Month: January 2019

പ്രകാശ്‌രാജ് രാഷ്ട്രീയത്തിലേക്ക്

വിഷ്ണു പ്രതാപ്-
ബംഗളൂരു: പുതുവര്‍ഷ രാവില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ട്വിറ്ററിലൂടെയാണ് താരം പ്രഖ്യാപിച്ചത്. പുതുവര്‍ഷത്തില്‍ പുതിയ തുടക്കമാണെന്നും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയാണെന്നും പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെ പ്രകാശ് രാജ് അറിയിച്ചു.
പുതുവര്‍ഷ ആശംസകള്‍… പുതിയ തുടക്കം, കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍. നിങ്ങളുടെ സഹായത്തോടെ അടുത്ത പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ജനവിധി തേടുന്ന മണ്ഡലം സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും ട്വിറ്ററില്‍ പറയുന്നു.

 

ബ്രിട്ടോയുടേത് വേദനിക്കുന്ന വേര്‍പാട്…

ഗായത്രി-
കൊച്ചി: പ്രിയ സഖാവ് സൈമണ്‍ ബ്രിട്ടോയുടെ വേര്‍പാട് ഏറെ വേദനിപ്പിച്ചതായി പത്മവ്യൂഹം സിനിമാ നിര്‍മാതാവ് സുനില്‍ ദത്ത്. ആര്‍എംസിസി പ്രൊഡക്ഷന്‍സിന് വേണ്ടി വിനീഷ് ആരാധ്യ സംവിധാനം ചെയ്ത പത്മവ്യൂഹത്തിലെ അഭിമന്യൂ എന്ന സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുമാസക്കാലമായ് സഖാവിനൊപ്പം ഉണ്ടായിരുന്നതായും സുനില്‍ ദത്ത് ബിസ്സ ന്യൂസ് ഇന്ത്യയോട് പറഞ്ഞു.
മഹാരാജാസ് കോളജില്‍ കൊലചെയ്യപ്പെട്ട വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന പത്മവ്യൂഹത്തിലെ അഭിമന്യൂ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അദ്ദേഹം പങ്ക് വെച്ചിരുന്നു. സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മം തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിര്‍വ്വഹിച്ചപ്പോള്‍ മുതല്‍ ഇന്നലെവരെ ഒരുദിവസം പോലുമൊഴിയാതെ സിനിമയെകുറിച്ചുള്ള കാര്യങ്ങള്‍ നിരന്തരം അന്വേഷിക്കുകയും പല ബന്ധളെയും ഉപയോഗപ്പെടുത്തിയും അദ്ദേഹം ഈ സിനിമയുടെ സര്‍വ്വവുമായിരുന്നു. സിനിമയില്‍ ബ്രിട്ടോ, ഭാര്യ സീന, മകള്‍ നിലാവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ടെന്നും സുനില്‍ ദത്ത് കൂട്ടിച്ചേര്‍ത്തു.

ഇ എസ് ഐ സിയില്‍ സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഒഴിവുകള്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ അവസരം. ഇ എസ് ഐ സിയുടെ കീഴിലുള്ള ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലുമായി സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ അവസരം. കേരളം ഉള്‍പ്പെടെ 20 റീജ്യണുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ 1320 ഉം, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ 662 ഒഴിവുകളുമാണ് ഉള്ളത് ഇതില്‍ കേരളത്തില്‍ 13 ഒഴിവുകളുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 21ആണ്.

യുഎഇയിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു

അളക ഖാനം-
ദുബായ്: യുഎയിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷാടിസ്ഥാനത്തിലുള്ള ഓട്ടം ദുബായില്‍ ആരംഭിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് െ്രെഡവറില്ലാ ടാക്‌സി പരീക്ഷണ ഓട്ടം നടത്തുന്നത്. യാത്രക്കാരെ ആദ്യ ഘട്ടത്തില്‍ പ്രവേശിപ്പിക്കില്ല. നിശ്ചയിച്ച പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം മാത്രമായിരിക്കും ഇപ്പോള്‍ നടത്തുക. വാഹനം നിയന്ത്രിക്കാനും, അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് കാണാനും, ഗതാഗത തടസ്സം മനസ്സിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഉള്‍പ്പെടെ മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഈ ടാക്‌സി കാറുകളില്‍ ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 35 കി.മീറ്റര്‍ സഞ്ചരിക്കുന്ന ടാക്‌സിയില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യുംവിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്‌സിയും എത്തുന്നത്. പരീക്ഷണ ഘട്ടം വാഹനം വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില്‍ യുഎഇയിലെ മറ്റു സ്ഥലങ്ങളിലും ആളില്ലാ ടാക്‌സിയുടെ സേവനം ലഭ്യമാക്കും.