വിഷ്ണു പ്രതാപ്
മുംബൈ: അടുത്ത അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ 5,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ചൈനീസ് വാഹനനിര്‍മാണക്കമ്പനിയായ എംജി മോട്ടോര്‍ ഇന്ത്യ. ചൈനയിലെ എസ്എഐസി കമ്പനിയുടെ ഉപവിഭാഗമാണ് എംജി മോട്ടോര്‍. അടുത്തവര്‍ഷം മുതല്‍ മൂലധന നിക്ഷേപം നടത്തുമെന്നും ഓരോ വര്‍ഷവും ഓരോ പുതുവാഹനം ഇന്ത്യന്‍ വിപണിയിലിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ജനറല്‍ മോട്ടോഴ്‌സില്‍നിന്ന് കഴിഞ്ഞ വര്‍ഷം വാങ്ങിയ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് ഇപ്പോള്‍ എംജി മോട്ടോര്‍ പ്രവത്തിക്കുന്നത്. ഈ പ്ലാന്റിന്റെ ഉത്പാദന ക്ഷമത പ്രതിവര്‍ഷം 80000 യൂണിറ്റുകളില്‍നിന്ന് ഒരു ലക്ഷം യൂണിറ്റായി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നു. ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നീ നഗരങ്ങളില്‍ ഡീലര്‍മാരെ കണ്ടെത്താനും കമ്പനി നടപടി ആരംഭിച്ചിട്ടുണ്ട്.