ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഇനി ജി.പി.എസ് സംവിധാനം

ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഇനി ജി.പി.എസ് സംവിധാനം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ട്രെയിനുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നതിന് ജി.പി.എസ് സംവിധാനം സ്ഥാപിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്ര റെയില്‍വെ മന്ത്രി പിയുഷ് ഗോയലാണ് ഇതു സംബന്ധിച്ച നിര്‍ദേശം 16 റെയില്‍വെ സോണുകള്‍ക്കും നല്‍കിയത്. റെയില്‍വേയുടെ സമയക്രമവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിയല്‍ ടൈം പന്‍ച്യുവാലിറ്റി മോണിറ്ററിംഗ് ആന്റ് അനാലിസിസ് (ആര്‍.പി.എം.എ) സംവിധാനം രാജ്യത്ത് നടപ്പാക്കുന്നത്.
തുടക്കത്തില്‍ ഡല്‍ഹിഹൗറാ, ഡല്‍ഹി മുംബൈ റൂട്ടില്‍ ഫെബ്രുവരിയോടെ പ്രാബല്യത്തില്‍ വരും. തുടര്‍ന്ന് ഘട്ടങ്ങളായി രാജ്യത്തെ എല്ലാ റെയില്‍വേ സോണുകളില്‍ പുതിയ സംവിധാനം നടപ്പാക്കും. കഴിഞ്ഞ ഒക്ടോബറില്‍ പുതിയ ജി.പി.എസ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ മുഗള്‍സരൈ ഡിവിഷനില്‍ നടപ്പാക്കിയത് വിജയകരമായിരുന്നു.
ട്രെയിനിന്റെ സമയക്രമവും സ്ഥലവും കണ്ടെത്താനായി നിലവില്‍ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം ആണ് റെയില്‍വേ ഉപയോഗിക്കുന്നത്. ഈ സംവിധാനത്തില്‍ മാനുവല്‍ ആയാണ് ഉദ്യോഗസ്ഥര്‍ സമയവും സ്ഥലവും രേഖപ്പെടുത്തുന്നത്. ട്രെയിനുകള്‍ ഓരോ സ്‌റ്റേഷനുകള്‍ പിന്നിടുമ്പോള്‍ അതാത് സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ സമയം എന്‍.ടി.ഇ.എസ് കേന്ദ്രത്തിന് കൈമാറുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനത്തോടെ സമയം ലാഭിക്കാന്‍ സാധിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close