ആപ്പുകളെ സൂക്ഷിക്കുക

ആപ്പുകളെ സൂക്ഷിക്കുക

ഫിദ-
കൊച്ചി: പലപ്പോഴും നമുക്ക് ഗുണകരമാണ് എന്ന് കരുതുന്ന മിക്ക ആപ്പുകളും നമ്മുടെ ഫോണിന് അത്ര ഗുണകരമാകണമെന്നില്ല. അവയെല്ലാം തന്നെ ഫോണില്‍ നിന്ന് ഒഴിവാക്കേണ്ടതുമാണ്. കാരണം ഇത്തരത്തിലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നത് വഴി ഫോണ്‍ വേഗത കുറയുകയും ചെയ്യാറുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള ആപ്പുകളാണ് നമ്മുടെ ഫോണിന്റെ യഥാര്‍ത്ഥ ശത്രു എന്ന് തന്നെ പറയാം.
ഫോണിന്റെ വേഗത കൂട്ടാനായി ചില മെമ്മറി ക്ലീനര്‍ ആപ്പുകള്‍ നമ്മള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ടല്ലോ. ഇവയാണ് പ്രധാന പ്രശ്‌നക്കാര്‍. ആന്‍ഡ്രോയിഡ് ഫോണില്‍ ബാക്ക്ഗ്രൗണ്ടിലായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയാണ് ഈ ആപ്പുകള്‍ ചെയ്യുക. ഇതിലൂടെ മെമ്മറി കൂട്ടും എന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഇതുവഴി നമ്മള്‍ ക്ലിക്ക് ചെയ്ത് എല്ലാ ആപ്പ് പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കുകയും വീണ്ടും അവ തുറക്കേണ്ടി വരുമ്പോള്‍ ഫോണിലെ ബാറ്ററി ചാര്‍ജ്ജും മെമ്മറിയും വീണ്ടും ആവശ്യമായി വരികയും ചെയ്യുന്നു.
ഓരോ തവണ ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് ഫോണ്‍ മെമ്മറി (റാം) ക്ലീന്‍ ചെയ്ത് കഴിയുമ്പോഴും ഈ പ്രവര്‍ത്തനങ്ങളെല്ലാം വീണ്ടും ആവര്‍ത്തിച്ചു വരുന്നത് ഫോണിന്റെ പ്രവര്‍ത്തനത്തെ തന്നെ കാര്യമായി ബാധിക്കുന്നു. അതിനാല്‍ ഇത്തരം ആപ്പുകളെ നമ്മുടെ ഫോണുകളില്‍ നിന്ന് ഒഴിവാക്കിയാല്‍ മെമ്മറിയും ബാറ്ററി ചാര്‍ജ്ജും ലാഭിക്കാന്‍ സാധിക്കും.
ഒപ്പം ഇത്തരം ആപ്പുകള്‍ വഴി വരുന്ന പരസ്യങ്ങളും അവക്ക് എടുക്കുന്ന ഇന്റര്‍നെറ്റ് ഡാറ്റാ ചിലവുകള്‍ ഒഴിവാക്കുകയും ചെയ്യാം.. അതിനാല്‍ കഴവതും ഇത്തരം മെമ്മറി ക്ലീനറുകള്‍ എന്ന വാദത്തോടെ വരുന്ന ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
ഫോണിലെ രമരവലറ റമമേ ഒഴിവാക്കുന്നതിനും കൂടുതല്‍ മെമ്മറി നല്കുന്നതിനുമായി പലരും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് ക്ലീന്‍ മാസ്റ്റര്‍. ഇതോ അല്ലെങ്കില്‍ ഇതിനു സമാനമായ മറ്റു അപ്പുകളോ ആവട്ടെ, ഇവയുടെ ആവശ്യം നമ്മുടെ ഫോണിനില്ല എന്നതാണ് വാസ്തവം.
കാരണം ഈ രമരവലറ റമമേ നമ്മുടെ ആന്‍ഡ്രോയിഡ് സെറ്റിങ്‌സില്‍ മെമ്മറി ഓപ്ഷനില്‍ പോയാല്‍ നമുക്ക് തന്നെ ചെയ്യാന്‍ സാധിക്കും. കൂടാതെ ഫോണിലെ ഫയല്‍ മാനേജര്‍ തന്നെ ഉപയോഗിച്ചാല്‍ ഓരോന്നും സോര്‍ട്ട് ചെയ്‌തെടുത്ത് ഓരോ വിഭാഗത്തിലെയും ആവശ്യമില്ലാത്ത ആപ്പുകള്‍, ഫയലുകള്‍ എല്ലാം തന്നെ ഒഴിവാക്കാനും സാധിക്കും. പിന്നെന്തിനാണ് ഇവ ക്ലീന്‍ ചെയ്യാന്‍ മറ്റ് ആപ്പുകളുടെ ആവശ്യം.
നമ്മള്‍ ഒരു പുതിയ ഫോണ്‍ വാങ്ങിക്കഴിഞ്ഞാല്‍ അതില്‍ ആവശ്യമുള്ള ആപ്പുകള്‍ക്ക് പുറമെയായി കമ്പനി തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ചില ആപ്പുകള്‍ കൂടി ഫോണിലുണ്ടാവും. ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമുള്ളതായിരിക്കില്ല. എന്നാല്‍ ഇവയെ ഒഴിവാക്കാന്‍ നോക്കിയാലോ, പലതും സിസ്റ്റം ആപ്പുകള്‍ ആയി വരുന്നതായത് കൊണ്ട് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പത്താത്തവയായിരിക്കും.
നിങ്ങളുടെ ഫോണുകള്‍ റൂട്ട് ചെയ്തതാണെങ്കില്‍ ഫോണില്‍ നിങ്ങള്‍ ആവശ്യമില്ലാത്ത ഏതൊരു ആപ്പുകളും ഒഴിവാക്കാന്‍ സാധിക്കും. റൂട്ട് ചെയ്യാത്ത ഫോണുകളില്‍ ഇത് സാധിക്കില്ലെന്നല്ല. പകരം നമുക്ക് ഇത്തരം ആപ്പുകളെ ഡിസേബിള്‍ ചെയ്ത് പ്രവര്‍ത്തന രഹിതമാക്കാന്‍ സാധിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണ്‍ ബാറ്ററിയും മെമ്മറിയും ഒരു പരിധിവരെ സംരക്ഷിക്കാന്‍ സാധിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close