കണക്കില്‍ പെടാത്ത നിക്ഷേപം; ആദായവകുപ്പ് നോട്ടീസയച്ചു

കണക്കില്‍ പെടാത്ത നിക്ഷേപം; ആദായവകുപ്പ് നോട്ടീസയച്ചു

ഗായത്രി
കൊച്ചി: നോട്ട് അസാധുവാക്കലിനുശേഷം ബാങ്ക് അക്കൗണ്ടുകളില്‍ 25 ലക്ഷം രൂപക്ക് മുകളില്‍ നിക്ഷേപിക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതുമായ 1.16 ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ വലിയ തുക നിക്ഷേപിച്ചവരുടെ കാര്യത്തിലും സൂക്ഷ്മപരിശോധന ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
നോട്ടസാധുവാക്കലിനുശേഷം രണ്ടര ലക്ഷം രൂപക്കു മീതേ നിക്ഷേപം നടത്തിയ 18 ലക്ഷം പേരെ നികുതി വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരെ രണ്ട് വിഭാഗങ്ങളായാണ് കണക്കിലെടുത്തിരിക്കുന്നത്. 25 ലക്ഷം രൂപക്ക് മീതെ നിക്ഷേപം നടത്തിയവരെന്നും 1025 ലക്ഷം രൂപ നിക്ഷേപം നടത്തിയവരെന്നും.
ഇവരോട് 30 ദിവസത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചന്ദ്ര പറഞ്ഞു. 1025 ലക്ഷം രൂപ നിക്ഷേപം നടത്തിയവരില്‍ 2.4 ലക്ഷം പേരാണ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവരായുള്ളത്. രണ്ടാംഘട്ടത്തില്‍ ഇവര്‍ക്കും നോട്ടീസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഏപ്രില്‍സെപ്റ്റംബര്‍ പാദത്തില്‍ നികുതി നിയമം ലംഘിച്ചതിന് 609 ആളുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേസമയം 288 ആളുകളുടെ പേരിലാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം 652 പരാതികള്‍ ഫയല്‍ ചെയ്തപ്പോള്‍ ഈ വര്‍ഷമത് 1046 ആയി.

Post Your Comments Here ( Click here for malayalam )
Press Esc to close