ഭരത് മുരളി പുരസ്‌ക്കാരം വിജിത്ത് നമ്പ്യാര്‍ക്ക്

ഭരത് മുരളി പുരസ്‌ക്കാരം വിജിത്ത് നമ്പ്യാര്‍ക്ക്

പിആര്‍ സുമേരന്‍-
കൊച്ചി : തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്‌ക്കാരത്തിന് മികച്ച നവാഗത സംവിധായകനായി ‘മുന്തിരിമൊഞ്ചന്‍’ എന്ന ചിത്രം ഒരുക്കിയ വിജിത്ത് നമ്പ്യാരെ തെരഞ്ഞെടുത്തു. സംഗീതത്തിന് പ്രാധാന്യം നല്‍കി പോപ്പുലര്‍ ഫോര്‍മാറ്റില്‍ ചെയ്ത വ്യത്യസ്ഥമായ ചിത്രമാണ് ഇതെന്നും കഥയുമായി ഉപകഥകളുടെ സംയോജനം മികവുറ്റതായി എന്നും അവാര്‍ഡു ജൂറി വിലയിരുത്തി. എം.എ. റഹ്മാന്‍ ചെയര്‍മാനും തിരക്കഥാകൃത്ത് ഷൈലേഷ് ദിവാകരന്‍, ചിത്രകാരന്‍ സുധീഷ് കണ്ടമ്പുള്ളി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണ്ണയം നടത്തിയത്.
10,001 രൂപ പ്രശസ്തി പത്രം, ഫലകം എന്നിവയടങ്ങിയ പുരസ്‌ക്കാരം അടുത്തമാസം (സെപ്റ്റംബര്‍ അവസാനം) തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് സമര്‍പ്പിക്കുമെന്ന് കോഓര്‍ഡിനേറ്റര്‍ എം.സി. രാജനാരായണന്‍, പി.എം. കൃഷ്ണകുമാര്‍, ഉണ്ണി, സുരേന്ദ്രപണിക്കര്‍ എന്നിവര്‍ അറിയിച്ചു.’മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിന് ശേഷം സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാര്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം സിനിമയാക്കാന്‍ ഒരുങ്ങുകയാണ്.. ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു.
പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യന്‍ കൂടിയാണ് വിജിത്. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്.

Post Your Comments Here ( Click here for malayalam )
Press Esc to close