Month: August 2020

ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഓഫറുമായി റിലയന്‍സ് ഡിജിറ്റല്‍

എംഎം കമ്മത്ത്-
കൊച്ചി: സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് റിലയന്‍സ് ഡിജിറ്റല്‍ പുതിയ സെയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് പ്രോട്ടോകോള്‍ മാനിച്ച് തന്നെ സുരക്ഷിതമായി ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും ഒക്കെ കമ്പനികള്‍ അടിപൊളി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാഡ്‌ജെറ്റുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോര്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ ലഭിക്കുന്നത്. റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40% വരെ കിഴിവാണ് നല്‍കുന്നത്. സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ്, സാംസങ് എം സീരീസ്, ഓപ്പോ റെനോ 4 പ്രോ തുടങ്ങിയ ഏറ്റവും പുതിയ ഡിവൈസുകള്‍ ഈ സെയിലിലൂടെ വില്‍പ്പന നടത്തുന്നുണ്ട്. ഈ ഡിവൈസുകള്‍ക്കെല്ലാം വിവിധ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് സെയിലിലൂടെ ലാപ്‌ടോപ്പുകള്‍ക്ക് 25% വരെ വിലക്കിഴിവാണ് റിലയന്‍സ് ഡിജിറ്റല്‍ വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് ഡെല്‍ പോലുള്ള ബ്രാന്‍ഡുകളില്‍ നിന്ന് മികച്ച ലാപ്‌ടോപ്പുകള്‍ സ്വന്തമാക്കാം. സ്മാര്‍ട്ട് വാച്ചുകള്‍, ബാന്‍ഡുകള്‍ പോലുള്ള ഫിറ്റ്‌നസ് ഗാഡ്‌ജെറ്റുകള്‍ക്കും റിലയന്‍സ് ഡിജിറ്റലിന്റെ വില്‍പ്പനയിലൂടെ മികച്ച വിലക്കിഴിവ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സെയിലിലൂടെ അമാസ്ഫിറ്റിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 50% വരെ കിഴിവും ഈ സെയിലിലൂടെ ലഭിക്കും. അമാസ്ഫിറ്റ് ടിറെക്‌സ് ഇപ്പോള്‍ 9,999 രൂപക്ക് ലഭ്യമാണ്. കൂടാതെ സാംസങ് ഫിറ്റ്‌നസ് ബാന്‍ഡുകള്‍ക്കും വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ഡിജിറ്റല്‍ സ്വാതന്ത്ര്യദിന വില്‍പ്പനയിലൂടെ ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 50% വരെ കിഴിവും ജെബിഎല്‍ ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും വില്‍പ്പനയില്‍ 70% വരെ കിഴിവുണ്ട്. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ജെബിഎല്‍ ഫ്‌ലിപ്പ് 4 പോര്‍ട്ടബിള്‍ വയര്‍ലെസ് സ്പീക്കര്‍ വെറും 7,499 രൂപക്ക് സ്വന്തമാക്കാന്‍ സാധിക്കും. റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ ടിവികള്‍ക്ക് 60% വരെ വിലക്കിഴിവാണ് ലഭിക്കുന്നത്. ഈ ഓഫര്‍ സാംസങ് 80 സെന്റിമീറ്റര്‍ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി 16,990 രൂപയ്ക്ക് ലഭ്യമാക്കുന്നു.

 

മലയാളത്തിലെ ആദ്യത്തെ സോംബി മൂവി ‘ര’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പിആര്‍ സുമേരന്‍-
കൊച്ചി: മലയാളത്തിലെ ആദ്യത്തെ സോംബി മൂവി ‘ര’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ‘എസ്ര’യ്ക്ക് ശേഷം തിരക്കഥാകൃത്ത് മനുഗോപാലിന്റെ രചനയില്‍ സംവിധായകന്‍ കിരണ്‍ മോഹന്‍ ഒരുക്കുന്ന ഹൊറര്‍ മൂവി ‘ര’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്ത പോസ്റ്ററിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു കഴിഞ്ഞു.
തമിഴില്‍ ‘ബ്രഹ്മപുരി’ എന്ന പേരില്‍ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്‍ കിരണ്‍ തമിഴിലെ പ്രമുഖ സംവിധായകന്‍ പാര്‍ത്ഥിപന്റെ സഹസംവിധായകനായിരുന്നു. ‘ഒലാലാ’ യാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

മലയാള സിനിമയില്‍ പുതിയ പരീക്ഷണ ചരിത്രത്തിന് തുടക്കം, ’18+’

എഎസ് ദിനേശ്-
കൊച്ചി: ഡ്രീം ടീം അമിഗോസിന്റെ ബാന്നറില്‍ അഗ വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുന്‍ ജ്യോതി എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണ് ’18+’.
പൂര്‍ണമായും ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന ’18+ ‘ മലയാളത്തില്‍ പുതിയ അവതരണ ശൈലി ഒരുക്കാനുള്ള ശ്രമമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
മലയാളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞവരാണ് ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മറ്റൊരു പ്രത്യേകതയാണ്.
ഛായാഗ്രഹണം- ഷാനിസ് മുഹമ്മദ്, സംഗീതം- സഞ്ജയ് പ്രസന്നന്‍, എഡിറ്റിംങ്- അര്‍ജ്ജുന്‍ സുരേഷ്, ഗാനരചന- ഭാവന സത്യകുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- അരുണ്‍ മോഹന്‍, സ്റ്റില്‍സ്- രാഗൂട്ടീസ്, പരസ്യക്കല- നിതിന്‍ സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ കുര്യക്കോസ്, പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ്- ഹരി വെഞ്ഞാറമൂട്.
സെപ്റ്റംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

‘കൊന്നപ്പൂക്കളും മാമ്പഴവും’ ആഗസ്റ്റ് എട്ടിന് ഓണ്‍ലൈന്‍ റിലീസ്

എഎസ് ദിനേശ്-
കൊച്ചി: അഭിലാഷ് എസ് സംവിധാനം ചെയ്ത ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന സിനിമ ആഗസ്റ്റ് എട്ടിന് മെയിന്‍ സ്റ്റ്രീം ആപ്പ് വഴി ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നു. സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് ശേഷം ഓണ്‍ലൈന്‍ ഓ.ടി.ടി റിലീസിന് തയ്യാറെടുക്കുന്ന മലയാളചിത്രമാണ് ‘കൊന്നപ്പൂക്കളും മാമ്പഴവും’.
കറുകച്ചാല്‍ എസ് എം യുപി സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയാണ് എലിക്കുളം സ്വദേശിയായ സംവിധായകന്‍ അഭിലാഷ് എസ്.
എലിക്കുളം,ഇളംമ്പള്ളി പനമറ്റം പാഞ്ചാലിമേട് എന്നീ പ്രദേശങ്ങളില്‍ ചിത്രീകരിച്ച കൊന്ന ‘പൂക്കളും മാമ്പഴവും ‘ അഭിലാഷിന്റെ ആദ്യത്തെ സിനിമയാണ്.
പന്ത്രണ്ടില്‍ പരം ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത ഇദ്ദേഹം 2015 ല്‍ പുറത്തിറങ്ങിയ ഒന്നും ഒന്നും മൂന്ന് എന്ന സിനിമ യിലെ മൂന്ന് കഥകളില്‍ ഒന്ന് സംവിധാനം ചെയ്തിരുന്നു.
വേനലവധികാലത്തെ ഗ്രാമജീവിതവും കളികളും ഉത്സവങ്ങളും ഒന്നും ആസ്വദിക്കാനാവാതെ പഠനത്തിന്റെ കുരുക്കില്‍ അകപ്പെട്ടുപോകുന്ന കുട്ടികളുടെ മനസികാവസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മാതാപിതാക്കള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസ പ്ലാനുകളും ആഗ്രഹങ്ങളും മറ്റും കുട്ടികളുടെ സ്വന്തന്ത്ര ജീവിതത്തിന് തടസ്സമാകുന്നു. അതവരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. കുട്ടികളുടെ മനസികാവസ്ഥയെക്കുറിച്ചോ വളര്‍ത്തേണ്ട രീതിയെകുറിച്ചൊ വ്യക്തമായ അറിവില്ലാത്ത മാതാപിതാക്കള്‍ അവരില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെയാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
‘അമിതമായ ആഗ്രഹങ്ങള്‍ മാതാപിതാക്കള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സ്വന്തം കഴിവുകള്‍ കണ്ടെത്താനാകാതെ പോകുന്ന, സ്വതന്ത്ര ജീവിതം നഷ്ടമാകുന്ന കുട്ടികളുടെ സംഘര്‍ഷങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ് ”കൊന്നപൂക്കളും മാമ്പഴവും”സംവിധായകന്‍ അഭിലാഷ് എസ് പറഞ്ഞു.
ദേശീയ അന്തര്‍ ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ കുട്ടികളുടെ ചിത്രത്തില്‍
ഫഌവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ഫിലിപ്പ്,മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ ജേക്കബ്, മാസ്റ്റര്‍ അഹരോന്‍ സനില്‍, ബേബി അനഘ, ഹരിലാല്‍, സതീഷ് കല്ലകുളം, സൂര്യലാല്‍, ശ്യാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ആദര്‍ശ് കുര്യന്‍ നിര്‍വ്വഹിക്കുന്നു.അഡ്വക്കേറ്റ് സനില്‍ മാവേലില്‍ എഴുതിയ വരികള്‍ക്ക് ഷാരൂണ്‍ സലീം ഈണം പകര്‍ന്ന ഗാനം സരിഗമപ ഫെയിം ഭരത് സജികുമാര്‍ ആലപിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍രാജേഷ് കുര്യനാട്,മേക്കപ്പ്‌ജോണ്‍ രാജ്,അസോസിയേറ്റ് ഡയറക്ടര്‍അച്ചു ബാബു,അസിസ്റ്റന്റ് ഡയറക്ടര്‍ജിബിന്‍ എസ് ജോബ്,സൗണ്ട്ഗണേശ് മാരാര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌വിഷ്ണു സുകുമാരന്‍.
ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ 2019, ലണ്ടന്‍ ഇന്റര്‍നാഷണല്‍ മോഷന്‍ പിക്‌ചേഴ്‌സ് അവാര്‍ഡ്‌സ്, ഇംഗ്ലണ്ടിലെ ലിഫ്റ്റ്ഓഫ്ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്‌സ് സെഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ ചിത്രം ഒഫീഷ്യല്‍ സെലക്ഷന്‍ നേടി, വിഷ്വല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (2019) റഷ്യയിലെ സെമി ഫൈനലിസ്റ്റ് കൂടിയാണ് ‘കൊന്നപൂക്കളും മാമ്പഴവും’.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

ഭരത് മുരളി പുരസ്‌ക്കാരം വിജിത്ത് നമ്പ്യാര്‍ക്ക്

പിആര്‍ സുമേരന്‍-
കൊച്ചി : തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്‌ക്കാരത്തിന് മികച്ച നവാഗത സംവിധായകനായി ‘മുന്തിരിമൊഞ്ചന്‍’ എന്ന ചിത്രം ഒരുക്കിയ വിജിത്ത് നമ്പ്യാരെ തെരഞ്ഞെടുത്തു. സംഗീതത്തിന് പ്രാധാന്യം നല്‍കി പോപ്പുലര്‍ ഫോര്‍മാറ്റില്‍ ചെയ്ത വ്യത്യസ്ഥമായ ചിത്രമാണ് ഇതെന്നും കഥയുമായി ഉപകഥകളുടെ സംയോജനം മികവുറ്റതായി എന്നും അവാര്‍ഡു ജൂറി വിലയിരുത്തി. എം.എ. റഹ്മാന്‍ ചെയര്‍മാനും തിരക്കഥാകൃത്ത് ഷൈലേഷ് ദിവാകരന്‍, ചിത്രകാരന്‍ സുധീഷ് കണ്ടമ്പുള്ളി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണ്ണയം നടത്തിയത്.
10,001 രൂപ പ്രശസ്തി പത്രം, ഫലകം എന്നിവയടങ്ങിയ പുരസ്‌ക്കാരം അടുത്തമാസം (സെപ്റ്റംബര്‍ അവസാനം) തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് സമര്‍പ്പിക്കുമെന്ന് കോഓര്‍ഡിനേറ്റര്‍ എം.സി. രാജനാരായണന്‍, പി.എം. കൃഷ്ണകുമാര്‍, ഉണ്ണി, സുരേന്ദ്രപണിക്കര്‍ എന്നിവര്‍ അറിയിച്ചു.’മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിന് ശേഷം സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാര്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം സിനിമയാക്കാന്‍ ഒരുങ്ങുകയാണ്.. ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു.
പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യന്‍ കൂടിയാണ് വിജിത്. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്.

കോവഡ് കാലത്ത് ഓണ്‍ലൈന്‍ സംരംഭവുമായി യുവസംവിധായകന്‍

പിആര്‍ സുമേരന്‍-
കൊച്ചി: കോവിഡ്-19 പ്രതിരോധ സന്ദേശമുയര്‍ത്തുന്ന വെബ് സൈറ്റുമായി യുവസംവിധായകന്‍ നിതിന്‍ തോമസ് കുരിശിങ്കല്‍. കോവിഡ് ഭീതിയില്‍ കഴിയുന്നവര്‍ക്ക് ഏറെ ആശ്വാസകരമായ ഒരു പദ്ധതിയുമായിട്ടാണ് ചലച്ചിത്ര പരസ്യചിത്രങ്ങളുടെ സംവിധായകനുമായ നിതിന്‍ തന്റെ പ്രവാസി സുഹൃത്ത്ക്കളായ സിജോ തോമസ്, ടിന്റോതോമസ്, മിജോ ജോസഫ്, ലിബിന്‍ പടമാട്ടുമ്മല്‍ എന്നിവരുടെ തുല്യ പങ്കാളിത്തത്തോടെ പുതിയസംരംഭവുമായി വരുന്നത്. കോവിഡ് ഭീതി മൂലം വീടിന് പുറത്ത് ഇറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏറെ പ്രയോജനകരമാണ് നിതിനും കൂട്ടുകാരും ഇപ്പോള്‍ വികസിപ്പിച്ച വെബ്‌സൈറ്റ്. വെബ്‌സൈറ്റ് വഴി കച്ചവടക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പരസ്യപ്പെടുത്തുന്നതിനും, അതുവഴി അവരുടെ സേവനങ്ങളും ഓഫറുകളും ജനങ്ങളെ അറിയിക്കാനും സാധിക്കും. വീട്ടില്‍ ഇരുന്ന് നഗരത്തില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഓഫറുകള്‍ അറിയാനും അവയുടെ നിലവാരം മനസിലാക്കാനും സാധിക്കും എന്നതാണ് ഈ വെബ്‌സൈറ്റിന്റെ പ്രത്യേകത. വെബ്‌സൈറ്റ് വഴി കോവിഡ് കാലത്തു നഷ്ടമായ കച്ചവടം നിലനിര്‍ത്താനാകും. സാമൂഹികവ്യാപനം ഇല്ലാതെ ജനങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് ഓരോ കടകളിലെയും ഓഫറുകള്‍ അറിഞ്ഞ് വാങ്ങാനും സാധിക്കും. അതുവഴി നഗരത്തില്‍ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും സാമൂഹിക വ്യാപനം വഴിയുള്ള കോവിഡ് പകര്‍ച്ച ഒരുപരിധിവരെ തടയാനും സാധിക്കുമെന്ന് നിതിന്‍ പറഞ്ഞു. www.94hop.com ന്റെ ഉല്‍ഘടനം വി.ഡി. സതീശന്‍ എം എല്‍.എ., പറവൂരില്‍ നിര്‍വഹിച്ചു. ഈ വെബ്‌സൈറ്റിന്റെ ആദ്യഘട്ടം കൊടുങ്ങലൂര്‍ കേന്ദ്രികരിച്ചായിരിക്കും. ഫ്രാഞ്ചസികള്‍ വഴി കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും 3 മാസത്തിനുള്ളില്‍ സേവനം വ്യാപിപ്പിക്കും.

യുവജനതയുടെ ‘ഹൃദയം സംസാരിക്കുന്നു’

എഎസ് ദിനേശ്-
കൊച്ചി: മഹാരാജാസ് ടാക്കീസ് എന്ന ചിത്രത്തിനു ശേഷം ദേവീദാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹൃദയം സംസാരിക്കുന്നു’. എംഎ ക്രിയേഷന്‍സിന്റെ ബാനറില്‍ എം പ്രദീപ്, ഡോക്ടര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. 2002ല്‍ ഗുജറാത്തില്‍ ഉണ്ടായ ഹിന്ദു-മുസ്ലീം കലാപത്തിന്റെ പശ്ചാത്തലത്തില്‍ അവിശ്വസിനീയമായ അനുഭവങ്ങളുടെ കഥ പറയുന്ന ‘ഹൃദയം സംസാരിക്കുന്നു’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചിങ്ങ മാസത്തില്‍ ആരംഭിക്കുന്നു.
വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

സൈലന്‍സര്‍ ആമസോണ്‍ പ്രൈമില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്നു

പിആര്‍ സുമേരന്‍-
കൊച്ചി: ആമസോണ്‍ പ്രൈമില്‍ സൂപ്പര്‍ ഹിറ്റായി പ്രിയനന്ദനന്‍ ചിത്രം സൈലന്‍സര്‍ പ്രദര്‍ശനം തുടരുന്നു. ഇന്ത്യയിലും,പുറത്ത് 64 രാജ്യങ്ങളിലുമായി സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സമീപകാലത്ത് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ചിത്രവും സൈലന്‍സര്‍ ആണ്.
പ്രമുഖ സംവിധായകന്‍ പ്രിയനന്ദനന്‍ ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് സൈലന്‍സര്‍. രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്‌കെയിലും സൈലന്‍സര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചത്.
പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ ‘സൈലന്‍സര്‍’ എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്റെ(ലാല്‍) ജീവിതമാണ് സൈലന്‍സറിന്റെ ഇതിവൃത്തം. കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് മൂക്കോടന്‍ ഈനാശു. ത്രേസ്സ്യ(മീരാ വാസുദേവ്)യാണ് ഈനാശുവിന്റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്) ചിത്രത്തില്‍ ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടുന്നു. നല്ല രീതിയിലുള്ള സമ്പത്തുണ്ടെങ്കിലും വീട്ടുകാര്‍ ഈനാശുവിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഒരു മകനുണ്ടെങ്കിലും അയാളുമായി അത്ര സുഖത്തിലല്ല. ഈനാശുവിന് എല്ലാം അയാളുടെ പഴയ രാജദൂത് സ്‌ക്കൂട്ടറാണ്. അതിലാണ് യാത്ര മുഴുവനും. കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടലില്‍ ഈനാശു അഭയം കാണുന്നത് കഠിനമായ ശബ്ദത്തോടെ സ്‌ക്കൂട്ടറിലുള്ള സവാരിയാണ്. പ്രായമായവരുടെ ഒറ്റപ്പെടലിന്റെ കടുത്ത വേദനയും സൈലന്‍സര്‍ വരച്ചുകാട്ടുന്നുണ്ട്.
തൃശ്ശൂരിന്റെ പ്രാദേശിക ഭാഷയും സംസ്‌ക്കാരവും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രിയനന്ദനന്റെ ‘പാതിരാക്കാല’ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്. ലാല്‍, ഇര്‍ഷാദ്, രാമു, ബിനോയ് നമ്പോല, മീരാവാസുദേവ്, സ്‌നേഹാ ദിവാകരന്‍, പാര്‍ത്ഥസാരഥി, ജയരാജ് വാര്യര്‍ എന്നിവരാണ് അഭിനേതാക്കള്‍. കലാസംവിധാനം ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, മേയ്ക്കപ്പ്- അമല്‍, വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- പ്രേംജി പിള്ള, പശ്ചാത്തല സംഗീതം- ബിജിബാല്‍, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, പി.ആര്‍.ഒ- പി.ആര്‍.സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍- സബിന്‍ കാട്ടുങ്ങല്‍, സംവിധാന സഹായികള്‍- ബിനോയ് മാത്യു, കൃഷ്ണകുമാര്‍ വാസുദേവന്‍, പി. അയ്യപ്പദാസ്, ജയന്‍ കടക്കരപ്പള്ളി.

ബംഗാളി സംവിധായകന്റെ മലയാള സിനിമ ‘കത്തി നൃത്തം’

എഎസ് ദിനേശ്-
കൊച്ചി: ദി വൈഫ്‌സ് ലെറ്റര്‍, വൈറ്റ്, കാക്റ്റസ് എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ബംഗാളി സംവിധായകന്‍ അനീക്ക് ചൗധരി ഒരുക്കുന്ന ആദ്യ മലയാള സിനിമയാണ് ‘കത്തി നൃത്തം’.
പിഎസ്എസ് എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അനീക്ക് ചൗധരി തിരക്കഥയെഴുതി എഡിറ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രാഹുല്‍ ശ്രീനിവാസന്‍, സാബൂജ് ബര്‍ദാന്‍, രുഗ്മണി സിര്‍ക്കര്‍, ആതിര സെന്‍ഗുപ്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്ന ഈ ത്രില്ലര്‍ മലയാള ചിത്രത്തില്‍ ഒരു കഥകളി കലാകാരന്‍ സൈക്കോ കൊലയാളിയായി മാറുന്നതിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.
ഛായാഗ്രഹണം- സൗമ്യ ബാരിക് സൗരിദ്ബ് ചാറ്റര്‍ജി നിര്‍വ്വഹിക്കുന്നു.
കല- മൃട്ടിക് മുഖര്‍ജി, അസോസിയേറ്റ് ഡയറക്ടര്‍- പ്രിയങ്കര്‍ ദാസ്, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍- സൗമ്യ റോയ് ചൗധരി, പരസ്യക്കല- അനീക്ക് ചൗധരി.
കേരളവുമായി സാമ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ഭൂരിഭാഗവും കൊല്‍ക്കത്തയില്‍ ഒരു കൊല്ലം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ കത്തി നൃത്തം ‘പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

സൂരാജ് നായകനാകുന്ന ‘റോയ്’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

എഎസ് ദിനേശ്-
കൊച്ചി: സൂരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘റോയ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോയ്’.
വെബ് സോണ്‍ മൂവീസ്സ് ടീം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പിആര്‍ സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- രമ്യ സുരേഷ്, എഡിറ്റര്‍- വി സാജന്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യക്കല- ഫ്യൂന്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍- എംആര്‍ വിബിന്‍, സുഹൈയില്‍ ഇബ്രാഹിം, സമീര്‍ എസ്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.