‘സ്‌പൈസ് ക്ലബ്’ പദ്ധതി അവതരിപ്പിച്ചു

‘സ്‌പൈസ് ക്ലബ്’ പദ്ധതി അവതരിപ്പിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി സ്‌പൈസ് ജെറ്റ് പുതിയ ‘സ്‌പൈസ് ക്ലബ്’ പദ്ധതി അവതരിപ്പിച്ചു. സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ്ങാണ് പുതിയ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്‌പൈസ് ക്ലബ് പദ്ധതിയിലൂടെ യാത്രക്കാര്‍ക്ക് വലിയ ആനുകൂല്യങ്ങളാണ് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ ഫ്‌ളൈറ്റ് വൗച്ചറുകളും സൗജന്യ ഭക്ഷണവും പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ലഭിക്കും. സീറോ ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍, സൗജന്യമായി സീറ്റ് തിരഞ്ഞെടുക്കാം, ചെക്ക് ഇന്‍ മുന്‍ഗണന തുടങ്ങിയ ആനുകൂല്യങ്ങളും സ്‌പൈസ് ക്ലബ് പദ്ധതിയിലൂടെ കമ്പനി വാഗ്ദാനം ചെയ്യന്നുണ്ട്.
നാലു വിഭാഗങ്ങളായാണ് പദ്ധതി വേര്‍തിരിച്ചിരിക്കുന്നത്. ക്ലാസിക്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെയാണ് സ്‌പൈസ് ക്ലബ് അംഗത്വം. വിമാന ടിക്കറ്റിലും മറ്റു ആഡ്-ഓണുകളിലും ചിലവാക്കുന്ന ഓരോ 100 രൂപക്കും ഒരു പോയിന്റ് എന്ന കണക്കിന് യാത്രക്കാര്‍ സമ്പാദിക്കാം. ഓരോ പോയിന്റും 50 പൈസക്ക് തുല്യമാണ്. ഓരോ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും പരമാവധി 10 സ്‌പൈസ് ക്ലബ് പോയിന്റുകളാണ് യാത്രക്കാര്‍ക്ക് നേടാനാവുക. പ്രത്യേക അപ്‌ഗ്രേഡ് സൗകര്യങ്ങള്‍ക്കും ഭക്ഷണങ്ങള്‍ക്കും മറ്റു ആഡ്-ഓണുകള്‍ക്കും കമ്പനി റിവാര്‍ഡ് പോയിന്റ് സമ്മാനമായി നല്‍കും. ഇതേസമയം, സ്‌പൈസ് ക്ലബ് ക്ലാസിക് അംഗത്വമുള്ളവര്‍ക്ക് മുന്‍ഗണനാ ചെക്ക്-ഇന്‍ സൗകര്യം ലഭിക്കില്ല. സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് മുന്‍ഗണനാ ചെക്ക്-ഇന്നും മുന്‍ഗണനാ ബോര്‍ഡിങ്ങും ലഭ്യമാവുക. ഇതിന് പുറമെ ഇവര്‍ക്ക് സ്‌പൈസ് മാക്‌സ് അപ്‌ഗ്രേഡുകളില്‍ 20 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ബുക്കിങ് അനുഭവം എളുപ്പമാക്കാന്‍ ഒന്നിലധികം പെയ്‌മെന്റ് സംവിധാനങ്ങള്‍ വെബ്‌സൈറ്റ് ഉറപ്പുവരുത്തുന്നുണ്ടെന്ന് സ്‌പൈസ് ജെറ്റ് ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സ്‌പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 250 ബോണസ് പോയിന്റും കമ്പനി പ്രഖ്യാപിച്ചിട്ടുമുണ്ട്.

For more details visti:  www.spiceclub.spicejet.com

Post Your Comments Here ( Click here for malayalam )
Press Esc to close