കെഎഫ്‌സി പണമിടപാട് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റുന്നു

കെഎഫ്‌സി പണമിടപാട് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റുന്നു

ഗായത്രി-
തിരു: കേരള ഫിനാന്‍ഷല്‍ കോര്‍പറേഷന്‍ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റുന്നു. ഈ സൗകര്യം നിലവില്‍ വരുന്നതിനാല്‍ നേരിട്ടുള്ള പണമിടപാട് ഏപ്രില്‍ ഒന്നു മുതല്‍ കാഷ് കൗണ്ടര്‍ മുഖേന സ്വീകരിക്കില്ല. ബാങ്ക് വെര്‍ച്വല്‍ അക്കൗണ്ട് വഴിയോ ഓണ്‍ലൈനായോ മാത്രമേ തുകകള്‍ അടക്കാന്‍ സാധിക്കുകയുള്ളൂ. ഡിജിറ്റല്‍ പണമിടപാട് ലളിതമാക്കാനായി കെഎഫ്‌സി ബാങ്കുകള്‍ വഴി വെര്‍ച്വല്‍ അക്കൗണ്ട് സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്നാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. വായ്പയുടെ നമ്പര്‍ തന്നെ അക്കൗണ്ട് നമ്പറായി ഉപയോഗിച്ചുകൊണ്ട് ഫെഡറല്‍ ബാങ്ക്മുഖേനയോ സൗത്ത് ഇന്ത്യന്‍ ബാങ്ക് മുഖേനയോ അവരവരുടെ വെര്‍ച്വല്‍ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍. തുക നിക്ഷേപിച്ചാലുടന്‍ അതിന്റെ വിവരങ്ങള്‍ ലോണ്‍ അക്കൗണ്ടില്‍ വരവുവെക്കുകയും ചെയ്യും. ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് തുല്യമായ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനത്തോടുകൂടിയ ഓണ്‍ലൈന്‍ കസ്റ്റമര്‍ പോര്‍ട്ടല്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അവരുടെ ലോണ്‍ അക്കൗണ്ട് വിവരങ്ങള്‍ അറിയിക്കുന്നതിനും തുടര്‍ന്ന് അടക്കേണ്ട തുക ഓണ്‍ലൈനായി അടക്കുന്നതിനും ഈ സംവിധാനം വഴി സാധിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close