Month: September 2019

ഓണത്തിന് ആദ്യമെത്തുന്നത് നിവിന്‍ പോളി ചിത്രം

ഫിദ-
ഇക്കുറി ഓണത്തിന് ആദ്യം തിയറ്ററുകളില്‍ എത്തുന്നത് നിവിന്‍ പോളി നയന്‍ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയാണ്. ഓണച്ചിത്രമായിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ടീസര്‍ ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ ഒരു ഗാനവും റലീസ് ചെയ്തിരുന്നു. പാട്ടും ടീസറും ഇതിനോടകം വന്‍ ഹിറ്റായിരുന്നു.
ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്ര്ഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തളത്തില്‍ ദിനേശന്‍ എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയായിയാണ് നയന്‍സ് എത്തുന്നത്.
ശ്രീനിവാസന്‍, മല്ലികാ സുകുമാരന്‍ തുടങ്ങയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മലവാര്‍ടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തലെ കഥാപാത്രങ്ങളായ ഭഗത്, ഹരികൃഷ്ണന്‍, ദീപക് എന്നിവരും ചിത്രത്തിലുണ്ട്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഈ ടീമം ഒന്നിക്കുന്നത് എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.

ജനം തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്നു

അളക ഖാനം-
മുന്‍ പോണ്‍താരം മിയ ഖലീഫയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ വസ്ത്രത്തിനുള്ളിലേക്ക് ജനം ചൂഴ്ന്ന് നോക്കുന്നത് പോലെയാണ് തോന്നുന്നത് അത് അത്യന്തം അപമാനം ഉണ്ടാക്കുന്നതാണെന്നും മിയ പറഞ്ഞു. ലോകം മാത്രമല്ല, എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നുമെല്ലാം ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടുവെന്നും. പോണ്‍ വ്യവസായം വിട്ട ശേഷവും എന്റെ ഏകാന്തത തുടരുകയാണ്. ഇത് സഹിക്കാവുന്നതിലപ്പുറമാണെന്നും മിയ ഖലീഫ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ചില തെറ്റുകള്‍ പൊറുക്കാവുന്നതിലപ്പുറമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ കാലം മായ്ക്കാത്ത മുറിവുകളില്ല. കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷ. ആരും പൂര്‍ണരല്ല. നഗ്‌നവീഡിയോ കണ്ട് അതാണ് യാഥാര്‍ത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷന്‍മാരുണ്ട്. തങ്ങളുടെ സ്ത്രീകളില്‍ നിന്നും ഇതാഗ്രഹിക്കുന്നു. എന്നാല്‍ ഇതല്ല വസ്തുതതയെന്നും മനസിലാക്കണം. പോണ്‍ വ്യവസായത്തിന്റെ ഭാഗമായിരിക്കെ താനേറെ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നു. പൊതുജനമധ്യത്തില്‍ ഇറങ്ങുമ്പോള്‍ ജനങ്ങള്‍ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായും അത് എനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയെന്നും മിയ അഭിമുഖത്തില്‍ പറയുന്നു.തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടുകൂടി സമാന അനുഭവം നേരിട്ടവര്‍ തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു മിയയോട് പറഞ്ഞതായും വെളിപ്പെടുത്തുന്നു.
2015ല്‍ കേവലം മൂന്നു മാസം മാത്രമാണ് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ.

മമ്മൂട്ടി തന്റെ ജീവിതത്തിന്റെ ഭാഗം: എം.ടി

ഫിദ-
കോഴിക്കോട്: മമ്മൂട്ടി തന്റെ സുഹൃത്തും സഹോദരനും ജീവിതത്തിന്റെ ഭാഗവുമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍. പി.വി. സാമി മെമ്മോറിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ടാഗോര്‍ ഹാളിലെ ചടങ്ങില്‍ നടന്‍ മമ്മൂട്ടിക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയോട് തനിക്ക് സ്‌നേഹവും ആരാധനയുമാണ്. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എം.ടി വ്യക്തമാക്കി. വികാരഭരിതനായി സംസാരിച്ച എം.ടി പ്രസംഗശേഷം മമ്മൂട്ടിയെ ആലിംഗനം ചെയ്തു.
എം.ടി തനിക്ക് ഗുരുതുല്യനാണെന്ന് മമ്മൂട്ടിയും പറഞ്ഞു. സിനിമക്കപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തന മേഖലയില്ല. സിനിമയാണ് തന്റെ മേഖല. മറ്റെല്ലാം ആഗ്രഹങ്ങളാണ്. അഭിനയത്തിനല്ല, സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മപ്പെടുത്തുന്നുണ്ട്. അതിനാല്‍, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി വ്യക്തമാക്കി.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.വി. ഗംഗാധരന്‍ ഹാരാര്‍പ്പണം നടത്തി. എം.പി. വീരേന്ദ്രകുമാര്‍ എം.പി അധ്യക്ഷത വഹിച്ചു. വയലാര്‍ രവി എം.പി, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ഏറാടി, പി.കെ ഗ്രൂപ് ചെയര്‍മാന്‍ പി.കെ. അഹമ്മദ്, പി.വി. നിധീഷ് എന്നിവര്‍ സംസാരിച്ചു.

തത്കാലിലൂടെ പിരിഞ്ഞ് കിട്ടിയത് 25,392 കോടി

ഫിദ-
കൊച്ചി: അവസാനനിമിഷമെത്തുന്ന യാത്രക്കാരിലൂടെ റെയില്‍വേക്കു കഴിഞ്ഞ നാലുവര്‍ഷംകൊണ്ടുണ്ടായത് 25,392 കോടി രൂപയുടെ വരുമാനമെന്ന് വിവരാവകാശ രേഖ. 2016 മുതല്‍ 2019 വരെ തത്കാല്‍ ക്വാട്ട ടിക്കറ്റുകളില്‍നിന്ന് 21,530 കോടി രൂപയും തത്കാല്‍ പ്രീമിയം ടിക്കറ്റുകളില്‍നിന്ന് 3862 കോടി രൂപയുമാണ് റെയില്‍വേയ്ക്ക് ലഭിച്ചത്.
തെരഞ്ഞെടുത്ത ചില തീവണ്ടികളില്‍ മാത്രമായി 1997ലാണ് തത്കാല്‍ ടിക്കറ്റ് സംവിധാനം ആരംഭിച്ചത്. 2004ല്‍ രാജ്യത്തെ എല്ലാ തീവണ്ടികളിലേക്കും വ്യാപിപ്പിച്ചു. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 10 ശതമാനം അധികം ചാര്‍ജും മറ്റെല്ലാ ക്ലാസുകള്‍ക്കും 30 ശതമാനം ചാര്‍ജുമാണ് തത്കാല്‍ സംവിധാനത്തില്‍ ഈടാക്കുന്നത്.
2014ല്‍ ആരംഭിച്ച പ്രീമിയം സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത ട്രെയിനുകളില്‍ 50 ശതമാനം തത്കാല്‍ ടിക്കറ്റുകളും പ്രത്യേക വിലനിയന്ത്രണ സംവിധാനമാണ് ഉപയോഗിക്കുന്നത്. 201617 വര്‍ഷം 6672 കോടിയായിരുന്ന തത്കാല്‍ വരുമാനം 201819 വര്‍ഷത്തില്‍ 6692 കോടിയായി. പ്രീമിയം സംവിധാനത്തില്‍മാത്രം 1608 കോടിയുടെ വര്‍ധനയാണുണ്ടായത്.