‘കൊന്നപ്പൂക്കളും മാമ്പഴവും’ ആഗസ്റ്റ് എട്ടിന് ഓണ്‍ലൈന്‍ റിലീസ്

‘കൊന്നപ്പൂക്കളും മാമ്പഴവും’ ആഗസ്റ്റ് എട്ടിന് ഓണ്‍ലൈന്‍ റിലീസ്

എഎസ് ദിനേശ്-
കൊച്ചി: അഭിലാഷ് എസ് സംവിധാനം ചെയ്ത ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന സിനിമ ആഗസ്റ്റ് എട്ടിന് മെയിന്‍ സ്റ്റ്രീം ആപ്പ് വഴി ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നു. സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് ശേഷം ഓണ്‍ലൈന്‍ ഓ.ടി.ടി റിലീസിന് തയ്യാറെടുക്കുന്ന മലയാളചിത്രമാണ് ‘കൊന്നപ്പൂക്കളും മാമ്പഴവും’.
കറുകച്ചാല്‍ എസ് എം യുപി സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയാണ് എലിക്കുളം സ്വദേശിയായ സംവിധായകന്‍ അഭിലാഷ് എസ്.
എലിക്കുളം,ഇളംമ്പള്ളി പനമറ്റം പാഞ്ചാലിമേട് എന്നീ പ്രദേശങ്ങളില്‍ ചിത്രീകരിച്ച കൊന്ന ‘പൂക്കളും മാമ്പഴവും ‘ അഭിലാഷിന്റെ ആദ്യത്തെ സിനിമയാണ്.
പന്ത്രണ്ടില്‍ പരം ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത ഇദ്ദേഹം 2015 ല്‍ പുറത്തിറങ്ങിയ ഒന്നും ഒന്നും മൂന്ന് എന്ന സിനിമ യിലെ മൂന്ന് കഥകളില്‍ ഒന്ന് സംവിധാനം ചെയ്തിരുന്നു.
വേനലവധികാലത്തെ ഗ്രാമജീവിതവും കളികളും ഉത്സവങ്ങളും ഒന്നും ആസ്വദിക്കാനാവാതെ പഠനത്തിന്റെ കുരുക്കില്‍ അകപ്പെട്ടുപോകുന്ന കുട്ടികളുടെ മനസികാവസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മാതാപിതാക്കള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസ പ്ലാനുകളും ആഗ്രഹങ്ങളും മറ്റും കുട്ടികളുടെ സ്വന്തന്ത്ര ജീവിതത്തിന് തടസ്സമാകുന്നു. അതവരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. കുട്ടികളുടെ മനസികാവസ്ഥയെക്കുറിച്ചോ വളര്‍ത്തേണ്ട രീതിയെകുറിച്ചൊ വ്യക്തമായ അറിവില്ലാത്ത മാതാപിതാക്കള്‍ അവരില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെയാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
‘അമിതമായ ആഗ്രഹങ്ങള്‍ മാതാപിതാക്കള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സ്വന്തം കഴിവുകള്‍ കണ്ടെത്താനാകാതെ പോകുന്ന, സ്വതന്ത്ര ജീവിതം നഷ്ടമാകുന്ന കുട്ടികളുടെ സംഘര്‍ഷങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ് ”കൊന്നപൂക്കളും മാമ്പഴവും”സംവിധായകന്‍ അഭിലാഷ് എസ് പറഞ്ഞു.
ദേശീയ അന്തര്‍ ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ കുട്ടികളുടെ ചിത്രത്തില്‍
ഫഌവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ഫിലിപ്പ്,മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ ജേക്കബ്, മാസ്റ്റര്‍ അഹരോന്‍ സനില്‍, ബേബി അനഘ, ഹരിലാല്‍, സതീഷ് കല്ലകുളം, സൂര്യലാല്‍, ശ്യാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ആദര്‍ശ് കുര്യന്‍ നിര്‍വ്വഹിക്കുന്നു.അഡ്വക്കേറ്റ് സനില്‍ മാവേലില്‍ എഴുതിയ വരികള്‍ക്ക് ഷാരൂണ്‍ സലീം ഈണം പകര്‍ന്ന ഗാനം സരിഗമപ ഫെയിം ഭരത് സജികുമാര്‍ ആലപിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍രാജേഷ് കുര്യനാട്,മേക്കപ്പ്‌ജോണ്‍ രാജ്,അസോസിയേറ്റ് ഡയറക്ടര്‍അച്ചു ബാബു,അസിസ്റ്റന്റ് ഡയറക്ടര്‍ജിബിന്‍ എസ് ജോബ്,സൗണ്ട്ഗണേശ് മാരാര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌വിഷ്ണു സുകുമാരന്‍.
ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ 2019, ലണ്ടന്‍ ഇന്റര്‍നാഷണല്‍ മോഷന്‍ പിക്‌ചേഴ്‌സ് അവാര്‍ഡ്‌സ്, ഇംഗ്ലണ്ടിലെ ലിഫ്റ്റ്ഓഫ്ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്‌സ് സെഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ ചിത്രം ഒഫീഷ്യല്‍ സെലക്ഷന്‍ നേടി, വിഷ്വല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (2019) റഷ്യയിലെ സെമി ഫൈനലിസ്റ്റ് കൂടിയാണ് ‘കൊന്നപൂക്കളും മാമ്പഴവും’.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close