Month: March 2018

യൂട്ടിലിറ്റി വാഹനങ്ങളില്‍ മാരുതി ഒന്നാമത്

വിഷ്ണു പ്രതാപ്
യൂട്ടിലിറ്റി വാഹനങ്ങളില്‍ മാരുതി വിപണിയില്‍ ഒന്നാമതെത്തി. യൂട്ടിലിറ്റി വാഹന വിപണിയില്‍ ദീര്‍ഘകാലമായി ഒന്നാമതുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെയാവും മാരുതി പിന്നിലാക്കുക. ഈ സാമ്പത്തിക വര്‍ഷം ആദ്യ 11 മാസത്തെ കണക്കെടുത്താല്‍ മാരുതി മഹീന്ദ്രയെക്കാള്‍ 21,700 യൂട്ടിലിറ്റി വാഹനങ്ങള്‍ കൂടുതല്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മാരുതിയുടെ വിപണി വിഹിതം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 28 ശതമാനമാണെന്ന് മാരുതി സുസുക്കി മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍.എസ്. കല്‍സി വ്യക്തമാക്കി. യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതിയുടെ വിപണി വിഹിതം അഞ്ചു വര്‍ഷം മുമ്പ് ഏഴു ശതമാനമായിരുന്നു. വിറ്റാര ബ്രെസ, എസ് ക്രോസ് തുടങ്ങിയ മോഡലുകളുടെ വരവാണ് മാരുതിയെ മുന്നിലേക്കെത്തിച്ചത്.

മഹാഭാരതത്തില്‍ ആമീര്‍ ഖാന്‍ നായകന്‍

വിഷ്ണു പ്രതാപ്
ഇതിഹാസകാവ്യമായ മഹാഭാരതം സിനിമയാവുന്നു. നടന്‍ ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും വ്യവസായിയുമായ മുകേഷ് അംബാനിയാണ് നിര്‍മിക്കുന്നത്.
അതേസമയം, സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സിനിമ ആരാണ് സംവിധാനം ചെയ്യുന്നതെന്നും അറിവായിട്ടില്ല. ഒരു പ്രധാന കഥാപാത്രത്തെ ആമിര്‍ തന്നെ അവതരിപ്പിക്കുമെന്നാണ് വിവരം. മറ്റ് കഥാപാത്രങ്ങളായി ബോളിവുഡിലെ പ്രമുഖര്‍ തന്നെ എത്തുമെന്നാണ് അറിയുന്നത്.
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയ എസ്.എസ്. രാജമൗലി മഹാഭാരതത്തെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതാണ്. മോഹന്‍ലാല്‍, രജനികാന്ത്, ആമിര്‍ ഖാന്‍ എന്നിവരെയായിരുന്നു രാജമൗലി സിനിമയിലെ കഥാപാത്രങ്ങളായി കണ്ടിരുന്നത്. എന്നാല്‍ പിന്നീട് സിനിമ ഉപേക്ഷിക്കുകയായിരുന്നു.
മഹാഭാരതമാണ് തന്റെ സ്വപ്‌ന സിനിമയെന്ന് നേരത്തെ തന്നെ ആമിര്‍ വ്യക്തമാക്കിയിരുന്നതാണ്. നിലവില്‍ തഗ്‌സ് ഒഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയിലാണ് ആമിര്‍ അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫാത്തിമ സന, കത്രീന കെയ്ഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ലുക്കിലാണ് ആമിര്‍ എത്തുന്നത്.

ജി.എസ്.ടി റിട്ടേണുകള്‍ ലഭിച്ചില്ല: മന്ത്രി തോമസ് ഐസക്

ഗായത്രി
തിരു: വ്യാപാരികള്‍ സമര്‍പ്പിച്ച ജി.എസ്.ടി റിട്ടേണുകള്‍ കേരളത്തിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്. സോഫ്റ്റ് വെയറിലെ പിഴവ് മൂലമാണിത്. മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാണ് ജി.എസ്ടി നടപ്പാക്കേണ്ടിയിരുന്നതെന്നും ഐസക് നിയമസഭയില്‍ പറഞ്ഞു.
നികുതി കുറഞ്ഞിട്ടും വില കുറക്കാത്ത വ്യാപാരികളുടെ രണ്ടാമത്തെ പട്ടിക ഉടന്‍ കേന്ദ്രത്തിന് അയക്കും. വീഴ്ച വരുത്തുന്ന വ്യാപാരികള്‍ക്കെതിരെ നടപടി എടുക്കുമന്നും മന്ത്രി പറഞ്ഞു.

തെറ്റു പറ്റിയെന്ന് സുക്കര്‍ ബര്‍ഗ്

അളക ഖാനം
ലണ്ടന്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ നല്‍കിയെന്ന ആരോപണത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം. വിഷയത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഫേസ്ബുക്ക് ആരംഭിച്ചതു ഞാനാണ്. എന്റെ പ്ലാറ്റ്‌ഫോമില്‍ എന്തു സംഭവിക്കുന്നതിനു ഞാന്‍ ഉത്തരവാദിയാണ്. ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയില്‍ ഇടിവു സംഭവിച്ചിരിക്കുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ പരിശോധനക്കു വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷുകള്‍ സംബന്ധിച്ചു ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്‍) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍നിന്നു കൈവശപ്പെടുത്തിയത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ വിവരങ്ങള്‍ ഉപയോഗിക്കുകയായിരുന്നു.അലക്‌സാണ്ടര്‍ കോഗന്‍ എന്ന റഷ്യന്‍ വംശജനായ അമേരിക്കന്‍ മനഃശാസ്ത്രജ്ഞനാണ് ഒരു ആപ് ഫേസ്ബുക്കിലൂടെ നല്കാന്‍ അനുമതി തേടിയത്. ആപ് വാങ്ങുന്നവരുടെ സ്വകാര്യവിവരങ്ങള്‍ അയാള്‍ മുന്നറിയിപ്പു നല്കി നേടിയെടുത്തു. എന്നാല്‍, ഇതിനു ലഭിച്ച സാങ്കേതികസൗകര്യം ഉപയോഗിച്ച് മറ്റാള്‍ക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ച് എസ്സിഎലിനും അനലിറ്റിക്ക്ക്കും നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് കടുത്ത സമ്പത്തിക പ്രതിസന്ധിയെന്ന് കണക്കുകള്‍

വിഷ്ണു പ്രതാപ്
കൊച്ചി: സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ. സംസ്ഥാനത്തിന്റെ പൊതുകടം ആകെ 2,09,286.06 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഓരോ പൗരനും തലയിലേറ്റുന്ന കടബാധ്യത 60,950 രൂപയാണ്. ചെലവുകള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം (201819) 25,985 കോടി രൂപ പൊതുവിപണിയില്‍ നിന്നും വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 29,083.54 കോടി രൂപ വായ്പയെടുത്തു. അടമായി 12.307 കോടിയും സ്‌മോള്‍ സേവിംഗ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയിലൂടെ 8,939 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 54,843 കോടിയായിരുന്ന ആകെ കടമെടുത്തത്. സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. അതുപ്രകാരം ഈ സാമ്പത്തിക വര്‍ഷം 20,402 കോടി രുപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 29,083.54 കോടി രൂപ വായ്പയെടുത്തു. അടമായി 12.307 കോടിയും സ്‌മോള്‍ സേവിംഗ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയിലൂടെ 8,939 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 54,843 കോടിയായിരുന്ന ആകെ കടമെടുത്തത്. സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. അതുപ്രാരം ഈ സാമ്പത്തിക വര്‍ഷം 20,402 കോടി രുപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
സാമ്പത്തിക അച്ചടക്കമില്ലായ്്മയും പെന്‍ഷനും ശമ്പളത്തിനുമായി വന്‍തുക മാറ്റിവെക്കേണ്ടി വരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലൂടെ വര്‍ഷത്തില്‍ 7,600 കോടിയുടെ അധിക ബാധ്യതയാണ് ഖജനാവിനുണ്ടാകുന്നത്. മൊത്തം ചെലവിന്റെ 45 ശതമാനമാണ് പെന്‍ഷനും ശമ്പളത്തിനുമായി മാറ്റിവെക്കുന്നത്.

 

ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് വാട്‌സ് ആപ് സഹസ്ഥാപകന്‍

അളക ഖാനം
വാഷിംഗ്ടണ്‍: സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് വാട്‌സ് ആപ് സഹസ്ഥാപകന്‍ ബ്രയന്‍ ആക്ടണ്‍. ട്വിറ്ററിലുടെയാണ് ബ്രയന്‍ ഫേസ്ബുക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് 50 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ആക്ടന്റെ പ്രതികരണം.
ഡിലീറ്റ് ഫോര്‍ ഫേസ്ബുക്ക് എന്ന ഹാഷ് ടാഗോട് കൂടിയാണ് ആക്ടണ്‍ ട്വിറ്ററിലില്‍ പോസ്റ്റിട്ടിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ഹാഷ് ടാഗിന് പിന്തുണയുമായി എത്തുന്നത്.
2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തെ റഷ്യ സ്വാധീനിച്ചു എന്നും അതിന് ബ്രിട്ടനിലെ സ്വകാര്യ കമ്പനികള്‍ അതിന് കൂട്ട് നിന്നു എന്നും ഫേസ്ബുക്ക് അതിനുള്ള അവസരം ഒരുക്കി എന്നുമൊക്കെയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

ഹോട്ട് ആന്റ് ക്യൂട്ട്

ഫിദ
പ്രിയങ്കാനായര്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. മനസില്‍ തങ്ങി നില്‍ക്കുന്നമിഴിവുറ്റ കഥപാത്രങ്ങളായിരുന്നു പ്രിയങ്കക്ക് ലഭിച്ചിരുന്നത്. ഇപ്പോഴിത തമിഴില്‍ വീണ്ടും ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണു പ്രിയങ്ക.
തിയോര്‍ക്ക് അഞ്ചല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐ ടി രംഗത്തെ കഥാപാത്രമായാണു പ്രിയങ്ക എത്തുന്നത്. പുറത്തു വന്നിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണു വീണ്ടും പ്രിയങ്കയെ വാര്‍ത്തകളില്‍ നിറക്കുന്നത്. പ്രിയങ്ക അതീവ ഗ്ലാമറസായി എത്തിയ ഫോട്ടോഷൂട്ട് ഇതിനോടകം വൈറലായികഴിഞ്ഞു.
തമിഴില്‍ അവര്‍ഡുകള്‍ നേടിയ വെയിലിനു ശേഷം കാത്തിരിക്കുന്ന പ്രിയങ്കയുടെ പ്രേക്ഷകര്‍ക്കായി എത്തുന്ന മികവുറ്റ ചിത്രമാണ് തിയോര്‍ക്ക് അഞ്ചല്‍ എന്നു പ്രതീക്ഷിക്കുന്നു. നവീന്‍ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഗിന്നസ് ഫിലിംസിന്റെ ബാനറില്‍ ശ്രീധര്‍ ആണു നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ മൂവിയായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു തമിഴ് സിനിമ ലോകത്തു നിന്ന് വന്‍ വരവേല്‍പ്പാണു ലഭിച്ചിരിക്കുന്നത്.

സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ്

വിഷ്ണു പ്രതാപ്
സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ് എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ക്കെതിരെ നിയമ നടപടിയുമായി ബോളിവുഡ് താരം സഞ്ജയ് ദത്ത്. രേഖ, രാജേഷ് ഖന്ന എന്നിവരുടെ ആത്മകഥ എഴുതിയ യാസെര്‍ ഉസ്മാനാണ് പുസ്തകം എഴുതിയിരിക്കുന്നത്. എന്നാല്‍ താന്‍ ഏതെങ്കിലും വ്യക്തിയേയോ പ്രസാധകരെയോ ആത്മകഥ എഴുതാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
ആധികാരികമായ ഉറവിടത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് പുസ്തകത്തിന്റെ പ്രസാധകരായ ജഗര്‍നോട്ട് പബല്‍ക്കേഷന്‍സ് താനയച്ച നോട്ടീസിന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. തന്റെ തന്നെ പഴയ അഭിമുഖങ്ങളില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നുമാണ് പല വിവരങ്ങളും ശേഖരിച്ചിരിക്കുന്നത്. എന്നാല്‍ പുസ്തകത്തിലെ ഉള്ളടക്കത്തിനുവേണ്ടി ആശ്രയിച്ചിരിക്കുന്നത് കൂടുതലും 90കളിലെ ടാബ്‌ളോയ്ഡുകളിലും ഗോസിപ്പ് കോളങ്ങളിലും വന്ന വാര്‍ത്തകളാണ്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണവ. യാസെര്‍ ഉസ്മാനെതിരെ എന്തു നിയമ നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നത് നിയമവിദഗ്ധര്‍ നല്‍കുന്ന ഉപദേശമനുസരിച്ചായിരിക്കുമെന്നും സഞ്ജയ് ദത്ത് ട്വീറ്റില്‍ പറയുന്നു.
90കളില്‍ ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന മാധുരി ദീക്ഷിതുമായി സഞ്ജയ് ദത്ത് പ്രണയത്തിലായിരുന്നുവെന്നും ഇതാണ് ഭാര്യ റിച്ചയുമായുള്ള അകല്‍ച്ചക്ക് കാരണമെന്നും വിശദീകരിക്കുന്ന അഭിമുഖം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് സഞ്ജയ് ദത്തിനെ പ്രകോപിപ്പിച്ചത്.
ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യയിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയുമ്പോള്‍ കാന്‍സര്‍ ബാധിതയായി വിദേശത്ത് ചികിത്സയിലായിരുന്നു സഞ്ജയിന്റെ ഭാര്യ റിച്ച ശര്‍മ. വാര്‍ത്തകളില്‍ മനം നൊന്ത് ഡോക്ടര്‍മാരുടെ അനുമതിയോടെ ഇന്ത്യയിലെത്തിയ ഭാര്യയെയും മകളെയും സ്വീകരിക്കാന്‍ പോലും സഞ്ജയ് എത്തിയില്ലെന്നും റിച്ചയുടെ സഹോദരി പറയുന്നു. സഞ്ജയുമായി ഒരുമിച്ച് ജീവിക്കാന്‍ ഇന്ത്യയിലെത്തിയ റിച്ച അതിന് സാധിക്കാതെ വന്നപ്പോള്‍ ന്യൂയോര്‍ക്കിലേക്ക് തന്നെ തിരിച്ചുപോയി. പിന്നീട് സഞ്ജയ് വിവാഹമോചനത്തിന് കേസും ഫയല്‍ ചെയ്തു. ഇത് റിച്ചയെ മാനസികമായി തളര്‍ത്തി. തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും 1996ല്‍ മരിക്കുകയുമായിരുന്നു എന്ന് സഹോദരി വെളിപ്പെടുത്തുന്നു. പുസ്തകത്തിലെ ഇത്തരം വിവരങ്ങളാണ് സഞ്ജയ് ദത്തിനെ നിയമ നടപടികള്‍ക്ക് മുതിരാന്‍ പ്രേരിപ്പിച്ചത്.

 

ഇന്ത്യയില്‍ 5,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ

വിഷ്ണു പ്രതാപ്
മുംബൈ: അടുത്ത അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ 5,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ചൈനീസ് വാഹനനിര്‍മാണക്കമ്പനിയായ എംജി മോട്ടോര്‍ ഇന്ത്യ. ചൈനയിലെ എസ്എഐസി കമ്പനിയുടെ ഉപവിഭാഗമാണ് എംജി മോട്ടോര്‍. അടുത്തവര്‍ഷം മുതല്‍ മൂലധന നിക്ഷേപം നടത്തുമെന്നും ഓരോ വര്‍ഷവും ഓരോ പുതുവാഹനം ഇന്ത്യന്‍ വിപണിയിലിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ജനറല്‍ മോട്ടോഴ്‌സില്‍നിന്ന് കഴിഞ്ഞ വര്‍ഷം വാങ്ങിയ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് ഇപ്പോള്‍ എംജി മോട്ടോര്‍ പ്രവത്തിക്കുന്നത്. ഈ പ്ലാന്റിന്റെ ഉത്പാദന ക്ഷമത പ്രതിവര്‍ഷം 80000 യൂണിറ്റുകളില്‍നിന്ന് ഒരു ലക്ഷം യൂണിറ്റായി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നു. ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നീ നഗരങ്ങളില്‍ ഡീലര്‍മാരെ കണ്ടെത്താനും കമ്പനി നടപടി ആരംഭിച്ചിട്ടുണ്ട്.

സൗദിയില്‍ എട്ടു തൊഴിലുകളില്‍ കൂടി സ്വദേശിവത്കരണം

അളക ഖാനം
റിയാദ്: സൗദിയില്‍ എട്ടുതൊഴിലുകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണം. ജനുവരി അവസാനം പ്രഖ്യാപിച്ച 12 തൊഴിലുകള്‍ക്ക് പുറമെയാണ് എട്ട് രംഗത്ത് കൂടി സ്വദേശിവത്കരണം നടപ്പാക്കാന്‍ വകുപ്പുമന്ത്രി അനുമതി നല്‍കിയത്. ഡൈന, വിഞ്ച് ട്രക്ക് ജോലികള്‍, ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ രംഗങ്ങളാണ് ഇതില്‍ പ്രധാനം. ഡൈന, വിഞ്ച് ട്രക്കുകളിലെ ജോലികളില്‍ ഏപ്രില്‍ 17 മുതലാണ് സ്വദേശിവത്കരണം നിലവില്‍ വരിക. ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസ് എന്നിവയില്‍ ജൂണ്‍ 15നും. സ്വകാര്യ ഗേള്‍സ് സ്‌കൂളുകളിലെ സ്വദേശിവത്കരണം ആഗസ്റ്റ് 29ന് നടപ്പാക്കും.
ഷോപ്പിംഗ് മാളുകളിലെ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാനുള്ള തിയതി സെപ്റ്റംബര്‍ 11 ആണ്.
വാഹന വില്‍പന കേന്ദ്രം, റെഡിമെയ്ഡ് കട, വീട്ടുപകരണ കട, പാത്രക്കട, ഇലക്ട്രോണിക് ഉപകരണ കട, വാച്ച് കട, കണ്ണട കട, മെഡിക്കല്‍ ഉപകരണ കട, കെട്ടിടനിര്‍മാണ വസ്തുക്കളുടെ കട, സ്‌പെയര്‍പാര്‍ട്‌സ് കട, കാര്‍പറ്റ് കട, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി സ്വദേശിവത്കരിക്കുമെന്ന് ജനുവരി അവസാനത്തില്‍ പ്രഖ്യാപിച്ചിരുന്നു.