിന്നെ തൊട്ടാല്‍ പൊള്ളും പൊന്നേ…

ഗായത്രി-
കണ്ണൂര്‍: സ്വര്‍ണവില പവന് ഇതാദ്യമായി കാല്‍ ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. 3145 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 24,920 നിലാവരത്തിലായിരുന്നു സ്വര്‍ണവില. അതേസമയം, ഫെബ്രുവരി 13ന് 24,400 എന്ന നിലാവരത്തിലേക്ക് വില താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വില കുത്തനെ വര്‍ധിച്ചത്. ഡിസംബര്‍ ഒന്നിന് 22,520 രൂപയായതാണ് സമീപകാലത്തെ കുറഞ്ഞ നിരക്ക്. ഇതിനു ശേഷം രണ്ടര മാസത്തിനിടെ 2400 രൂപയോളം വര്‍ധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 880 രൂപയാണ് പവന് വര്‍ധിച്ചത്. ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞത് 2015 ആഗസ്റ്റ് ആറിനായിരുന്നു. പവന് 18,720 രൂപ വരെ വില കുറഞ്ഞു.

 

ആപ്പുകളെ സൂക്ഷിക്കുക

ഫിദ-
കൊച്ചി: പലപ്പോഴും നമുക്ക് ഗുണകരമാണ് എന്ന് കരുതുന്ന മിക്ക ആപ്പുകളും നമ്മുടെ ഫോണിന് അത്ര ഗുണകരമാകണമെന്നില്ല. അവയെല്ലാം തന്നെ ഫോണില്‍ നിന്ന് ഒഴിവാക്കേണ്ടതുമാണ്. കാരണം ഇത്തരത്തിലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നത് വഴി ഫോണ്‍ വേഗത കുറയുകയും ചെയ്യാറുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള ആപ്പുകളാണ് നമ്മുടെ ഫോണിന്റെ യഥാര്‍ത്ഥ ശത്രു എന്ന് തന്നെ പറയാം.
ഫോണിന്റെ വേഗത കൂട്ടാനായി ചില മെമ്മറി ക്ലീനര്‍ ആപ്പുകള്‍ നമ്മള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ടല്ലോ. ഇവയാണ് പ്രധാന പ്രശ്‌നക്കാര്‍. ആന്‍ഡ്രോയിഡ് ഫോണില്‍ ബാക്ക്ഗ്രൗണ്ടിലായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയാണ് ഈ ആപ്പുകള്‍ ചെയ്യുക. ഇതിലൂടെ മെമ്മറി കൂട്ടും എന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഇതുവഴി നമ്മള്‍ ക്ലിക്ക് ചെയ്ത് എല്ലാ ആപ്പ് പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കുകയും വീണ്ടും അവ തുറക്കേണ്ടി വരുമ്പോള്‍ ഫോണിലെ ബാറ്ററി ചാര്‍ജ്ജും മെമ്മറിയും വീണ്ടും ആവശ്യമായി വരികയും ചെയ്യുന്നു.
ഓരോ തവണ ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് ഫോണ്‍ മെമ്മറി (റാം) ക്ലീന്‍ ചെയ്ത് കഴിയുമ്പോഴും ഈ പ്രവര്‍ത്തനങ്ങളെല്ലാം വീണ്ടും ആവര്‍ത്തിച്ചു വരുന്നത് ഫോണിന്റെ പ്രവര്‍ത്തനത്തെ തന്നെ കാര്യമായി ബാധിക്കുന്നു. അതിനാല്‍ ഇത്തരം ആപ്പുകളെ നമ്മുടെ ഫോണുകളില്‍ നിന്ന് ഒഴിവാക്കിയാല്‍ മെമ്മറിയും ബാറ്ററി ചാര്‍ജ്ജും ലാഭിക്കാന്‍ സാധിക്കും.
ഒപ്പം ഇത്തരം ആപ്പുകള്‍ വഴി വരുന്ന പരസ്യങ്ങളും അവക്ക് എടുക്കുന്ന ഇന്റര്‍നെറ്റ് ഡാറ്റാ ചിലവുകള്‍ ഒഴിവാക്കുകയും ചെയ്യാം.. അതിനാല്‍ കഴവതും ഇത്തരം മെമ്മറി ക്ലീനറുകള്‍ എന്ന വാദത്തോടെ വരുന്ന ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
ഫോണിലെ രമരവലറ റമമേ ഒഴിവാക്കുന്നതിനും കൂടുതല്‍ മെമ്മറി നല്കുന്നതിനുമായി പലരും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് ക്ലീന്‍ മാസ്റ്റര്‍. ഇതോ അല്ലെങ്കില്‍ ഇതിനു സമാനമായ മറ്റു അപ്പുകളോ ആവട്ടെ, ഇവയുടെ ആവശ്യം നമ്മുടെ ഫോണിനില്ല എന്നതാണ് വാസ്തവം.
കാരണം ഈ രമരവലറ റമമേ നമ്മുടെ ആന്‍ഡ്രോയിഡ് സെറ്റിങ്‌സില്‍ മെമ്മറി ഓപ്ഷനില്‍ പോയാല്‍ നമുക്ക് തന്നെ ചെയ്യാന്‍ സാധിക്കും. കൂടാതെ ഫോണിലെ ഫയല്‍ മാനേജര്‍ തന്നെ ഉപയോഗിച്ചാല്‍ ഓരോന്നും സോര്‍ട്ട് ചെയ്‌തെടുത്ത് ഓരോ വിഭാഗത്തിലെയും ആവശ്യമില്ലാത്ത ആപ്പുകള്‍, ഫയലുകള്‍ എല്ലാം തന്നെ ഒഴിവാക്കാനും സാധിക്കും. പിന്നെന്തിനാണ് ഇവ ക്ലീന്‍ ചെയ്യാന്‍ മറ്റ് ആപ്പുകളുടെ ആവശ്യം.
നമ്മള്‍ ഒരു പുതിയ ഫോണ്‍ വാങ്ങിക്കഴിഞ്ഞാല്‍ അതില്‍ ആവശ്യമുള്ള ആപ്പുകള്‍ക്ക് പുറമെയായി കമ്പനി തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ചില ആപ്പുകള്‍ കൂടി ഫോണിലുണ്ടാവും. ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമുള്ളതായിരിക്കില്ല. എന്നാല്‍ ഇവയെ ഒഴിവാക്കാന്‍ നോക്കിയാലോ, പലതും സിസ്റ്റം ആപ്പുകള്‍ ആയി വരുന്നതായത് കൊണ്ട് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പത്താത്തവയായിരിക്കും.
നിങ്ങളുടെ ഫോണുകള്‍ റൂട്ട് ചെയ്തതാണെങ്കില്‍ ഫോണില്‍ നിങ്ങള്‍ ആവശ്യമില്ലാത്ത ഏതൊരു ആപ്പുകളും ഒഴിവാക്കാന്‍ സാധിക്കും. റൂട്ട് ചെയ്യാത്ത ഫോണുകളില്‍ ഇത് സാധിക്കില്ലെന്നല്ല. പകരം നമുക്ക് ഇത്തരം ആപ്പുകളെ ഡിസേബിള്‍ ചെയ്ത് പ്രവര്‍ത്തന രഹിതമാക്കാന്‍ സാധിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണ്‍ ബാറ്ററിയും മെമ്മറിയും ഒരു പരിധിവരെ സംരക്ഷിക്കാന്‍ സാധിക്കും.

പുതു മോഡലുമായി ബജാജ് ഡൊമിനര്‍ 400

ഗായത്രി-
ബജാജ് ഡൊമിനര്‍ 400ന്റെ പുതിയ മോഡല്‍ വരുന്നു. ബൈക്കിന്റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളും പുതിയ ഡൊമിനറില്‍ ഉണ്ടാകുമെന്നാണ് സൂചന.നിലവില്‍ വിവിധ ബജാജ് ഡീലര്‍ഷിപ്പുകള്‍ പുതിയ ഡോമിനാറിനുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുതിയ ഡൊമിനറില്‍ 7000 ആര്‍പിഎമ്മില്‍ 35 എന്‍എം ടോര്‍ക്ക് ലഭിക്കും. നേരത്തെ 6500 ആര്‍പിഎമ്മിലായിരുന്നു ഇത്രയും ടോര്‍ഖ് ലഭിച്ചിരുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്‌സ് തന്നെയാണ് ട്രാന്‍സ്മിഷന്‍.
ഡ്യൂക്കിന്റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ നിലവിലെ 373.2 സിസി എന്‍ജിന്‍ തുടരുമെങ്കിലും 8650 ആര്‍പിഎമ്മില്‍ 39.9 ബിഎച്ച്പി പവര്‍ ലഭിക്കുന്ന വിധമാവും പുതിയ ഡൊമിനറിന്റെ എന്‍ജിന്‍ ട്യൂണിങ്. നേരത്തെ ഇത് 8000 ആര്‍പിഎമ്മില്‍ 35 ബിഎച്ച്പി ആയിരുന്നു.
അതേസമയം ബൈക്കിന്റെ ആകെ വീതി 813 എംഎമ്മില്‍ നിന്ന് 836 ആയി ഉയര്‍ന്നു. വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം, ഉയരം എന്നിവയെല്ലാം പഴയപടി തുടരും. ബൈക്കിന്റെ ഭാരം നേരത്തെയുള്ളതിനെക്കാള്‍ 2.5 കിലോഗ്രാം കൂടും.
184.5 കിലോഗ്രാമായിരിക്കും ബൈക്കിന്റെ ആകെ ഭാരം. ബൈക്കിന്റെ ഇന്‍സ്ട്രൂമെന്റ് ക്ലസ്റ്ററില്‍ നിരവധി മാറ്റങ്ങളുണ്ടാകും. ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈനും ഡൊമിനറിനെ സ്‌പോര്‍ട്ടിയാക്കും. നിലവില്‍ 1.63 ലക്ഷം രൂപ മുതലാണ് ഡോമിനാറിന്റെ എക്‌സ്‌ഷോറൂം വില. പുതിയ പതിപ്പിന് ഏകദേശം 15,000 രൂപയോളം വര്‍ധിക്കുമെന്നാണ് സൂചന.

 

 

സ്വര്‍ണ വിലഉയര്‍ന്ന് തന്നെ

ഗായത്രി-
കൊച്ചി: സ്വര്‍ണ വിലഉയര്‍ന്ന് തന്നെ. ഇന്നലെ വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയ ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ നില്‍ക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. 24,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 3,115 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ബെനലി ടിആര്‍കെ 502 ഇന്ത്യന്‍ വിപണിയില്‍

ഗായത്രി-
ഇറ്റാലിയന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ് ബെനലിയുടെ പുതിയ ബൈക്ക് ബെനലി ടിആര്‍കെ 502 ഇന്ത്യന്‍ വിപണിയില്‍. ബെനലി ഠഞഗ 502, ഠഞഗ 502ത എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുതിയ ബൈക്ക് വരുന്നത്.
അഡ്വെഞ്ചര്‍ ടൂര്‍ ബൈക്ക് തന്നെയാണ് പുതിയ ടിആര്‍കെ 502. എക്‌സ്‌റ്റെന്‍ഡ് സസ്‌പെന്‍ഷന്‍, വലിയ ബോഡി ഡിസൈന്‍, മുന്നിലെ വിന്‍ഷീല്‍ഡ്, കുറഞ്ഞ റൈഡ് സീറ്റ് ഉയരം, 12 സ്‌പോക് അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. ട്വിന്‍ സിലിണ്ടര്‍ ഫോര്‍സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 500 സിസിയാണ് ക്ഷമത. ആറ് സ്പീഡ് ആണ് ഗിയര്‍ ബോക്‌സ്. 20 ലിറ്റര്‍ ഇന്ധനം ടാങ്ക് കൊള്ളും.
വില ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ബെനലി ടിഎന്‍ടി സീരിസുകളില്‍ ബൈക്കുകള്‍ പുറത്തിറക്കിയശേഷം ഒരിടവേള കഴിഞ്ഞാണ് ഇറ്റാലിയന്‍ കമ്പനിയുടെ മടങ്ങി വരവ്. 2015ല്‍ ഇന്ത്യ ബൈക്ക് വീക്കില്‍ കമ്പനി അവതരിപ്പിച്ച ബെനലി ഠഞലഗ 1130 മോഡലില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് പുതിയ ബൈക്കിന്റെ ഡിസൈന്‍.

‘വൈറല്‍ 2019’നായി ട്രാന്‍സ്ജന്‍ഡേഴ് ഓഡിഷന്‍

ഫിദ-
കൊച്ചി: ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജന്‍ഡേഴ്‌സിന് വേണ്ടി ഒരു ഓഡിഷന്‍ നിര്‍മാണ രീതികൊണ്ട് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വൈറല്‍ 2019 എന്ന മലയാള സിനിമയുടെ മൂന്നാം ഓഡിഷനാണ് കൊച്ചി ഐ എം എ ഹാളില്‍ വെച്ച് നടന്നത്. പ്രതിഭാധരരായ നിരവധി ട്രാന്‍സ്ജന്‍ഡേഴ്‌സ് പങ്കെടുത്ത ഓഡിഷനില്‍ കേരളത്തിലെ ആദ്യ ട്രാന്‍സ്ജണ്ടര്‍ ജഡ്ജും പ്രശസ്ത ഫാഷന്‍ ഡിസൈനറും നര്‍ത്തകിയുമായ റിയ ഇഷയുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഇതിനോടകം ചിത്രത്തിന്റെ മറ്റു രണ്ടു ഓഡിഷനുകള്‍ അങ്കമാലിയിലും ബാംഗ്ലൂരിലുമായി നടന്നിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കൂടാതെ ഒട്ടനവധി സ്ത്രീകളും കുട്ടികളും ഓഡിഷനില്‍ പങ്കെടുത്തു.
നേരത്തെ ചിത്രത്തിലേക്ക് ജനകീയ വോട്ടെടുപ്പിലൂടെ സംവിധായകരെയും തിരകഥാകൃത്തിനെയും തെരഞ്ഞെടുത്തിരുന്നു. ഇത്തരത്തില്‍ തന്നെയായിരിക്കും അഭിനേതാക്കളെയും തെരഞ്ഞെടുക്കുക. അടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍ , കുട്ടനാടന്‍ മാര്‍പാപ്പ എന്നീ ഹിറ്റു സിനിമകള്‍ മലയാള മണ്ണിനു സമ്മാനിച്ച നൗഷാദ് ആലത്തൂര്‍ ഹസീബ് ഹനീഫ് കൂട്ടുകെട്ടാണ് ചിത്രം നിര്‍മിക്കുന്നത്.

ഓപ്പോ എഫ് 11 പ്രോ ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും

രാംനാഥ് ചാവ്‌ല-
48 മെഗാപിക്‌സല്‍ ക്യാമറ ഫോണുമായി ഓപ്പോ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്നു. ഓപ്പോ എഫ്9 പ്രോയുടെ പരിഷ്‌കരിച്ച് പതിപ്പായ ഓപ്പോ എഫ് 11 പ്രോയാണ് എത്തുന്നത്. വരും ദിവസങ്ങളില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. ഡിസ്‌പ്ലെയില്‍ നോച്ചില്ലാതെയാണ് ഓപ്പോ എഫ്11 എത്തുക. മുന്നില്‍ പോപ് അപ് സെല്‍ഫി ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. 48 മെഗാപിക്‌സല്‍ സെന്‍സര്‍, പിന്നില്‍ ഇരട്ട ക്യാമറ, സൂപ്പര്‍ നൈറ്റ് മോഡ് എന്നിവ പ്രധാന ഫീച്ചറുകള്‍. ഓപ്പോ എഫ് 11 പ്രൊ ന്റെ വിലനിര്‍ണ്ണയവും ലഭ്യത വിശദാംശങ്ങളും ഇപ്പോള്‍ വ്യക്തമല്ല. പുറത്തു വിട്ട ടീസറില്‍ പിന്നില്‍ രണ്ട് സെന്‍സറുകള്‍ കാണാം. ഓപ്പോയുടെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അള്‍ട്രാക്ലിയര്‍ എന്‍ജിനിന്റെ സഹായത്തോടെയാണ് ക്യമറ സംവിധാനം പ്രവര്‍ത്തിക്കുക.

റെഡ്മി നോട്ട് 7 ഫെബ്രുവരി 28ന് ഇന്ത്യന്‍ വിപണിയില്‍

രാംനാഥ് ചാവ്‌ല-
ഷവോമിയുടെ റെഡ്മി നോട്ട് 7 സ്മാര്‍ട്‌ഫോണ്‍ ഈ മാസം 28ന് ഔദ്യോഗികമായി വിപണിയിലിറക്കുമെന്ന് കമ്പനി. കഴിഞ്ഞ മാസമാണ് റെഡ്മി നോട്ട് 7 ചൈനീസ് വിപണിയില്‍ എത്തിയിരുന്നു.
സെല്‍ഫിയ്ക്ക് വേണ്ടി 13 മെഗാപിക്‌സല്‍ കാമറയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണിതിന്. 48 മെഗാപിക്‌സലിന്റെ സെന്‍സറാണ് ഇതില്‍ ഒന്ന്. അഞ്ച് മെഗാപിക്‌സലിന്റേതാണ് രണ്ടാമത്തെ സെന്‍സര്‍. 4000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോണിന് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ് ഉള്ളത്. രണ്ട് നാനോ സിം ഉപയോഗിക്കാനാവുന്ന ഫോണിന് 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ്. ട്വിലൈറ്റ് ഗോള്‍ഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തുക. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 10,500 രൂപ വരും.
നിരവധി എഐ ഫീച്ചറുകള്‍ സെല്‍ഫി ക്യാമറയിലുണ്ടാവും. 1080 ഃ 2340 പിക്‌സല്‍ റസലൂഷനിലുള്ള ഡിസ്‌പ്ലേയ്ക്ക് വാട്ടര്‍ഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. പുതിയ ഫോണ്‍ ഒരു ‘ഗെയിം ചേയ്ഞ്ചര്‍’ ആയിരിക്കുമെന്ന് ഷാവോമി ഇന്ത്യ എംഡി മനുകുമാര്‍ ജെയ്ന്‍ പറഞ്ഞു.

കെഎഫ്‌സി പണമിടപാട് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റുന്നു

ഗായത്രി-
തിരു: കേരള ഫിനാന്‍ഷല്‍ കോര്‍പറേഷന്‍ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റുന്നു. ഈ സൗകര്യം നിലവില്‍ വരുന്നതിനാല്‍ നേരിട്ടുള്ള പണമിടപാട് ഏപ്രില്‍ ഒന്നു മുതല്‍ കാഷ് കൗണ്ടര്‍ മുഖേന സ്വീകരിക്കില്ല. ബാങ്ക് വെര്‍ച്വല്‍ അക്കൗണ്ട് വഴിയോ ഓണ്‍ലൈനായോ മാത്രമേ തുകകള്‍ അടക്കാന്‍ സാധിക്കുകയുള്ളൂ. ഡിജിറ്റല്‍ പണമിടപാട് ലളിതമാക്കാനായി കെഎഫ്‌സി ബാങ്കുകള്‍ വഴി വെര്‍ച്വല്‍ അക്കൗണ്ട് സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്നാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. വായ്പയുടെ നമ്പര്‍ തന്നെ അക്കൗണ്ട് നമ്പറായി ഉപയോഗിച്ചുകൊണ്ട് ഫെഡറല്‍ ബാങ്ക്മുഖേനയോ സൗത്ത് ഇന്ത്യന്‍ ബാങ്ക് മുഖേനയോ അവരവരുടെ വെര്‍ച്വല്‍ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍. തുക നിക്ഷേപിച്ചാലുടന്‍ അതിന്റെ വിവരങ്ങള്‍ ലോണ്‍ അക്കൗണ്ടില്‍ വരവുവെക്കുകയും ചെയ്യും. ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് തുല്യമായ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനത്തോടുകൂടിയ ഓണ്‍ലൈന്‍ കസ്റ്റമര്‍ പോര്‍ട്ടല്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അവരുടെ ലോണ്‍ അക്കൗണ്ട് വിവരങ്ങള്‍ അറിയിക്കുന്നതിനും തുടര്‍ന്ന് അടക്കേണ്ട തുക ഓണ്‍ലൈനായി അടക്കുന്നതിനും ഈ സംവിധാനം വഴി സാധിക്കും.