Month: November 2018

ഒടിച്ചു മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ച് സാംസംഗ്

ഫിദ-
സാന്‍ ഫ്രാന്‍സിസ്‌കോ: ഒടിച്ചു മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ച് സാംസംഗ്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് സാംസംഗ് തങ്ങളുടെ പുതിയ ഫോണിനെ പരിചയപ്പെടുത്തിയത്. ഒരു ടാബിന് തുല്യമായ രീതിയില്‍ മടക്കാന്‍ കഴിയുന്നതാണ് പുതിയ ഡിവൈസ്.
ഫോണിന് 7.3 ഇഞ്ചിന്റെ ഇന്റീരിയര്‍ ഡിസ്‌പ്ലേയും 4.5 ഇഞ്ചിന്റെ എക്സ്റ്റീരിയര്‍ ഡിസ്‌പ്ലേയുമാണ് നല്‍കിയിരിക്കുന്നത്. ഫോണിന്റെ മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. അടുത്ത വര്‍ഷം അദ്യത്തോടെ വിപണിയില്‍ അവതരിപ്പിക്കാനാണ് സാംസംഗ് പദ്ധതിയിടുന്നത്. അടുത്തിടെ ചൈനീസ് കമ്പനിയായ റോയു ടെക്‌നോളജി മടക്കാവുന്ന ഫോണ്‍ പുറത്തിറക്കിയിരുന്നു.

’59 മിനിറ്റിനുള്ളില്‍ ലോണ്‍’: ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ചെറുകിട വ്യവസായികള്‍ക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 59 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു കോടി രൂപ വരെ വായ്പ നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചു. കൂടാതെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള പന്ത്രണ്ടോളം നയങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തന്റെ പ്രഖ്യാപനം സംരഭകര്‍ക്കുള്ള ദീപാവലി സമ്മാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദീപാവലി ഓഫറുകളുമായി മൊബൈല്‍ സേവന ദാതാക്കള്‍

രാംനാഥ് ചാവ്‌ല-
മുബൈ: ഉപയോക്താക്കള്‍ക്കായി ദീപാവലി പ്ലാനുകള്‍ അവതരിപ്പിച്ച് കമ്പനികള്‍. 1,699 രൂപക്ക് 365 ദിവസത്തെ വാലിഡിറ്റിയിലാണ് ജിയോ ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചത്. നവംബര്‍ 30 വരെയാണ് പ്ലാനിന്റെ കാലാവധി. മൈജിയോ ആപ്പ് വഴി പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് 100 ശതമാനം കാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എംഎസ്, 1.5 ജിബി ഡാറ്റ എന്നിവയാണ് പ്ലാനില്‍ ലഭിക്കുന്നത്. ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 1699, 2099 രൂപയുടെ രണ്ട് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസ്, എന്നിവ 365 ദിവസത്തെ കാലവധിയാണ് നല്‍കുന്നത്. 419, 399, 448, 597 രൂപയുടെ പ്ലാനുകളാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നത്. 419 രൂപ പ്ലാനിന് 75 ദിവസമാണ് വാലിഡിറ്റി. 399, 448 രൂപയുടെ പ്ലാനുകള്‍ക്ക് 70 ദിവസവും 82 ദിവസവുമാണ് വാലിഡിറ്റി. 597 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ്, എന്നിവ 114 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത്. 209 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് വോഡഫോണ്‍ അവതരിപ്പിച്ചിരുന്നത്. 100 എസ്എംഎസ്, 1.5 ജിബി ഡാറ്റ അണ്‍ലിമിറ്റഡ് കോളിങ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്. 479, 529 രൂപയുടെ പ്ലാനുകളും വോഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. 84, 90 ദിവസമാണ് ഈ പ്ലാനുകളുടെ വാലിഡിറ്റി. 597 രൂപ പ്ലാനില്‍ 10 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുന്നത്.

 

പാചക വാതകം; കമ്പനികള്‍ കോടികളുടെ ലാഭം കൊയ്യുന്നു

ഗായത്രി-
കൊച്ചി: ഇന്ധന വിലകള്‍ക്കു പിന്നാലെ പാചകവാതക വിലയിലെ ഗണ്യമായ വര്‍ധന സാധാരണക്കാരുടെ നടുവൊടിക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ പേരില്‍ അടിക്കടി വില ഉയര്‍ത്തുന്ന എണ്ണക്കമ്പനികള്‍ക്ക് വന്നുചേരുന്നത് കോടികളുടെ ലാഭം. വിലകൂടുമ്പോഴും അവശ്യവസ്തു എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് ഒഴിവാക്കാനാവാത്ത ഭാരമായിരിക്കുകയാണ് പാചകവാതകം. ഓരോ മാസവും വില്‍പനയിലും ഇതുവഴി നികുതിയിനത്തില്‍ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനത്തിലും വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്.
ഇന്നലെ 14.2 കിലോയുടെ സബ്‌സിഡി സിലിണ്ടറിന് 2.94 രൂപയും സബ്‌സിഡി ഇല്ലാത്ത 19 കിലോ വാണിജ്യ സിലിണ്ടറിന് 60 രൂപയും വര്‍ധിപ്പിച്ചു. ചരക്ക് കടത്ത് കൂലിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്. അഞ്ചുമാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 14.13 രൂപയാണ്. സെപ്റ്റംബറില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ ഉപഭോഗത്തില്‍ 6.4 ശതമാനം വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. കണ്ണൂര്‍ താണയിലെ ഒരു ഫ്ല്‍റ്റില്‍ ഇന്നലെ സിലിണ്ടര്‍ എത്തിച്ചത് ചരക്കു കൂലിയടക്കം 990 രൂപക്കാണ്. ഇതില്‍ 380 ഓളം രൂപ സബിസിഡിയായി ലഭിച്ചേക്കും. എന്നാലും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് ഗ്യാസ് വില.
രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കളില്‍ 28.6 ശതമാനം പേര്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണമേഖലയിലാണ്. സെപ്റ്റംബറില്‍ 20,57,100 മെട്രിക് ടണ്ണാണ് രാജ്യത്ത് പാചകവാതക വില്‍പന. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ െ്രെതമാസത്തില്‍ പാചകവാതക വില്‍പനയിലൂടെ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചത് 2773 കോടിയാണ്. ഇതില്‍ 51 കോടി കേരളത്തില്‍നിന്നാണ്.
ണ, വിശകലന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം മൊത്തം ലഭിച്ചത് 6721 കോടിയും കേരളത്തില്‍നിന്ന് 178 കോടിയുമായിരുന്നു. സബ്‌സിഡി ഇനത്തില്‍ രാജ്യത്തെ ഉപഭോക്താക്കളുടെ കോടിക്കണക്കിന് തുക അക്കൗണ്ടുകളിലെത്തുക വഴി ബാങ്കുകള്‍ക്കും വലിയ നേട്ടമാണുണ്ടാകുന്നത്.

ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി

വിഷ്ണു പ്രതാപ്-
ന്യൂഡല്ഹി: രാജ്യത്ത് ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി. പുതിയ പലിശനിരക്ക് പ്രകാരം എച്ച്.ഡി.എഫ്.സി ബാങ്ക് നിക്ഷേപങ്ങള്‍ക്ക് 0.5 വരെ നിരക്ക് ഉയര്‍ത്തിയപ്പോള്‍, ബാങ്ക് ഓഫ് ബറോഡ വായ്പ്പാ പലിശനിരക്ക് 0.1 ശതമാനം വരെ ഉയര്‍ത്തി. മാത്രമല്ല, നിലവില്‍ എച്ച്.ഡി.എഫ്.സി പലിശ കൂട്ടിയിരിക്കുന്നത് ഒരുകോടി രൂപക്ക് താഴെയുള്ള നിക്ഷേപത്തിനാണ്. 5 മുതല്‍ 10 വര്‍ഷം വരെ 6.5 ശതമാനവും, 3 മുതല്‍ 5 വര്‍ഷം വരെ 7.25 ശതമാനവുമാണ് പലിശകിട്ടുക. ഇത് സാധാരണക്കാരെ കുപ്പത്തിലാക്കിയിരിക്കുകയാണ്.

രൂപേ കാര്‍ഡിനെ അതിരറ്റ് പ്രാത്സാഹിപ്പിക്കുന്നതായി പരാതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുപേ കാര്‍ഡിനെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന പരാതിയുമായി പെയ്‌മെന്റ് പ്രൊസസര്‍ മാസ്റ്റര്‍കാര്‍ഡ്. യു.എസ് സര്‍ക്കാറിന് മുമ്പാകെയാണ് ലോകത്തെ രണ്ടാമത്തെ വലിയ പേയമെന്റ് പ്രൊസസറായ മാസ്റ്റര്‍കാര്‍ഡ് പരാതി ഉന്നയിച്ചത്. ദേശീയതയുടെ പേരില്‍ മോദി റുപേ കാര്‍ഡിനെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് പരാതി.
ഇന്ത്യയില്‍ റുപേ കാര്‍ഡ് ഇടപാടുകള്‍ വര്‍ധിക്കുന്നത് വീസ, മാസ്റ്ററര്‍കാര്‍ഡ് തുടങ്ങിയ കമ്പനികള്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇവരുടെ ഇടപാടുകളില്‍ കുറവുണ്ടാകുന്നതിനും റുപേ കാര്‍ഡ് കാരണമായിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മില്‍ വാണിജ്യ മേഖലയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകളും പുറത്ത് വരുന്നത്.
നേരത്തെ 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ മാസ്റ്റര്‍കാര്‍ഡ് തീരുമാനിച്ചിരുന്നു. ഏകദേശം 2000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് മാസ്റ്റര്‍കാര്‍ഡ് പ്രഖ്യാപിച്ചത്.