Month: August 2020

കണ്ണന്‍ താമരക്കുളത്തിന്റെ പുതിയ സിനിമ ‘ക്വാറി’

സുനിത സുനില്‍-
കൊച്ചി: മരട് 357നു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ക്വാറി’ എന്നു പേരിട്ടു. ചലച്ചിത്രതാരങ്ങളായ ഷീലു എബ്രഹാം, ഉണ്ണി മുകുന്ദന്‍, നൂറിന്‍ ഷെറീഫ് എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പുറത്തിറക്കിയത്.’എപ്പോഴൊക്കെ മനുഷ്യന്‍ പ്രകൃതിയെ വെല്ലുവിളിച്ചിട്ടുണ്ടോ അന്നൊക്കെ പ്രകൃതി തിരിച്ചടിച്ചിട്ടുണ്ട്. ‘എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റര്‍ റിലീസായത്. നവാഗതരായ അനീഷ് പുന്നമ്മൂട്, ശ്രീജിത്ത് പുല്ലാനിമുക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രവിചന്ദ്രനാണ് ക്യമറാമാന്‍.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു, സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ ബാദുഷയാണ്.
കണ്ണന്‍ സംവിധാനം ചെയ്ത മരട് 357 ചിത്രീകരണം പൂര്‍ത്തിയായി റിലീസിംഗിനൊരുങ്ങിയിരിക്കുകയാണ്. ക്വാറിയിലെ കാസ്റ്റ് ആന്റ് ക്രൂ താമസിക്കാതെ പുറത്ത് വിടുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.

 

ഹൃദയം തൊട്ട് ‘ദേര ഡയറീസ്’

എഎസ്സ് ദിനേശ്-
കൊച്ചി: മനസ്സിനെ തൊട്ടുണര്‍ത്തുന്ന വാക്കുകളും വരികളും ഹൃദയത്തെ ചേര്‍ത്തു നിര്‍ത്തുന്ന സംഗീതവുമായി ‘ദേര ഡയറീസ്’ വരുന്നു. കേട്ടുമതിവരാത്ത പാട്ടുകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവെക്കാവുന്നയായിരിക്കും ദേര ഡയറീസിലെ ഗാനങ്ങളെന്ന് കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ആദ്യഗാനം തെളിയിച്ചു കഴിഞ്ഞു.
എഴുത്തിന്റേയും സംഗീതത്തിന്റേയും ഗാനങ്ങളുടേയും പിന്നണിയില്‍ യുവാക്കളാണെല്ലാവരുമെന്ന പ്രത്യേകതയാണ് ഗാനങ്ങള്‍ക്കുള്ളത്. മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ഒരുപാടുകാലം വസന്തം വിരിയിക്കാനുള്ള കൂട്ടുകെട്ടാണ് ദേര ഡയറീസിലൂടെ പുറത്തേക്കെത്തുന്നത്.
ജോപോളിന്റെ വരികള്‍ക്ക് സിബു സുകുമാരന്‍ ഈണം നല്കിയ ‘മിന്നണിഞ്ഞ രാവേ എന്നുമിന്നി താഴെ കണ്ണെറിഞ്ഞു വീഴാതെ, ഈ വെള്ളിവെയിലാലെ ഉള്ളു നിറഞ്ഞോട്ടെ മുല്ല മലര്‍ വീടാകെ’ എന്ന ആദ്യഗാനം നജീം അര്‍ഷാദും ആവണി മല്‍ഹറുമാണ് ആലപിച്ചിരിക്കുന്നത്.
പാട്ടിന്റെ വരികള്‍ക്കും ഈണത്തിനും അനുയോജ്യമായൊരുക്കിയ രംഗങ്ങള്‍ സിനിമാ പ്രേക്ഷകരെ ഗാനവുമായി ചേര്‍ത്തു നിര്‍ത്തുന്നു. മാത്രമല്ല പാട്ടു മാത്രമായി കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് സിനിമ കാണാനുള്ള ആഗ്രഹവും ജനിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. യുവാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ‘അടിച്ചുപൊളി’യിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നതെങ്കിലും ഉപകരണങ്ങളുടെ അതിപ്രസരമോ മനസ്സിലാക്കാനാവാത്ത വാക്കുകളോ പാട്ടിലില്ലെന്ന പ്രത്യേകതയുണ്ട്.
ജോപോളിന്റേയും സിബു സുകുമാരന്റേയും സിനിമാ ജീവിതത്തിലെ ഹിറ്റുകളിലൊന്നായിരിക്കും ദേര ഡയറീസിലെ ഗാനങ്ങള്‍ എന്നു തെളിയിക്കുന്നതാണ് ആദ്യ പാട്ട്.
സ്മാര്‍ട്ട് 4 മ്യൂസിക്ക് കമ്പനി യൂട്യൂബ് ചാനലില്‍ പുറത്തിറക്കിയ ഗാനം ആസിഫ് അലി, അനൂപ് മേനോന്‍, നമിത പ്രമോദ്, മിഥുന്‍ രമേഷ്, മെറീന മൈക്കിള്‍, ലിയോണ ലിഷോയ്, അര്‍ഫാസ് ഇഖ്ബാല്‍, മെന്റലിസ്റ്റ് ആദി എന്നിവരുടെ ഫേസ് ബുക്ക് പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
നവാഗതനായ മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദേര ഡയറീസ് പൂര്‍ണമായും ദുബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്‌സിനു വേണ്ടു മധു കരുവത്ത് സംഘവും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദീന്‍ ഖമര്‍ നിര്‍വ്വഹിക്കുന്നു.അബു വളയംകുളം, ഷാലു റഹീം, അര്‍ഫാസ് ഇഖ്ബാല്‍, നവീന്‍ ഇല്ലത്ത്, ബെന്‍ സെബാസ്റ്റ്യന്‍, ബിന്ദു സഞ്ജീവ് തുടങ്ങിയവരോടൊപ്പം യു എ ഇ യിലെ ഏതാനും കലാകാരന്മാരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ബാദുഷ, എഡിറ്റിംഗ്‌നവീന്‍ പി വിജയന്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

സിനിമാ പ്രേമികളായ മൂന്ന് ചെറുപ്പക്കാരുടെ കഥയുമായി ‘ഫോര്‍മുല’

പിആര്‍ സുമേരന്‍-
കൊച്ചി: സിനിമാ പ്രേമികളായ മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുന്ന ‘ഫോര്‍മുല’ ഷോട്ട്മൂവിയില്‍ സംവിധായകന്‍ അനുറാം കേന്ദ്രകഥാപാത്രമാകുന്നു. ഫോര്‍മുല ഓണത്തിന് റിലീസ് ചെയ്യും.
സേതു അടൂര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ നിര്‍മ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഫോര്‍മുല’ ഷോട്ട്മൂവി റിലീസിനൊരുങ്ങി…കല്ല്യാണിസം, ദം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുറാം ആദ്യമായി നായക കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് ഫോര്‍മുല. ചന്ദ്രദാസ് എന്ന സിനിമാരചയിതാവായിട്ടാണ് അനുറാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
സിനിമ തേടി അലയുന്ന മൂന്ന് ചെറുപ്പക്കാര്‍ ഒരു തിരക്കഥാകൃത്തുമായി കണ്ടുമുട്ടുന്നു. തുടര്‍ന്ന് അവര്‍ തമ്മിലുണ്ടാകുന്ന സംവാദവും , ഈ കണ്ടുമുട്ടലിനെ തുടര്‍ന്നുണ്ടാകുന്ന വഴിത്തിരിവുകളാണ് ഫോര്‍മുലയുടെ ഇതിവൃത്തം. സിനിമയെ സ്‌നേഹിക്കുന്നവരും സിനിമയോട് വിയോജിക്കുന്നവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രമേയമാണ് ഫോര്‍മുല മുന്നോട്ട് വെയ്ക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ ഫോര്‍മുലയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. അനുറാം, ആര്യന്‍ അനില്‍, മനോജ് വടാട്ടുപാറ, സാം നവീന്‍, ബിന്ദു അമൃതകുമാര്‍ എന്നിവരാണ് അഭിനേതാക്കള്‍. സേതു അടൂരിനൊപ്പം ജോസൂട്ടിയും നിര്‍മ്മാണ പങ്കാളിയാകുന്നു. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളായ കുഞ്ഞാലിമരയ്ക്കാര്‍, ഒപ്പം എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ ശേഷം റോണി റാഫേല്‍ പശ്ചാത്തല സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ഫോര്‍മുല. ശ്യാം സുബ്രഹ്മണ്യന്‍ ക്യാമറ, സാം നവീന്‍ എഡിറ്റിംഗ്, ആനന്ദ് ബാബു മിക്‌സിംഗ്, പ്രദീപ് ശങ്കര്‍ കളര്‍ ഗ്രേഡിംഗ്. മലയാള ചലച്ചിത്ര മേഖലയിലെ സൗഹൃദക്കൂട്ടായ്മയുടെ പിന്തുണയോടെ ഒരുങ്ങുന്ന ഫോര്‍മുല യുട്യൂബിലൂടെ ഓണത്തിന് റിലീസ് ചെയ്യും.

ആര്‍ബിഐ പലിശ കുറയാന്‍ സാധ്യത കുറവ്: എസ്ബിഐ സാമ്പത്തിക വിദഗ്ധര്‍

രാംനാഥ് ചാവ്‌ല-
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളുടെ പലിശ ഇനിയും കുറക്കാന്‍ സാധ്യത കുറവ്. സാമ്പത്തിക ഉത്തേജനം തുടരേണ്ടത് സര്‍ക്കാരാണെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ധര്‍. വിലക്കയറ്റത്തോത് ഉയരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ധനനയസമിതി യോഗത്തില്‍ വായ്പനിരക്ക് കുറക്കാതിരുന്നതെന്ന് വ്യക്തമാക്കുന്ന മിനിറ്റ്‌സ് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് എസ്ബിഐയുടെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വിലക്കയറ്റം ഇപ്പോഴത്തെ നിലയില്‍നിന്ന് താഴാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്കിന് മുന്നിലെ വഴിയടഞ്ഞിരിക്കുകയാണ്. പരമാവധി 0.25% കൂടി താഴ്ത്താന്‍ ശ്രമിക്കാമെന്നേയുള്ളൂ. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച തോതില്‍ പലിശയിളവ് വിപണിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം അടിസ്ഥാന നിരക്കില്‍ 1.15% കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. വിലക്കയറ്റത്തോത് 6% ല്‍ കവിയരുതെന്നാണ് ലക്ഷ്യമിടുന്നതെങ്കിലും കഴിഞ്ഞ മാസം 6.9% എത്തിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതില്‍ ഇനി സര്‍ക്കാരിന്റെ നയങ്ങള്‍ക്കാണു പ്രസക്തിയെന്നും സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.

 

‘ഫോര്‍’ സെപ്റ്റംബറില്‍ ചിത്രീകണമാരഭിക്കുന്നു

എഎസ്സ് ദിനേശ്-
കൊച്ചി: ‘പറവ’ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേരായ അമല്‍ ഷാ, ഗോവിന്ദ പൈ, ഗൗരവ് മേനോന്‍, മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘മാസ്‌ക്ക്’ എന്ന ചിത്രത്തിനു ശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫോര്‍’.
ബ്ലൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബൈജു നായികയാവുന്നു. സിദ്ധിഖ്, സുധീര്‍ കരമന, ജോണി ആന്റെണി, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, അലന്‍സിയാര്‍, അശ്വതി, മാല പാര്‍വ്വതി, സീമ ജി നായര്‍, മീനാക്ഷി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
വിധു ശങ്കര്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ‘ഫോര്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു. ബികെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ആലാപനം- സഹബാസ് അമന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- റഷീദ് പുതുനഗരം, കല- ആഷിഖ്, മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രലാങ്കാരം- ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞൂപറമ്പന്‍. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി സെപ്റ്റംബറില്‍ ചിത്രീകണമാരഭിക്കുന്നു.
വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

‘ദുനിയാവിന്റെ ഒരറ്റത്ത്’; ശ്രീനാഥ് ഭാസിയും സുധി കോപ്പയും നായകന്മാര്‍

എഎസ്സ് ദിനേശ്-
കൊച്ചി: ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. സ്‌റ്റോറീസ് ആന്റ് തോട്ട്‌സ് പ്രൊഡക്ഷന്‍സ്, കാസ്റ്റലിസ്റ്റ് എന്റര്‍ടൈയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്സ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു. സഫീര്‍ റുമനെ, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
കോ പ്രൊഡ്യുസര്‍- സ്‌നേഹ നായര്‍, ജബിര്‍ ഓട്ടുപുരയ്ക്കല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ഗോകുല്‍ നാഥ് ജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്ജ്.

 

‘സ്‌പൈസ് ക്ലബ്’ പദ്ധതി അവതരിപ്പിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി സ്‌പൈസ് ജെറ്റ് പുതിയ ‘സ്‌പൈസ് ക്ലബ്’ പദ്ധതി അവതരിപ്പിച്ചു. സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ്ങാണ് പുതിയ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്‌പൈസ് ക്ലബ് പദ്ധതിയിലൂടെ യാത്രക്കാര്‍ക്ക് വലിയ ആനുകൂല്യങ്ങളാണ് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ ഫ്‌ളൈറ്റ് വൗച്ചറുകളും സൗജന്യ ഭക്ഷണവും പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ലഭിക്കും. സീറോ ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍, സൗജന്യമായി സീറ്റ് തിരഞ്ഞെടുക്കാം, ചെക്ക് ഇന്‍ മുന്‍ഗണന തുടങ്ങിയ ആനുകൂല്യങ്ങളും സ്‌പൈസ് ക്ലബ് പദ്ധതിയിലൂടെ കമ്പനി വാഗ്ദാനം ചെയ്യന്നുണ്ട്.
നാലു വിഭാഗങ്ങളായാണ് പദ്ധതി വേര്‍തിരിച്ചിരിക്കുന്നത്. ക്ലാസിക്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെയാണ് സ്‌പൈസ് ക്ലബ് അംഗത്വം. വിമാന ടിക്കറ്റിലും മറ്റു ആഡ്-ഓണുകളിലും ചിലവാക്കുന്ന ഓരോ 100 രൂപക്കും ഒരു പോയിന്റ് എന്ന കണക്കിന് യാത്രക്കാര്‍ സമ്പാദിക്കാം. ഓരോ പോയിന്റും 50 പൈസക്ക് തുല്യമാണ്. ഓരോ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും പരമാവധി 10 സ്‌പൈസ് ക്ലബ് പോയിന്റുകളാണ് യാത്രക്കാര്‍ക്ക് നേടാനാവുക. പ്രത്യേക അപ്‌ഗ്രേഡ് സൗകര്യങ്ങള്‍ക്കും ഭക്ഷണങ്ങള്‍ക്കും മറ്റു ആഡ്-ഓണുകള്‍ക്കും കമ്പനി റിവാര്‍ഡ് പോയിന്റ് സമ്മാനമായി നല്‍കും. ഇതേസമയം, സ്‌പൈസ് ക്ലബ് ക്ലാസിക് അംഗത്വമുള്ളവര്‍ക്ക് മുന്‍ഗണനാ ചെക്ക്-ഇന്‍ സൗകര്യം ലഭിക്കില്ല. സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് മുന്‍ഗണനാ ചെക്ക്-ഇന്നും മുന്‍ഗണനാ ബോര്‍ഡിങ്ങും ലഭ്യമാവുക. ഇതിന് പുറമെ ഇവര്‍ക്ക് സ്‌പൈസ് മാക്‌സ് അപ്‌ഗ്രേഡുകളില്‍ 20 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ബുക്കിങ് അനുഭവം എളുപ്പമാക്കാന്‍ ഒന്നിലധികം പെയ്‌മെന്റ് സംവിധാനങ്ങള്‍ വെബ്‌സൈറ്റ് ഉറപ്പുവരുത്തുന്നുണ്ടെന്ന് സ്‌പൈസ് ജെറ്റ് ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സ്‌പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 250 ബോണസ് പോയിന്റും കമ്പനി പ്രഖ്യാപിച്ചിട്ടുമുണ്ട്.

For more details visti:  www.spiceclub.spicejet.com

‘വട്ടവട ഡയറീസ്’ ടൈറ്റില്‍ ഗാനം റിലീസ് ചെയ്തു

പിആര്‍ സുമേരന്‍-
കൊച്ചി: സസ്‌പെന്‍സും ത്രില്ലും കോര്‍ത്തിണക്കിയ വെബ്‌സീരീസ് ‘വട്ടവട ഡയറീസ്’ ടൈറ്റില്‍ ഗാനം റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, യുവ നടന്‍ ആന്റണി വര്‍ഗ്ഗീസ് എന്നിവരുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസാണ് ‘വട്ടവട ഡയറീസ്’.ആരോണ്‍ എന്റര്‍ടൈമെന്റ്‌സിന്റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു.ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവടയുടെ ദിനരാത്രങ്ങളാണ് ആദ്യ എപ്പിസോഡിന്റെ ഇതിവൃത്തം. കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് വട്ടവട ഡയറീസിന്റെ ഓരോ എപ്പിസോഡുകളും സഞ്ചരിക്കുന്നത്.
മൂന്നാര്‍, നെല്ലിയാമ്പതി, വട്ടവട, തുടങ്ങിയ പ്രദേശങ്ങളിലാണ് വട്ടവട ഡയറീസിന്റെ പ്രധാന ലൊക്കേഷന്‍. ‘എന്നാലും ശരത്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ യുവനടന്‍ ചാര്‍ളി, സംവിധായകന്‍ ഷാന്‍ ബഷീര്‍, എക്‌സി. പ്രൊഡ്യൂസര്‍ വിനു മാത്യു പോള്‍, സിനാജ് കലാഭവന്‍, കലാഭവന്‍ റഹ്മാന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, കിരണ്‍ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോണ്‍, അരവിന്ദ്, വൈശാഖ്, രമ്യ പണിക്കര്‍, സനോജ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍ ആരോണ്‍ എന്റര്‍ടൈമെന്റ്‌സ്, കഥ, സംവിധാനം ഷാന്‍ ബഷീര്‍, നിര്‍മ്മാണം അനി തോമസ്, തിരക്കഥ, സംഭാഷണം ഷാന്‍ ബഷീര്‍, അരവിന്ദ് എ.ആര്‍., ക്യാമറ- പ്രബില്‍കുമാര്‍, പ്രൊഡക്ടന്‍ ഡിസൈനര്‍- ബാദുഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ജോണ്‍, സംഗീതം- സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന- അനൂപ്, എഡിറ്റര്‍- പീറ്റര്‍ സാജന്‍, എക്‌സി. പ്രൊഡ്യൂസര്‍- വിനു മാത്യു പോള്‍, പശ്ചാത്തല സംഗീതം- റിജോ മാത്യു, ഡിസൈനിംഗ്- മനു ഭഗവത്, പിആര്‍ഒ- പി.ആര്‍. സുമേരന്‍.

 

‘ലാല്‍ ജോസ്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

പിആര്‍ സുമേരന്‍-
കൊച്ചി: മലയാള സിനിമയില്‍ മറ്റൊരു പുതുമയുമായി ‘ലാല്‍ ജോസ്’ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് ലാല്‍ ജോസ്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ പേരുതന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍. ഈയൊരു പുതുമയിലൂടെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. എന്നാല്‍ സിനിമ സമീപകാല സംഭവങ്ങളെയും ജീവിത മൂല്യങ്ങളെയും ഒപ്പിയെടുക്കുകയാണെന്ന് സംവിധായകന്‍ കബീര്‍ പുഴമ്പ്രം പറഞ്ഞു. സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്റര്‍ടൈനറാണ് ലാല്‍ജോസ്. എന്നാല്‍ പേരു സൂചിപ്പിക്കുന്നതിലൂടെ ചിത്രത്തിന് വളരെ വ്യത്യസ്തമായ ഒരു സസ്‌പെന്‍സ് ഉണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാല്‍ജോസ്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
ഒട്ടേറെ വെബ്‌സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ലാല്‍ജോസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക. അഭിനേതാക്കള്‍ ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദര്‍ശ്. ബാനര്‍- 666 പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- ഹസീബ് മേപ്പാട്ട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- കബീര്‍ പുഴമ്പ്ര, ഡി.ഒ.പി.- ധനേഷ്, സംഗീതം- ബിനേഷ് മണി, ഗാനരചന- ജോ പോള്‍, മേക്കപ്പ്- രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ്- റസാഖ് തിരൂര്‍, ആര്‍ട്ട്- ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍- അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍- അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനു, പിആര്‍ഒ- പി.ആര്‍. സുമേരന്‍.

‘മരട് 357’ലെ ലൗ സോങ് ശ്രദ്ധേയമാകുന്നു

സുനിത സുനില്‍-
കൊച്ചി: മരട് 357ലെ നൂറിന്‍ ഷെറീഫും സാജലും അഭിനയിച്ചിരിക്കുന്ന ഗാനം ആണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. നടന്‍ ദിലീപ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ‘എന്‍ നെഞ്ചിനുള്ളില്‍ കൊഞ്ചാനെത്തും പഞ്ചാരക്കിളിയേ’ എന്നു തുടങ്ങുന്ന ഗാനം നൂറിന്‍ ഷെരീഫിന്റെയും സാജലിന്റേയും മനോഹര നൃത്തച്ചുവടുകളെന്ന് പ്രേക്ഷകര്‍.
ഹരി രവീന്ദ്രനും എവലിന്‍ വിന്‍സെന്റെ ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. കെറ്റി മൂവി ഹൗസും ഫോര്‍ മ്യൂസിക്‌സ്, മ്യൂസിക് മഗ്ഗും ചേര്‍ന്ന് മികച്ച ഗായകരെ തിരഞ്ഞെടുക്കാനായി നടത്തിയ മത്സരത്തിലെ വിജയികളാണ് ഹരിയും എവലിനും. രാജീവ് ആലുങ്കല്‍ ഒരുക്കിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് 4 മ്യൂസിക്‌സ് ആണ്. കേരളത്തില്‍ അടുത്തിടെയുണ്ടായ മരട് ഫഌറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357ഓളം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട യഥാര്‍ത്ഥ സംഭവമാണ് മരട് 357 പറയുന്നത്.
ആടുപുലിയാട്ടം, പട്ടാഭിരാമന്‍ തുടങ്ങിയ നിരവധി സിനിമകള്‍ ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കുന്നത്. എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. രവി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് വി.ടി. ശ്രീജിത്ത്. നൃത്തസംവിധാനം ദിനേശ് മാസ്റ്റര്‍, പ്രസന്നമാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്.