Month: September 2020

ജിബു ജേക്കബ് നിര്‍മ്മിച്ച ‘കളം’ വയറലായി

എഎസ് ദിനേശ്-
കൊച്ചി: വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ജിബു ജേക്കബ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ‘കളം’ വയറലായി. യുവ നടന്‍ ആസിഫ് അലി തന്റെ ഫേസ് ബുക്കിലൂടെയാണ് ‘കളം’ റിലീസ് ചെയ്തത്. ജിബു ജേക്കബ് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ വിഷ്ണു പ്രസാദാണ് ‘കളം’ സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ സംഭാഷണം- ദീപക് വിജയന്‍ കാളിപറമ്പില്‍. സംവിധായകന്‍ വിഷ്ണുപ്രസാദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ‘കള’ത്തില്‍ പ്രണവ് യേശുദാസ്, ജെറിന്‍ ജോയ്, ഷിബുക്കുട്ടന്‍, ശ്രീകുമാര്‍, സവിത് സുധന്‍ എന്നിവര്‍ അഭിനയിക്കുന്നു.
അജ്മല്‍ സാബു എഡിറ്റിംഗും കിഷന്‍ മോഹന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
സൗണ്ട് ഡിസൈന്‍ രാജേഷ് കെആര്‍, ആര്‍ട്ട് കിഷോര്‍ കുമാര്‍, മേക്കപ്പ് സവിത് സുധന്‍, സിങ്ക് സൗണ്ട് & മിക്‌സ്ഷിബിന്‍ സണ്ണി, അസ്സോസിയേറ്റ് ക്യാമറാമാന്‍- അജിത് വിഷ്ണു, അസ്സോസിയേറ്റ് ഡയറക്ടര്‍- വിവേക് അയ്യര്‍, സ്റ്റില്‍സ്- ഉണ്ണി ദിനേശന്‍, ടൈറ്റില്‍- ശ്യാം കൃഷ്ണന്‍, ഡിസൈന്‍സ്- ഷാന്‍ തോമസ്.

നിസ്സാറിന്റെ തമിഴ് ചിത്രം ‘കളേഴ്‌സ്’ ടീസ്സര്‍ റിലീസായി

എഎസ്സ് ദിനേശ്-
കൊച്ചി: മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ നിസ്സാര്‍ ഒരുക്കുന്ന ‘കളേഴ്‌സ്’ എന്ന ആദ്യത്തെ തമിഴ് സിനിമയുടെ ടീസ്സര്‍ തമിഴ് നടന്‍ സേതുപതി തന്റെ ഫേസ് പുസ്തകത്തിലൂടെ പുറത്തിറക്കി.
സുദിനം എന്ന ചിത്രത്തിലൂടെ സംവിധായകനായ നിസ്സാറിന്റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് ‘കളേഴ്‌സ്’.
റാം കുമാര്‍, വരലക്ഷ്മി ശരത്കുമാര്‍, ഇനിയ, വിദ്യാ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസ്സാര്‍ സംവിധാനം ചെയ്യുന്ന ‘കളേഴ്‌സ്’ എന്ന ചിത്രത്തില്‍
മൊട്ട രാജേന്ദ്രന്‍, ദേവന്‍, തലൈവാസല്‍ വിജയ്, വെങ്കിടേഷ്, ദിനേശ് മോഹന്‍, മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല, അഞ്ജലി ദേവി, തുളസി ശിഖാമണി, ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നു.
ലൈം ലൈറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അജി ഇടിക്കുള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു.
പ്രസാദ് പാറപ്പുറം തിരക്കഥ സംഭാഷണമെഴുതുന്നു. വൈരഭാരതി എഴുതിയ വരികള്‍ക്ക് എസ്പി വെങ്കിടേഷ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസ്സാര്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ജിയ ഉമ്മന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- വത്സന്‍, മേക്കപ്പ്- ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- അനില്‍ വന്ദന, എഡിറ്റര്‍- വിശാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റസ്സല്‍ നിയാസ്, സത്യ ശരവണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അശ്വിന്‍ മോഹന്‍, പി ഷെബീര്‍, ആക്ഷന്‍സ്- റണ്‍ രവി, നൃത്തം- പ്രദീപ്, ഓഫീസ് നിര്‍വ്വഹണം- തമ്പി തോമസ്സ്, ലിജു, പ്രൊഡ്ക്ഷന്‍ എക്‌സിക്യൂട്ടീവ്- ബിജു കടവൂര്‍, ഗൗതം കൃഷ്ണ, ലോക്കേഷന്‍- ചങ്ങനാശ്ശേരി, കോട്ടയം, ചെന്നൈ, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

‘ആനന്ദകല്ല്യാണം’ ചിത്രീകരണം പൂര്‍ത്തിയായി

പിആര്‍ സുമേരന്‍-
കൊച്ചി: നവാഗതനായ പി.സി.സുധീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്ലാണം ചിത്രീകരണം പൂര്‍ത്തിയായി.വിവിധ ഭാഷകളില്‍ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദക്കല്യാണം’. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാന്‍ ചിത്രം നിര്‍മ്മിക്കുന്നു. പ്രശസ്ത നടന്‍ അഷ്‌കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു . ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ. ഫാമിലി എന്‍ര്‍ടെയ്‌നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന്‍ പി സി സുധീര്‍ പറഞ്ഞു.ആക്ഷനും കോമഡിയുമുള്ള ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ്. റാസ് മൂവിസ് ആനന്ദക്കല്യാണം തിയേറ്ററിലെത്തിക്കും.
അഷ്‌കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂര്‍ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍സീബ്ര മീഡിയ, നിര്‍മ്മാണംമുജീബ് റഹ്മാന്‍, രചന,സംവിധാനം പി.സി സുധീര്‍,ഛായാഗ്രഹണം ഉണ്ണി കെ മേനോന്‍, ഗാനരചന നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂര്‍ ബീബ കെ.നാഥ്, സജിത മുരളിധരന്‍. സംഗീതം- രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍- അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും- രാജേഷ്, മേക്കപ്പ്- പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍- ബ്രൂസ്ലി രാജേഷ്, പിആര്‍ഒ- പിആര്‍ സുമേരന്‍, അസോ. ഡയറക്ടേഴ്‌സ-്- അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- അബീബ് നീലഗിരി , മുസ്തഫ അയ്‌ലക്കാട്, പബ്ലിസിറ്റി ഡിസൈന്‍സ്- മനോജ് ഡിസൈന്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

ജാസിഗിഫ്റ്റിന്റെ ‘നാട്ടുവെള്ളരിക്ക’ വൈറലാകുന്നു

അജയ് തുണ്ടത്തില്‍-
തിരു: ‘ക്രിസ്റ്റീന’ എന്ന ചിത്രത്തിനുവേണ്ടി ജാസിഗിഫ്റ്റ് ആലപിച്ച ‘നാട്ടുവെള്ളരിക്ക…’ എന്നു തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ വൈറലാകുന്നു. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യല്‍ എഫ് ബി പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.
നാഗമഠം ഫിലിംസിന്റെ ബാനറില്‍ അനില്‍ നാഗമഠം, ചുനക്കര ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുദര്‍ശനന്‍ റസ്സല്‍പുരമാണ്. ശരണ്‍ ഇന്റോ കേരയുടെ വരികള്‍ക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തില്‍, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉടന്‍
ആരംഭിക്കും.
ബാനര്‍- നാഗമഠം ഫിലിംസ്, രചന, സംവിധാനം- സുദര്‍ശനന്‍ റസ്സല്‍ പുരം, നിര്‍മ്മാണം- അനില്‍ നാഗമഠം, ചുനക്കര ശിവന്‍കുട്ടി, ഛായാഗ്രഹണം- സജിത് വിസ്താ, സംഗീതം, പശ്ചാത്തല സംഗീതം- ശ്രീനാഥ് എസ്. വിജയ്, ചീഫ് അസ്സോ: ഡയറക്ടര്‍, ഗാനരചന, ഗ്രാഫിക് ഡിസൈന്‍- ശരണ്‍ ഇന്റോകേര, അസ്സോ: ഡയറക്ടര്‍- ആന്റോ റക്‌സ്, നന്ദുമോഹന്‍, ആലാപനം- ജാസിഗിഫ്റ്റ്, നജിം അര്‍ഷാദ്, ഡോ: രശ്മി മധു, ലക്ഷ്മി രാജേഷ്, കല- ഉണ്ണി റസ്സല്‍പുരം, അസി: ഡയറക്ടര്‍- അനീഷ് എസ് കുമാര്‍, സ്റ്റില്‍സ്- നന്ദു. എസ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, പിആര്‍ഓ- അജയ് തുണ്ടത്തില്‍.

‘പ്ലാവില’ ഗാനങ്ങളുടെ റിക്കോര്‍ഡിങ്ങ് പൂര്‍ത്തിയായി

എഎസ്സ് ദിനേശ്-
കൊച്ചി: മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഗിരീഷ് കുന്നമ്മല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്ലാവില’.
ശ്രീമൂകാംബിക കമ്മ്യൂണിക്കേഷസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ റിക്കോര്‍ഡ് ചെയ്തു. പി ജയചന്ദ്രനും ശ്രേയക്കുട്ടിയും ഗാനങ്ങളാലപിച്ചു.
കൈതപ്രം രചിച്ച ഒരു താരാട്ടു പാട്ടിനും റഫീഖ് അഹമ്മദിന്റെ ഒരു ഗസലിനും പ്രമോദ് കാപ്പാട് എഴുതിയ രണ്ടു ഗ്രാമീണ ഗാനങ്ങള്‍ക്കും സംഗീതം പകരുന്നത് ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്.
ജി വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍, സിത്താര കൃഷ്ണ കുമാര്‍ എന്നിവരാണ് മറ്റു ഗായകര്‍. കഥ തിരക്കഥ സംഭാഷണം- പ്രകാശ് വാടിക്കല്‍ എഴുതുന്നു.
ഛായാഗ്രഹണം- വികെ പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, കല- സ്വാമി, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- രാകേഷ് പുത്തൂര്‍, എഡിറ്റര്‍വി- സാജന്‍, ചീഫ് അസോസിയേറ്റ് ഡറക്ടര്‍- കമല്‍ പയ്യന്നൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ബാലന്‍ വി കാഞ്ഞങ്ങാട്, ഓഫീസ്സ് നിര്‍വ്വഹണം- എകെ ശ്രീജയന്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ബിജു രാമകൃഷ്ണന്‍, കാര്‍ത്തിക വൈഖരി.
കോവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ കോവിഡ് നിബന്ധനങ്ങള്‍ക്കു വിധേയമായി ഒറ്റ ലോക്കേഷനില്‍ അമ്പതില്‍ താഴെ അംഗങ്ങളുമായി ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ഗിരീഷ് കുന്നേല്‍ പറഞ്ഞു.
വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

രണ്ടിന്റെ മ്യൂസിക് റിക്കോര്‍ഡിംഗ് പൂര്‍ത്തിയായി

അജയ് തുണ്ടത്തില്‍-
തിരു: ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍, ഫൈനല്‍സിനു ശേഷം നിര്‍മ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകചിത്രം ”രണ്ടി”ന്റെ മ്യൂസിക് റിക്കോര്‍ഡിംഗ്, ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്റ്റുഡിയോയില്‍ നടന്നു. ചിത്രത്തില്‍ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.
റിക്കോഡിംഗിനു മുന്‍പുള്ള പൂജാചടങ്ങില്‍ സുജിത്‌ലാല്‍ (സംവിധായകന്‍), ബിനുലാല്‍ – ഉണ്ണി (തിരക്കഥാകൃത്ത്), വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനിടോം, ഇര്‍ഷാദ്, ബിജിപാല്‍, അനീഷ് ലാല്‍ (ഛായാഗ്രഹണം), കെ.കെ. നിഷാദ് (ഗായകന്‍), ജയശീലന്‍ സദാനന്ദന്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), സതീഷ് മണക്കാട് (ഫിനാന്‍സ് – കണ്‍ട്രോളര്‍) എന്നിവര്‍ സംബന്ധിച്ചു. ഗള്‍ഫിലായിരുന്ന നിര്‍മ്മാതാവ് പ്രജീവ് സത്യവ്രതന്‍ ഓണ്‍ലൈനിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന ‘വാവ’ എന്ന നാട്ടിന്‍പുറത്തുകാരന്‍ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു യാത്രയാണ് രണ്ട്. അജയ്തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആര്‍ഓ.

 

‘ഉദയ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എഎസ്സ് ദിനേശ്-
കൊച്ചി: സുരാജ് വെഞ്ഞാറമൂട്, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ‘ഉദയ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മെഗാ സ്റ്റാര്‍ മമ്മുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.
ഡബ്ള്‍യു എം മൂവീസിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ നടന്‍ ടിനി ടോം എക്‌സിക്യൂട്ടീവ് പ്രൊഡ്യുസറായി നിര്‍മ്മാണ രംഗത്തേക്ക് കടക്കുകയാണ്.
ധീരജ് ബാല, വിജീഷ് വിശ്വം എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ, സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം- അരുണ്‍ ഭാസ്‌ക്കര്‍, ഗാനരചന- നിധേഷ് നടേരി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- സുനില്‍ എസ് പിള്ള.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, കല- നിമേഷ് താനൂര്‍, മേക്കപ്പ്- റോഷന്‍ എന്‍ജി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിമോന്‍, പരസ്യക്കല- ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

‘മായക്കൊട്ടാരം’ ഒക്ടോബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കും

എഎസ്സ് ദിനേശ്-
കൊച്ചി: കെഎന്‍ ബൈജു, റിയാസ് ഖാന്‍, പ്രശസ്ത കന്നട താരം ദിഷാ പൂവ്വയ്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘മായക്കൊട്ടാരം’ കെഎന്‍ ബൈജു തിരകഥയെഴുതി സംവിധാനം ചെയ്യുന്നു.
ജയന്‍ ചേര്‍ത്തല, തമിഴ് നടന്‍ സമ്പത്ത് രാമന്‍, മാമു ക്കോയ, നാരായണന്‍ കുട്ടി, സാജു കൊടിയന്‍, കേശവ ദേവ്, കുളപ്പുളി ലീല എന്നിവര്‍ക്കൊപ്പം ഒരു പുതുമുഖ നായികയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നവഗ്രഹ സിനി ആര്‍ട്ട്‌സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ എപി കേശവദേവ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിട് നിര്‍വ്വഹിക്കുന്നു.
റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം പകരുന്നു. ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, അനുരാധ ശ്രീറാം, മാതംഗി അജിത് കുമാര്‍ എന്നിവരാണ് ഗായകര്‍.
വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, പരസ്യക്കല- മനോജ് ഡിസൈന്‍, കോഡയറക്ടര്‍- ബിപി സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍- ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍-
ദിനു സുഗതന്‍, അതുല്‍ കോട്ടായി, അജയ് എസ് നായര്‍.
ഒക്ടോബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളുടെ റിക്കോഡിംങ് പൂര്‍ത്തിയായി. പെരുമ്പാവൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ലോക്കേഷന്‍.
വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

മഞ്ജു വാര്യര്‍ ചിത്രം ‘കയറ്റം’ ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍

എഎസ് ദിനേശ്-
കൊച്ചി: അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം, സനല്‍കുമാര്‍ ശശിധരന്‍, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘കയറ്റം’ (A’HR),ഒക്ടോബര്‍ ഏഴ് മുതല്‍ നടക്കുന്ന 25ാംമത് ബുസാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നു.
അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ‘കയറ്റം’ ചിത്രത്തിന്റെ തിരക്കഥ രചന, എഡിറ്റിംങ്, സൗണ്ട് ഡിസൈന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെ നിര്‍വ്വഹിക്കുന്നു.
ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.
ചന്ദ്രു സെല്‍വരാജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. കയറ്റം എന്ന ചിത്രത്തിനു വേണ്ടി തയാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് മറ്റൊരു പ്രത്യേകത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ ‘അഹര്‍’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. അഹര്‍ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.
മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്,നിവ് ആര്‍ട്ട് മൂവീസ്, എന്നി ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിംഗ് സൈറ്റുകളില്‍ ഓണ്‍ ദി സ്‌പോട്ട് ഇംപ്രൊവൈസേഷന്‍ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു സവിശേഷതയാണ്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേര്‍- സ്ബിനീഷ് ചന്ദ്രന്‍, ബിനു ജി നായര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ആന്റ് പബ്ലിസിറ്റി- ദിലീപ് ദാസ്, സൗണ്ട് റെക്കോഡിംങ്- നിവേദ് മോഹന്‍ദാസ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- ഫിറോഷ് കെ ജയേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിജു ആന്റണി, സ്റ്റുഡിയോ- രംഗ് റെയ്‌സ് ആന്റ് കാഴ്ച ക്രീയേറ്റീവ് സ്യൂട്ട്, പോസ്റ്റ് പ്രൊഡക്ഷന്‍ അസോസിയേറ്റ്- ചാന്ദിനി ദേവി, ലോക്കേഷന്‍ മാനേജര്‍- സംവിദ് ആനന്ദ്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

‘വെള്ളരിക്കാപട്ടണ’ത്തിന് വന്‍വരവേല്‍പ് ആശംസനേര്‍ന്ന് പ്രമുഖര്‍

എഎസ് ദിനേശ്-
കൊച്ചി: ‘ഈ പോസ്റ്ററില്‍ എന്റെ കണ്ണുകളുടക്കിയത് അതിന്റെ മനോഹാരികത കൊണ്ട് മാത്രമല്ല. എനിക്ക് പ്രിയപ്പെട്ടവരായ മഞ്ജുവിന്റെയും സൗബിന്റെയും സാന്നിധ്യം കൊണ്ടുകൂടിയാണ്. സ്മാഷിങ് മഞ്ജുവാര്യര്‍ ആന്‍ഡ് ബ്രില്യന്റ് സൗബിന്‍’ പ്രമുഖ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്റെ വാക്കുകളാണിത്. ഇദ്ദേഹം മാത്രമല്ല ബോളിവുഡ് താരം അനില്‍ കപൂറും തെന്നിന്ത്യന്‍ നായകന്‍ മാധവനും പ്രിയദര്‍ശനും ടൊവിനോ തോമസും ബിജുമേനോനും സൈറസ് ബ്രോച്ചയുമെല്ലാം മഞ്ജുവും സൗബിനും ആദ്യമായി പ്രധാനവേഷങ്ങളില്‍ ഒരുമിക്കുന്ന ‘വെള്ളരിക്കാപട്ടണ’ണത്തിന് ആശംസകളുമായെത്തി. മലയാളത്തില്‍ അടുത്ത കാലത്ത് ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഇത്ര വലിയ വരവേല്പ് ലഭിച്ചിട്ടില്ല.
ഞായറാഴ്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യന്‍സിനിമയുടെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആശംസ നേരാനെത്തിയത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടും സംവിധായകന്‍ മഹേഷ് വെട്ടിയാറിന് ആശംസനേര്‍ന്നുമായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്. ‘വെള്ളരിക്കാപട്ടണം ലാഫ് റവലൂഷന്‍’ എന്ന ആശംസയുമായാണ് മാധവന്‍ ട്വിറ്ററിലെത്തിയത്.
മലയാളസിനിമയിലെ പ്രമുഖരെല്ലാം ആശംസകളുമായി വെള്ളരിക്കപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു. ബിജുമേനോനും ടൊവിനോയ്ക്കും പുറമേ ജോജുജോര്‍ജ്, സലിംകുമാര്‍, അജുവര്‍ഗീസ്, സൈജുകുറുപ്പ്, സുരേഷ്‌കൃഷ്ണ, അര്‍ജുന്‍ അശോകന്‍, കൃഷ്ണശങ്കര്‍, നവ്യനായര്‍, അനുസിത്താര, രജീഷ വിജയന്‍, അനുശ്രീ, റീനുമാത്യൂസ്, അനുമോള്‍, മാലപാര്‍വതി, ഉണ്ണിമായ, നൂറിന്‍ ഷെറീഫ്, സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, ആഷിഖ് അബു, ദിലീഷ് പോത്തന്‍, മേജര്‍ രവി, സലിം അഹമ്മദ്, അനൂപ് കണ്ണന്‍, എബ്രിഡ് ഷൈന്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ ഇവരിലുള്‍പ്പെടുന്നു.
പ്രശസ്ത ടി.വി. അവതാരകനും കൊമേഡിയനും പൊളിറ്റിക്കല്‍ സറ്റയറിസ്റ്റുമായ സൈറസ് ബ്രോച്ചയും ‘വെള്ളരിക്കാ പട്ടണം’ ടീമിന് ആശംസനേര്‍ന്നു. ചിരഞ്ജീവിയുടെ അനന്തിരവളും തെലുങ്ക് താരവുമായ നിഹാരിക കൊനിഡേലയാണ് ‘വെള്ളരിക്കാപട്ടണം’ പോസ്റ്റര്‍ ഷെയര്‍ ചെയ്ത മറ്റൊരു പ്രമുഖ താരം.
സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകളില്ലാത്ത തമിഴ് സംവിധായകന്‍ എ.എല്‍. വിജയ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.
തെന്നിന്ത്യന്‍താരങ്ങളായ മേഘ ആകാശ്, നിധി അഗര്‍വാള്‍, റൈസ വില്‍സന്‍, അക്ഷരഗൗഡ, രജീന കസാന്‍ഡ്ര, ഹേബ പട്ടേല്‍ തെന്നിന്ത്യയിലെ പ്രമുഖ സംവിധായകരായ വിക്രം കുമാര്‍, ആര്‍. രവികുമാര്‍, അറുമുഖ കുമാര്‍, ജോണ്‍ മഹേന്ദ്രന്‍ പ്രമുഖ കൊമേഡിയന്‍ കുനാല്‍ വിജേക്കര്‍, ആര്‍ഹ മീഡിയയുടെ പ്രണീത ജോണല ഗഡ, പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി ട്രാക്കറായ രമേശ് ബാല, പ്രമുഖ തെന്നിന്ത്യന്‍ നടന്മാരുടെ പി.ആര്‍. മാനേജറായ വംശികാക തുടങ്ങിയവരും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു.