ആര്‍ബിഐ പലിശ കുറയാന്‍ സാധ്യത കുറവ്: എസ്ബിഐ സാമ്പത്തിക വിദഗ്ധര്‍

ആര്‍ബിഐ പലിശ കുറയാന്‍ സാധ്യത കുറവ്: എസ്ബിഐ സാമ്പത്തിക വിദഗ്ധര്‍

രാംനാഥ് ചാവ്‌ല-
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളുടെ പലിശ ഇനിയും കുറക്കാന്‍ സാധ്യത കുറവ്. സാമ്പത്തിക ഉത്തേജനം തുടരേണ്ടത് സര്‍ക്കാരാണെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ധര്‍. വിലക്കയറ്റത്തോത് ഉയരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ധനനയസമിതി യോഗത്തില്‍ വായ്പനിരക്ക് കുറക്കാതിരുന്നതെന്ന് വ്യക്തമാക്കുന്ന മിനിറ്റ്‌സ് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് എസ്ബിഐയുടെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വിലക്കയറ്റം ഇപ്പോഴത്തെ നിലയില്‍നിന്ന് താഴാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്കിന് മുന്നിലെ വഴിയടഞ്ഞിരിക്കുകയാണ്. പരമാവധി 0.25% കൂടി താഴ്ത്താന്‍ ശ്രമിക്കാമെന്നേയുള്ളൂ. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച തോതില്‍ പലിശയിളവ് വിപണിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം അടിസ്ഥാന നിരക്കില്‍ 1.15% കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. വിലക്കയറ്റത്തോത് 6% ല്‍ കവിയരുതെന്നാണ് ലക്ഷ്യമിടുന്നതെങ്കിലും കഴിഞ്ഞ മാസം 6.9% എത്തിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതില്‍ ഇനി സര്‍ക്കാരിന്റെ നയങ്ങള്‍ക്കാണു പ്രസക്തിയെന്നും സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close