Month: December 2017

2018 റാങ്കളര്‍ എസ്‌യുവി ജീപ്പ് അവതരിപ്പിച്ചു

രാംനാഥ് ചാവ്‌ല
അമേരിക്കന്‍ തറവാട്ടില്‍നിന്നുള്ള നാലാം തലമുറ റാങ്കല്‍ ഉടന്‍ വിപണിയില്‍. എസ്.യു.വി ജീപ്പ് പുതിയ റാങ്കളര്‍ ജീപ്പ് അവതരിപ്പിച്ചത്. അടുത്ത വര്‍ഷം തുടക്കത്തില്‍ അമേരിക്കന്‍ വിപണിയിലെത്തുന്ന റാങ്കല്‍ അടുത്തഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും വിരുന്നിനെത്തും. റാങ്കല്‍ അണ്‍ലിമിറ്റഡ് മോഡലാണ് നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കുള്ളത്.
ടൂര്‍ ഡോര്‍, ഫോര്‍ ഡോര്‍ ബോഡി സ്‌റ്റൈലില്‍ പുതിയ റാങ്കല്‍ ലഭ്യമാകും. സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് എസ്, റുബികന്‍ എന്നീ മൂന്ന് പതിപ്പുകളുണ്ട് ടൂ ഡോര്‍ റാങ്കല്‍ിന്. അഡിഷ്ണലായി സഹാറ എന്ന പതിപ്പ് ഫോര്‍ ഡോര്‍ റാങ്കല്‍ിനുണ്ട്. ലൈറ്റ്‌വെയിറ്റ് മെറ്റീരിയല്‍സ് ഉപയോഗിച്ചുള്ള നിര്‍മാണത്തില്‍ 90 കിലോഗ്രാം ഭാരം കുറച്ചാണ് പുതിയ റാങ്കല്‍ എത്തുന്നത്.
മുന്നിലെ 7 സ്ലേറ്റ് ഗ്രില്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേ ടൈ റണ്ണിങ് ലൈറ്റ്, ഫോഗ് ലാംമ്ബ് എന്നിവ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. പെന്റാസ്റ്റാര്‍ ഢ6, ഢ6 എക്കോഡീസല്‍ എന്നിവക്ക് പുറമേ രണ്ട് പുതിയ ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളിലും 2018 റാങ്കല്‍ പുറത്തിറങ്ങും. വീല്‍ബേസ് നേരത്തെയുള്ളതിനെക്കാള്‍ കൂടുതലുണ്ട്. ഇരട്ട നിറത്തിലാണ് ഡാഷ്‌ബോര്‍ഡ്. ഉയര്‍ന്ന വകഭേദത്തില്‍ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞു

മുംബൈ: ഇന്റര്‍നെറ്റ് വഴി സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയം ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞു. 11,395 ഡോളര്‍ നിലവാരത്തിലെത്തിയ മൂല്യം ഇന്നലെ 9000 ഡോളറിലേക്കാണ് ഇടിഞ്ഞത്. പിന്നീട് 9,400ലേക്ക് തിരിച്ചുകയറിയെങ്കിലും വീണ്ടും നാല് ശതമാനത്തോളം നഷ്ടത്തിലായി. എന്നാല്‍ നേരത്തെ നിക്ഷേപിച്ചവര്‍ ലാഭമെടുത്തപ്പോഴുണ്ടായ സ്വാഭാവിക തിരുത്തലാണിതെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. നിക്ഷേപ ലോകത്ത് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ആവശ്യക്കാരേറിയതോടെ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ അടുത്തിടെ വന്‍ വളര്‍ച്ചയാണുണ്ടായത്.

സെന്‍സെക്‌സ് നേട്ടത്തില്‍

അളക ഖാനം
മൂംബൈ: കഴിഞ്ഞ ദിവസം കനത്ത നഷ്ടം നേരിട്ട ഓഹരികളില്‍ കാര്യമായ വാങ്ങല്‍ പ്രകടമായി. ബിഎസ്ഇയിലെ 1493 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 350 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, എല്‍ആന്റ്ടി, മാരുതി സുസുകി, സണ്‍ ഫാര്‍മ, റിലയന്‍സ്, ഐടിസി, ബജാജ് ഓട്ടോ, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഇനി ജി.പി.എസ് സംവിധാനം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ട്രെയിനുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നതിന് ജി.പി.എസ് സംവിധാനം സ്ഥാപിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്ര റെയില്‍വെ മന്ത്രി പിയുഷ് ഗോയലാണ് ഇതു സംബന്ധിച്ച നിര്‍ദേശം 16 റെയില്‍വെ സോണുകള്‍ക്കും നല്‍കിയത്. റെയില്‍വേയുടെ സമയക്രമവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിയല്‍ ടൈം പന്‍ച്യുവാലിറ്റി മോണിറ്ററിംഗ് ആന്റ് അനാലിസിസ് (ആര്‍.പി.എം.എ) സംവിധാനം രാജ്യത്ത് നടപ്പാക്കുന്നത്.
തുടക്കത്തില്‍ ഡല്‍ഹിഹൗറാ, ഡല്‍ഹി മുംബൈ റൂട്ടില്‍ ഫെബ്രുവരിയോടെ പ്രാബല്യത്തില്‍ വരും. തുടര്‍ന്ന് ഘട്ടങ്ങളായി രാജ്യത്തെ എല്ലാ റെയില്‍വേ സോണുകളില്‍ പുതിയ സംവിധാനം നടപ്പാക്കും. കഴിഞ്ഞ ഒക്ടോബറില്‍ പുതിയ ജി.പി.എസ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ മുഗള്‍സരൈ ഡിവിഷനില്‍ നടപ്പാക്കിയത് വിജയകരമായിരുന്നു.
ട്രെയിനിന്റെ സമയക്രമവും സ്ഥലവും കണ്ടെത്താനായി നിലവില്‍ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം ആണ് റെയില്‍വേ ഉപയോഗിക്കുന്നത്. ഈ സംവിധാനത്തില്‍ മാനുവല്‍ ആയാണ് ഉദ്യോഗസ്ഥര്‍ സമയവും സ്ഥലവും രേഖപ്പെടുത്തുന്നത്. ട്രെയിനുകള്‍ ഓരോ സ്‌റ്റേഷനുകള്‍ പിന്നിടുമ്പോള്‍ അതാത് സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ സമയം എന്‍.ടി.ഇ.എസ് കേന്ദ്രത്തിന് കൈമാറുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനത്തോടെ സമയം ലാഭിക്കാന്‍ സാധിക്കും.

 

ജിഎസ്ടി ഇളവ് അട്ടിമറിച്ച് കൊള്ള

ഗായത്രി
കൊച്ചി: ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ച ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം ഉല്‍പാദകരും വ്യാപാരികളും ചേര്‍ന്ന് അട്ടിമറിക്കുന്നു. ഇരുനൂറോളം ഉല്‍പന്നങ്ങളുടെ നികുതി കുറച്ചതു മൂലം ഇവയുടെ വില കുറയേണ്ടതാണെങ്കിലും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടല്ല. അവശ്യമരുന്നുകളുടെ നികുതി ഇളവും വ്യാപാരികള്‍ പ്രാബല്യത്തിലാക്കിയിട്ടില്ല. ഇതില്‍ വ്യക്തമായ പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നൂറിലധികം സാധനങ്ങളുടെ ജി.എസ്.ടിയാണ് 28ല്‍നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചത്.
മറ്റു നിരവധി ഉല്‍പന്നങ്ങള്‍ക്ക് ആറു മുതല്‍ 23 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിരുന്നു. അഞ്ചും മൂന്നും ശതമാനം നികുതിയുണ്ടായിരുന്ന ചില ഇനങ്ങള്‍ പൂര്‍ണമായി നികുതിമുക്തമാക്കുകയുമുണ്ടായി. എന്നാല്‍, ഉല്‍പാദകര്‍ നല്‍കിയ പുതിയ വിലവിവരപ്പട്ടിക കണ്ടപ്പോഴാണ് വില കുറഞ്ഞിട്ടില്ലെന്ന് വ്യാപാരികള്‍ മനസ്സിലാക്കിയത്. അടിസ്ഥാന വില കൂട്ടി പഴയ നിരക്കിലേക്ക് തന്നെ എത്തിക്കുകയായിരുന്നു.
28 ല്‍നിന്നും 18 ശതമാനത്തിലേക്ക് കുറച്ച സൗന്ദര്യവര്‍ധക വസ്തു വിഭാഗത്തില്‍പെട്ട ഒരിനം സോപ്പിന് ഇപ്പോഴും 28 ശതമാനമാണ് നികുതി. 78.62 രൂപ അടിസ്ഥാന വിലയുള്ള ഈ ഉല്‍പന്നത്തിന് 28 ശതമാനം ജി.എസ്.ടിയോടെ 97.62 രൂപയാണ് ഈടാക്കിയത്. 125. 80 രൂപയാണ് എം.ആര്‍.പി. അഞ്ചു ശതമാനം മാത്രം നികുതി ഈടാക്കേണ്ട ആസ്ത്മക്ക് ഉപയോഗിക്കുന്ന മരുന്നിന് ഇപ്പോഴും 12 ശതമാനം നികുതിയാണ് വാങ്ങുന്നത്. ഈ മരുന്നിന് വ്യാപാരികളില്‍നിന്ന് 12.50 രൂപയാണ് ഉല്‍പാദകര്‍ ഈടാക്കുന്നത്. ഇതിന്റെ അടിസ്ഥാന വില 11.50 രൂപയും എം.ആര്‍.പി 15.33 രൂപയുമാണ്. അടിസ്ഥാന വില ഉയര്‍ത്തി പഴയ വിലയില്‍ തന്നെ വില്‍ക്കുന്നതില്‍ പ്രധാനം ഹോട്ടല്‍ ഭക്ഷണമാണ്. നികുതി 18ല്‍നിന്ന് അഞ്ചു ശതമാനമാക്കിയെങ്കിലും നിരവധി ഹോട്ടലുടമകള്‍ നികുതിയിളവ് അട്ടിമറിക്കുകയാണ്.
മീന്‍ കറി ഉള്‍പ്പെടെ ഊണിന് 100 രൂപയും 18 ശതമാനം ജി.എസ്.ടിയും ചേര്‍ത്ത് 118 രൂപ വാങ്ങിയിരുന്ന ഹോട്ടലുകള്‍ നികുതി കുറച്ചിട്ടും അതേ വില തന്നെയാണ് ഈടാക്കുന്നത്. അടിസ്ഥാന വില 115 രൂപയാക്കിയാണ് ഈ തട്ടിപ്പ്.

കണക്കില്‍ പെടാത്ത നിക്ഷേപം; ആദായവകുപ്പ് നോട്ടീസയച്ചു

ഗായത്രി
കൊച്ചി: നോട്ട് അസാധുവാക്കലിനുശേഷം ബാങ്ക് അക്കൗണ്ടുകളില്‍ 25 ലക്ഷം രൂപക്ക് മുകളില്‍ നിക്ഷേപിക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതുമായ 1.16 ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ വലിയ തുക നിക്ഷേപിച്ചവരുടെ കാര്യത്തിലും സൂക്ഷ്മപരിശോധന ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
നോട്ടസാധുവാക്കലിനുശേഷം രണ്ടര ലക്ഷം രൂപക്കു മീതേ നിക്ഷേപം നടത്തിയ 18 ലക്ഷം പേരെ നികുതി വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരെ രണ്ട് വിഭാഗങ്ങളായാണ് കണക്കിലെടുത്തിരിക്കുന്നത്. 25 ലക്ഷം രൂപക്ക് മീതെ നിക്ഷേപം നടത്തിയവരെന്നും 1025 ലക്ഷം രൂപ നിക്ഷേപം നടത്തിയവരെന്നും.
ഇവരോട് 30 ദിവസത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചന്ദ്ര പറഞ്ഞു. 1025 ലക്ഷം രൂപ നിക്ഷേപം നടത്തിയവരില്‍ 2.4 ലക്ഷം പേരാണ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവരായുള്ളത്. രണ്ടാംഘട്ടത്തില്‍ ഇവര്‍ക്കും നോട്ടീസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഏപ്രില്‍സെപ്റ്റംബര്‍ പാദത്തില്‍ നികുതി നിയമം ലംഘിച്ചതിന് 609 ആളുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേസമയം 288 ആളുകളുടെ പേരിലാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം 652 പരാതികള്‍ ഫയല്‍ ചെയ്തപ്പോള്‍ ഈ വര്‍ഷമത് 1046 ആയി.