
ഫിദ-
ഇക്കുറി ഓണത്തിന് ആദ്യം തിയറ്ററുകളില്‍ എത്തുന്നത് നിവിന്‍ പോളി നയന്‍ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയാണ്. ഓണച്ചിത്രമായിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ടീസര്‍ ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ ഒരു ഗാനവും റലീസ് ചെയ്തിരുന്നു. പാട്ടും ടീസറും ഇതിനോടകം വന്‍ ഹിറ്റായിരുന്നു.
ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്ര്ഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തളത്തില്‍ ദിനേശന്‍ എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയായിയാണ് നയന്‍സ് എത്തുന്നത്.
ശ്രീനിവാസന്‍, മല്ലികാ സുകുമാരന്‍ തുടങ്ങയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മലവാര്‍ടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തലെ കഥാപാത്രങ്ങളായ ഭഗത്, ഹരികൃഷ്ണന്‍, ദീപക് എന്നിവരും ചിത്രത്തിലുണ്ട്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഈ ടീമം ഒന്നിക്കുന്നത് എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.