വെള്ളക്കരം 30 ശതമാനം കൂട്ടിയേക്കും

വെള്ളക്കരം 30 ശതമാനം കൂട്ടിയേക്കും

ഫിദ-
തിരു: വെള്ളക്കരം കൂട്ടാന്‍ എല്‍.ഡി.എഫില്‍ നിര്‍ദേശം. ഗ്രാമീണമേഖലയില്‍ സമ്പൂര്‍ണ ഗാര്‍ഹിക കണക്ഷന്‍ നല്‍കാനുള്ള പദ്ധതിനടത്തിപ്പിനുള്ള പണംകണ്ടെത്താനാണ് നിര്‍ദേശം മന്ത്രി കെ. കൃഷ്ണന്‍കുട്ടി എല്‍.ഡി.എഫില്‍ അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ അടുത്തയോഗം അന്തിമതീരുമാനമെടുത്തേക്കും.
ഗ്രാമീണമേഖലയില്‍ വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് മൊത്തം ചെലവിന്റെ പാതി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ് ‘ജലജീവന്‍ മിഷന്‍2025’ എന്നപദ്ധതി. പൊതുടാപ്പുകള്‍ നിര്‍ത്തി ഗാര്‍ഹികകണക്ഷന്‍മാത്രം നല്‍കും. 2498 കോടിരൂപയാണ് പദ്ധതിനടത്തിപ്പിന് കേരളത്തില്‍വേണ്ടത്. ഗ്രാമീണമേഖലയില്‍ 9.68 ലക്ഷം കണക്ഷനുകള്‍ അധികമായി നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്രസഹായത്തിനുപുറമേ 1000 കോടിയോളം രൂപയെങ്കിലും വായ്പയെടുക്കേണ്ടിവരും. വായ്പാതിരിച്ചടവിന് വെള്ളക്കരം 30 ശതമാനംവരെ കൂട്ടണമെന്നാണ് ജലവിഭവവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close