കോവഡ് കാലത്ത് ഓണ്‍ലൈന്‍ സംരംഭവുമായി യുവസംവിധായകന്‍

കോവഡ് കാലത്ത് ഓണ്‍ലൈന്‍ സംരംഭവുമായി യുവസംവിധായകന്‍

പിആര്‍ സുമേരന്‍-
കൊച്ചി: കോവിഡ്-19 പ്രതിരോധ സന്ദേശമുയര്‍ത്തുന്ന വെബ് സൈറ്റുമായി യുവസംവിധായകന്‍ നിതിന്‍ തോമസ് കുരിശിങ്കല്‍. കോവിഡ് ഭീതിയില്‍ കഴിയുന്നവര്‍ക്ക് ഏറെ ആശ്വാസകരമായ ഒരു പദ്ധതിയുമായിട്ടാണ് ചലച്ചിത്ര പരസ്യചിത്രങ്ങളുടെ സംവിധായകനുമായ നിതിന്‍ തന്റെ പ്രവാസി സുഹൃത്ത്ക്കളായ സിജോ തോമസ്, ടിന്റോതോമസ്, മിജോ ജോസഫ്, ലിബിന്‍ പടമാട്ടുമ്മല്‍ എന്നിവരുടെ തുല്യ പങ്കാളിത്തത്തോടെ പുതിയസംരംഭവുമായി വരുന്നത്. കോവിഡ് ഭീതി മൂലം വീടിന് പുറത്ത് ഇറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏറെ പ്രയോജനകരമാണ് നിതിനും കൂട്ടുകാരും ഇപ്പോള്‍ വികസിപ്പിച്ച വെബ്‌സൈറ്റ്. വെബ്‌സൈറ്റ് വഴി കച്ചവടക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പരസ്യപ്പെടുത്തുന്നതിനും, അതുവഴി അവരുടെ സേവനങ്ങളും ഓഫറുകളും ജനങ്ങളെ അറിയിക്കാനും സാധിക്കും. വീട്ടില്‍ ഇരുന്ന് നഗരത്തില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഓഫറുകള്‍ അറിയാനും അവയുടെ നിലവാരം മനസിലാക്കാനും സാധിക്കും എന്നതാണ് ഈ വെബ്‌സൈറ്റിന്റെ പ്രത്യേകത. വെബ്‌സൈറ്റ് വഴി കോവിഡ് കാലത്തു നഷ്ടമായ കച്ചവടം നിലനിര്‍ത്താനാകും. സാമൂഹികവ്യാപനം ഇല്ലാതെ ജനങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് ഓരോ കടകളിലെയും ഓഫറുകള്‍ അറിഞ്ഞ് വാങ്ങാനും സാധിക്കും. അതുവഴി നഗരത്തില്‍ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും സാമൂഹിക വ്യാപനം വഴിയുള്ള കോവിഡ് പകര്‍ച്ച ഒരുപരിധിവരെ തടയാനും സാധിക്കുമെന്ന് നിതിന്‍ പറഞ്ഞു. www.94hop.com ന്റെ ഉല്‍ഘടനം വി.ഡി. സതീശന്‍ എം എല്‍.എ., പറവൂരില്‍ നിര്‍വഹിച്ചു. ഈ വെബ്‌സൈറ്റിന്റെ ആദ്യഘട്ടം കൊടുങ്ങലൂര്‍ കേന്ദ്രികരിച്ചായിരിക്കും. ഫ്രാഞ്ചസികള്‍ വഴി കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും 3 മാസത്തിനുള്ളില്‍ സേവനം വ്യാപിപ്പിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close