Month: December 2019

ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് നിര്‍മാതാക്കള്‍

ഫിദ-
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. സംഘടന പ്രസിഡന്റ് എം. രഞ്ജിത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്‌നുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉല്ലാസം സിനിമ ഷെയ്ന്‍ ഡബ്ബ് ചെയ്യുമെന്ന് താര സംഘടനയായ അമ്മ ഉറപ്പ് നല്‍കിയാല്‍ മാത്രം ചര്‍ച്ചയാകാമെന്നും എം.രഞ്ജിത്ത് പറഞ്ഞു. ഷെയ്‌നെതിരായ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നിര്‍മാതാക്കളുടെ സംഘടന ഇന്ന് കൊച്ചിയില്‍ യോഗം ചേരാനിരിക്കെയാണ് രഞ്ജിത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം, ഇന്നത്തെ യോഗത്തില്‍ തനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഷെയ്ന്‍ നിഗം പ്രതികരിച്ചു.

ലോട്ടറി നികുതി 28 ശതമാനമാക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ ലോട്ടറിയുടെയും അന്യസംസ്ഥാന സ്വകാര്യ ലോട്ടറികളുടെയും നികുതി 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവില്‍ സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവുമായിരുന്നു നികുതി. മാര്‍ച്ച് 1ന് പുതിയ നികുതി നിലവില്‍ വരും. കേരളത്തിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന തീരുമാനമാണിത്.
ലോട്ടറി നികുതി ഏകീകരിക്കണമോയെന്ന് പ്രത്യേകം പരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഒന്നരമണിക്കൂര്‍ വാദപ്രതിവാദം നടന്നു. യോജിപ്പില്‍ എത്താത്തിനാല്‍ കേരളം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. കേരളത്തെ കൂടാതെ പശ്ചിമബംഗാള്‍, പുതുച്ചേരി, ഡല്‍ഹി, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, സംസ്ഥാനങ്ങള്‍ നികുതി ഏകീകരിക്കുന്നതിനെ എതിര്‍ത്ത് വോട്ടുചെയ്തു.
നേരത്തെ കേരളത്തിനൊപ്പം നിന്ന സംസ്ഥാനമാണ് പഞ്ചാബ്. നികുതി ഏകീകരണം ആവശ്യപ്പെട്ടിരുന്ന മഹാരാഷ്ട്ര ഇത്തവണ ഒപ്പം നിന്നു. എന്‍.സി.പി ധനമന്ത്രി ബി.ജെ.പിക്കെതിരെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നു. പഞ്ചാബും രാജസ്ഥാനും കൂടെ നിന്നിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ തോല്‍പ്പിക്കാമായിരുന്നെന്ന് തോമസ് ഐസക് പറഞ്ഞു. ലോട്ടറി നികുതി ഏകീകരണത്തിന് പിന്നില്‍ ലോട്ടറിമാഫിയയുടെ സ്വാധീനം സംശയിക്കുന്നതായും മന്ത്രി ആരോപിച്ചു.
കേരളത്തിലെ ലോട്ടറി ഘടന പരിഷ്‌കരിക്കും. വില കൂട്ടുന്നതും, സമ്മാനത്തുക കുറക്കുന്നതുമടക്കം ലോട്ടറി മേഖലയിലെ ട്രേഡ് യൂണിയനുകളുമായി ആലോചിച്ച് തീരുമാനിക്കും. കേരളത്തിലേക്ക് അന്യസംസ്ഥാന ലോട്ടറി മാഫിയകള്‍ കടന്നുകയറുന്നത് നിയമപരമായി തടയും. ലോട്ടറി നിയമത്തില്‍ ഭേദഗതിക്ക് കേന്ദ്രത്തിന് കത്തുനല്‍കും.

 

വൈറലായി ഇറയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

രാംനാഥ് ചാവ്‌ല-
ബോളിവുഡില്‍ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളെയും ആരാധകര്‍ നോട്ടമിടാറുണ്ട്. ശ്രീദേവിയുടെ മകള്‍ ജാന്‍വിയും സെയ്ഫിന്റെ മകള്‍ സാറയും അഭിനയ ലോകത്ത് തങ്ങളുടേതായ ഇടം നേടിക്കഴിഞ്ഞു. ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിറിന്റെ മകള്‍ ഇറയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ആമിറിന്റെ ആദ്യവിവാഹത്തിലെ മകളാണ് ഇറ. സോഷ്യല്‍മീഡിയയില്‍ ഇറ സജീവമാണ്. ഇറാ ഖാന്റെ സിനിമാ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ്. ആരാധകര്‍. എന്നാല്‍ സംവിധാനരംഗമാണ് ഇറക്ക് ഏറെ ഇഷ്ടം. ഇപ്പോള്‍ മുംബൈയില്‍ നിന്നുള്ള ഇറയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള ബാക്ക് ലെസ് ഗൗണ്‍ ധരിച്ച ഇറയുടെ ഗ്ലാമര്‍ പ്രദര്‍ശനം തന്നെയാണ് ചിത്രങ്ങളുടെ ആകര്‍ഷണം.

വെള്ളക്കരം 30 ശതമാനം കൂട്ടിയേക്കും

ഫിദ-
തിരു: വെള്ളക്കരം കൂട്ടാന്‍ എല്‍.ഡി.എഫില്‍ നിര്‍ദേശം. ഗ്രാമീണമേഖലയില്‍ സമ്പൂര്‍ണ ഗാര്‍ഹിക കണക്ഷന്‍ നല്‍കാനുള്ള പദ്ധതിനടത്തിപ്പിനുള്ള പണംകണ്ടെത്താനാണ് നിര്‍ദേശം മന്ത്രി കെ. കൃഷ്ണന്‍കുട്ടി എല്‍.ഡി.എഫില്‍ അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ അടുത്തയോഗം അന്തിമതീരുമാനമെടുത്തേക്കും.
ഗ്രാമീണമേഖലയില്‍ വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് മൊത്തം ചെലവിന്റെ പാതി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ് ‘ജലജീവന്‍ മിഷന്‍2025’ എന്നപദ്ധതി. പൊതുടാപ്പുകള്‍ നിര്‍ത്തി ഗാര്‍ഹികകണക്ഷന്‍മാത്രം നല്‍കും. 2498 കോടിരൂപയാണ് പദ്ധതിനടത്തിപ്പിന് കേരളത്തില്‍വേണ്ടത്. ഗ്രാമീണമേഖലയില്‍ 9.68 ലക്ഷം കണക്ഷനുകള്‍ അധികമായി നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്രസഹായത്തിനുപുറമേ 1000 കോടിയോളം രൂപയെങ്കിലും വായ്പയെടുക്കേണ്ടിവരും. വായ്പാതിരിച്ചടവിന് വെള്ളക്കരം 30 ശതമാനംവരെ കൂട്ടണമെന്നാണ് ജലവിഭവവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

വന്‍ ഓഫറുമായി ഹ്യൂണ്ടായി

വിഷ്ണു പ്രതാപ്-
കൊച്ചി: പുതി വര്‍ഷത്തില്‍ വന്‍ ഓഫറുമായി ഹ്യൂണ്ടായി. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌ചേഞ്ച് ഓഫറുകള്‍, കോര്‍പ്പറേറ്റ്/ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത്രയും ആകര്‍ഷകമായ ഇളവുകള്‍ ലഭ്യമാക്കുന്നത്. വിവിധ മോഡലുകള്‍ക്ക് ഹ്യൂണ്ടായ് നല്‍കുന്ന ഓഫറുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇപ്രകാരം.
എസ്.യു.വി ശ്രേണിയില്‍ കരുത്തു കൊണ്ടും ആകര്‍ഷണീയത കൊണ്ടും വില്‍പ്പനയില്‍ വന്‍കുതിപ്പ് നേടിയിട്ടുള്ള മോഡലാണ് ക്രെറ്റ. ഹ്യൂണ്ടായിയുടെ ജനപ്രിയ എസ്.യു.വി മോഡലായ ക്രെറ്റയുടെ 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍ &മാു; ഡീസല്‍ വകഭേദങ്ങള്‍ വിപണിയിലുണ്ട്. ഡിസംബര്‍ ഡിലൈറ്റില്‍ 95,000 രൂപ വരെയുള്ള ഓഫറാണ് ഹ്യൂണ്ടായ് ക്രെറ്റയ്ക്കു നല്‍കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കും ഓഫര്‍ ലഭിക്കുന്നതാണ്. 9.99 ലക്ഷം മുതലാണ് ഈ സീസണില്‍ ക്രെറ്റയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളുടെ വില.
ഹ്യൂണ്ടായ് ഇന്ത്യയില്‍ പുറത്തിറക്കിയ പുതിയ ഹാച്ച്ബാക്ക് മോഡലായ ഗ്രാന്‍ഡ് ശ10 നിയോസിന് ഡിസംബര്‍ ഡിലൈറ്റിന്റെ ഭാഗമായി 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുണ്ട്. നിയോസിന്റെ 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. രണ്ടിന്റെയും മാനുവല്‍, അങഠ ഓട്ടോമാറ്റിക് വേരിയന്റുകളും ലഭ്യമാണ്. 5.07 ലക്ഷം മുതലാണ് വില. ഗ്രാന്‍ഡ് ശ10ന് 75000 രൂപ വരെ ഓഫറുണ്ട്. 5.89 ലക്ഷം മുതല്‍ വിലയില്‍ ഇപ്പോള്‍ വാങ്ങാം.
പ്രീമിയം ഹാറ്റ്ച്ബാക്ക് എലൈറ്റ് ശ20ക്ക് 65000 രൂപയാണ് സ്‌പെഷ്യല്‍ ഓഫര്‍ ലഭിക്കുന്നത്. അതോടൊപ്പം 10000 രൂപ കൂടുതല്‍ നല്‍കിയാല്‍ ക്രോസ്ഓവര്‍ വേര്‍ഷനായ ശ20 ആക്ടിവിലേക്ക് മാറാനും അവസരമുണ്ട്. ഹ്യൂണ്ടായിയുടെ ചെറുകാറായ സാന്‍ട്രോയ്ക്ക് 55000 രൂപയുടെ സ്‌പെഷ്യല്‍ ഓഫര്‍. 60,000 രൂപയുടെ ഓഫറുള്ള വെര്‍ണ 8.27 ലക്ഷം മുതല്‍ വിലയില്‍ ഇപ്പോള്‍ ലഭ്യമാണ്.&ിയുെ;
കോംപാക്ട് സെഡാന്‍ ശ്രേണിയിലുള്ള സബ് 4 മീറ്റര്‍ സെഡാന്‍ എക്‌സെന്റിന് 95,000 രൂപയുടെ സ്‌പെഷ്യല്‍ ഓഫറുണ്ട്്. ഢഠഢഠ ട വേരിയെന്റ് 5.39 ലക്ഷം രൂപ മുതലുള്ള സ്‌പെഷ്യല്‍ െ്രെപസില്‍ ഇപ്പോള്‍ വാങ്ങാം.
ഹ്യൂണ്ടായിയുടെ എല്ലാ വാഹനങ്ങള്‍ക്കും മൂന്ന് വര്‍ഷ വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്‍സും ലഭ്യമാണ്. പെയ്ഡ് ബെയ്‌സിസില്‍ വാറന്റി അഞ്ച് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാവുന്നതാണ്. ഓര്‍ക്കുക, സ്‌റ്റോക്ക് തീരുന്നതു വരെയാണ് ഓഫറുകളുടെ കാലാവധി.

നായ കടിച്ചത് കൊണ്ട് പരീക്ഷ എഴുതാതെ പാസായി

ഫിദ-
മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ അവര്‍. ലുക്കും ഹെയര്‍സ്‌റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. എന്നാല്‍ സംസാരത്തിലും പാട്ടിലും ഒരു മാറ്റവുമില്ല. പണ്ട് നായ കടിച്ചതു കൊണ്ട് പരീക്ഷ എഴുതാതെ ജയിച്ച കഥ പറയുകയാണ് റിമി. താരം അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിലാണ് തന്നെ നായ കടിച്ച കഥ റിമി പറഞ്ഞത്.
എനിക്ക് നായകുട്ടികളെ പേടിയാണ്. കുട്ടിക്കാലത്ത് പാലായിലൂടെ പാല്‍ പാത്രവും തൂക്കി നടന്നു പോയപ്പോള്‍ ഒരു നായ എന്റെ പിന്നാലെ വന്നു. പാത്രത്തിലേക്കു നോക്കി നോക്കി വന്ന് അവസാനം എന്റെ കാലില്‍ കടിച്ചു. അതുകൊണ്ട് ഒരു ഗുണം ഉണ്ടായി മൂന്നാം ക്ലാസില്‍ എന്നെ പരീക്ഷ എഴുതിപ്പിക്കാതെ ജയിപ്പിച്ചു. അതുപോലെ ഒരിക്കല്‍ ചിക്കന്‍പോക്‌സ് വന്നപ്പോഴും എനിക്ക് പരീക്ഷ എഴുതേണ്ടി വന്നില്ല. എന്റെ വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഒന്നും ഇല്ല. പണ്ട് ഒരു പൂച്ച ഉണ്ടായിരുന്നു. അത്തരം ജീവികള്‍ക്ക് അധികം ആയുസ് ഇല്ലല്ലോ. അവ പെട്ടെന്ന് ചത്തു പോകുമ്പോള്‍ അത് സഹിക്കാന്‍ പറ്റില്ല. അതുകൊണ്ട് വളര്‍ത്തുമൃഗങ്ങളെ വേണ്ട എന്നു വച്ചു. റിമി പറഞ്ഞു.

തന്റെ വസ്ത്രത്തിന്റെ നീളം ആരും അളക്കേണ്ട

ഗായത്രി-
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര നന്ദന്‍. അടുത്തിടെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച മീരക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് ഒരു സിനിമ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീര നന്ദന്‍ ഇത്തരക്കാര്‍ക്ക് മറുപടി നല്‍കിയത്.
തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും മീര അഭിമുഖത്തില്‍ പറഞ്ഞു. ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. രണ്ട് വിഭാഗം ആളുകളുണ്ട്, ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന് ചോദിക്കുന്നവര്‍. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത് മീര പറയുന്നു.
പണ്ടൊക്കെ പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ സിനിമ കാണാറുണ്ടെന്നാണ് പറയാറ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ കാണാറുണ്ടെന്നാണ് പറയാറ്. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറുന്നു. ദിവസം കഴിഞ്ഞാണ് ഞാന്‍ ആ കാര്യമെല്ലാം അറിയുന്നത്. ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തതിന് ശേഷമാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നും മീര പറഞ്ഞു.

 

മലയാളിക്ക് 1.43 ലക്ഷം ദിര്‍ഹം നല്‍കണമെന്ന് ദുബായ് കോടതി

അളക ഖാനം-
അബൂദബി: 10 മാസത്തെ ശമ്പളം ലഭിക്കാതെ ലേബര്‍ കോടതിയെ സമീപിച്ച മലയാളിക്ക് കുടിശ്ശിക ഒരുമിച്ചു നല്‍കാന്‍ കോടതി വിധി. മുസഫ ഷാബിയ അല്‍ ഖലീഫയിലെ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ജനറല്‍ മാനേജറായിരുന്ന തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശി കിഴക്കേ വളപ്പില്‍ ഹംസയുടെ മകന്‍ അലിക്ക് 1,43,499 ദിര്‍ഹം (ഏകദേശം 27.5 ലക്ഷം രൂപ) ശമ്പള കുടിശ്ശിക ഒന്നിച്ചു നല്‍കാനാണ് കോടതി വിധിച്ചത്. 2015 അവസാനമാണ് കമ്പനിയില്‍ അലി ജോലിക്കു കയറിയത്. തുടര്‍ച്ചയായി 10 മാസം ശമ്പളം ലഭിക്കാതെവന്നതിനെ തുടര്‍ന്ന് 2016 അവസാനമാണ് ലേബര്‍ കോടതിയെ സമീപിച്ചത്. കമ്പനിയിലെ ആറു ജീവനക്കാര്‍ക്ക് ശമ്പളം കുടിശ്ശിക ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടേത് നല്‍കി പ്രശ്‌നം പരിഹരിച്ചിരുന്നു.
ജനറല്‍ മാനേജര്‍ തസ്തികയില്‍ പ്രതിമാസം 15,000 ദിര്‍ഹം ശമ്പളത്തിന് ജോലി ചെയ്തിരുന്ന അലി നഷ്ടപരിഹാരവും കോടതി ചെലവും ഉള്‍പ്പെടെ 2,10,000 ദിര്‍ഹം ആവശ്യപ്പെട്ടാണ് ലേബര്‍ കോടതിയില്‍ 2016 സെപ്റ്റംബറില്‍ പരാതി നല്‍കിയത്. ഈ സ്ഥാപനത്തില്‍നിന്നുള്ള ജോലി മതിയാക്കി രണ്ടു മൂന്നു സ്ഥാപനത്തില്‍ ഇതിനിടയില്‍ ജോലി ചെയ്തു. കമ്പനിയിലെ സേവനം ഒരു വര്‍ഷത്തില്‍ താഴെ മാത്രമായതിനാല്‍ കുടിശ്ശിക മാത്രമാണ് കോടിതി നല്‍കിയത്. ശമ്പളത്തിന് പുറമെ ലീവ് സാലറി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും കോടതി ചെലവും വക്കീല്‍ ഫീസും ഉള്‍പ്പെടെ 2,10,000 ദിര്‍ഹമാണ് നഷ്ടപരിഹാരം ചോദിച്ചത്. എന്നാല്‍, 10 മാസത്തില്‍ താഴെ മാത്രം കുടിശ്ശികയുണ്ടായിരുന്ന തുക ഒരുമിച്ചു നല്‍കാനാണ് കോടതി വിധിച്ചത്.

 

പുതുക്കിയ വിലവിവരപ്പട്ടികയില്‍ 21 ജീവന്‍രക്ഷാ മരുന്നുകള്‍

ഫിദ-
തിരു: കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവരപ്പട്ടികയില്‍ 21 ജീവന്‍രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി.
എലിപ്പനി, കുഷ്ഠം, മലേറിയ, എയ്ഡ്‌സ് രോഗികള്‍ക്കുണ്ടാകുന്ന അണുബാധകള്‍, വൃക്കരോഗികള്‍ തുടങ്ങിയവക്കെല്ലാം ചുരുങ്ങിയ ചെലവില്‍ മരുന്ന് ലഭിക്കും.
പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും രണ്ടു വര്‍ഷക്കാലമായി കെ.എം.എസ്.സി.എല്‍ വഴി ആവര്‍ത്തിച്ച് ദര്‍ഘാസ് ക്ഷണിച്ചിട്ടും വിതരണക്കാരെ കിട്ടാത്തവയാണ്. ചില മരുന്ന് കമ്പനികളുടെ പെട്ടെന്നുള്ള പിന്മാറ്റവും പ്രതിസന്ധി ഉണ്ടാക്കി. ഇതിനെതുടര്‍ന്ന് മന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രാലയത്തെയും വസ്തുതകള്‍ ധരിപ്പിച്ചു. നാഷനല്‍ ഫര്‍മസ്യൂട്ടിക്കല്‍ െ്രെപസിംഗ് അതോറിറ്റി ചെയര്‍മാന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴും മന്ത്രി ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിരുന്നു.

ഒമാനിലെ വിദേശ നിക്ഷേപകരില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ മുന്നില്‍

അളക ഖാനം-
മസ്‌കറ്റ്: ഒമാനിലെ വിദേശ നിക്ഷേപകരില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച വ്യാപാര വ്യവസായ സംഗമത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തോതില്‍ 6.7% വര്‍ധനവ് രേഖപ്പെടുത്തിയതായി സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അദ്ധ്യക്ഷന്‍ യാഹ്യ സൈദ് അല്‍ ജബ്‌രി അറിയിച്ചു.
ഒമാന്‍ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് 3200 ലധികം സ്ഥാപനങ്ങളും സംരംഭകരുമാണ് ഒമാനിലെ വ്യാപാര വ്യവസായ രംഗത്തുള്ളത്. ഇരുമ്പ്,സ്റ്റീല്‍, സിമെന്റ്, വളം, കേബിള്‍ , കെമിക്കല്‍സ്, തുണിത്തരങ്ങള്‍ എന്നി മേഖലകളിലാണ് ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.