വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ അവസരം. ഇ എസ് ഐ സിയുടെ കീഴിലുള്ള ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലുമായി സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ അവസരം. കേരളം ഉള്‍പ്പെടെ 20 റീജ്യണുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ 1320 ഉം, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ 662 ഒഴിവുകളുമാണ് ഉള്ളത് ഇതില്‍ കേരളത്തില്‍ 13 ഒഴിവുകളുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 21ആണ്.