Month: October 2017

റൂബെല്ലാ വാക്‌സിനെ ഭയക്കേണ്ടതില്ല

വിഷ്ണു പ്രതാപ്
റുബെല്ല വാക്‌സിന്‍ നല്‍കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രചാരണങ്ങള്‍ നടക്കുകയാണ്. വൈറസ്മൂലമുള്ള പല രോഗങ്ങളും പ്രതിരോധ കുത്തിവെപ്പുവഴി മാത്രമേ തുടച്ചുനീക്കാനാവൂ എന്നത് വസൂരിയും പോളിയോയും പോലുള്ള ഉദാഹരണങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. വൈറസ് പരത്തുന്ന ഈ രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലാത്ത സാഹചര്യമാണിന്നുള്ളത്.
പ്രതിരോധമാണ് ഫലപ്രദമായ മാര്‍ഗമെന്ന തിരിച്ചറിവിലാണ് മാരകമായ മീസില്‍സ്‌റുബെല്ല രോഗങ്ങളുടെ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പ്രതിരോധ തീവ്രയജ്ഞ പരിപാടികള്‍ക്ക് തുടക്കമിടുന്നത്.
രാജ്യത്ത് പ്രതിവര്‍ഷം 49,200 കുട്ടികള്‍ മീസില്‍സ് രോഗംമൂലം മരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. ഗര്‍ഭിണികളില്‍ ബാധിക്കുന്ന റുബെല്ല വഴി മരിക്കുകയും ജനനത്തിലേ വൈകല്യം സംഭവിക്കുന്നതുമായ കുട്ടികളുടെ കണക്കുകളും ആയിരക്കണക്കിനാണ്.
2020നുള്ളില്‍ മീസില്‍സ്, റുബെല്ല അസുഖങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് എം.ആര്‍. വാക്‌സിന്‍ പദ്ധതി. കേരളത്തില്‍ നിലവിലുള്ള കുത്തിവെപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിനനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
മീസില്‍സ്, മംസ് (മുണ്ടിനീര്), റുബെല്ല രോഗങ്ങള്‍ക്കുള്ള എം.എം.ആര്‍. ആണ് കേരളത്തില്‍ നല്‍കിവരുന്നത്. മംസ് പേടിക്കേണ്ട രോഗമല്ലാത്തതിനാല്‍ അതിനെ ഒഴിവാക്കിയാണ് സൗജന്യ കുത്തിവെപ്പ് പദ്ധതി രൂപവത്കരിച്ചിട്ടുള്ളത്.
കേരളത്തില്‍ 76 ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാനാണ് പ്രചാരണത്തിലൂടെ തീരുമാനിച്ചിട്ടുള്ളത്. ഒരു മാസമാണ് കാമ്പയിന്‍ നടത്തുക. കര്‍ണാടക, തമിഴ്‌നാട്, ഗോവ, ലക്ഷദ്വീപ്, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.

 

‘മൂന്നാംവഴി’ സഹകരണ മാസിക ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സഹകരണ മേഖലക്ക് മാത്രമായി ഒരു മാസിക ‘മൂന്നാം വഴി’ ജന്മം കൊള്ളുന്നു. കേരളത്തില്‍ സഹകരണ മേഖലക്ക് മാത്രമായി ആദ്യാമായാണ് ഇത്തരത്തിലൊരു മാസിക രൂപം കൊള്ളുന്നത്. സഹകരണ മേഖലയുടെ ആത്മാംശം ഉള്‍ക്കൊള്ളുന്നവയാവും മാസികയുടെ സ്വഭാവം.
കോഴിക്കോട് ജാഫര്‍ ഖാന്‍ കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം ഓക്ടോബര്‍ രണ്ടിന് നടന്ന ചടങ്ങില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍.സി.എന്‍ വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

വന്‍ വിലക്കിഴിവുമായി ആമസോണ്‍ വീണ്ടും വിപണി കീഴടക്കാനെത്തുന്നു

രാംനാഥ് ചാവ്‌ല
മുംബൈ: വന്‍ വിലക്കിഴിവുമായി ആമസോണ്‍ വീണ്ടും വിപണി കീഴടക്കാനെത്തുന്നു. ഇന്നു മുതലാണ് വിലക്കിഴിവ് ഉത്സവം വീണ്ടും തുടങ്ങിയത്. മികച്ച ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്ന, അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 80 ശതമാനംവരെയാണ് വിലക്കിഴിവ്.
സിറ്റി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ 10 ശതമാനം കാഷ് ബാക്കും ലഭിക്കും. ആമസോണ്‍ പേ വാലറ്റ് ഉപയോഗിക്കുകയാണെങ്കില്‍ 15 ശതമാനം കാഷ് ബാക്ക് കിട്ടാനും സാധ്യതയുണ്ടെന്നാണ് ആമസോണുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

ഗോദ്‌റെജിന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റോര്‍ കൊച്ചിയില്‍

ഗായത്രി
കൊച്ചി: ഗോദ്‌റെജ് ഇന്റീരിയോയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. കുണ്ടന്നൂര്‍ ജംഗ്ഷനു സമീപം അരൂര്‍ – വൈറ്റില ബൈപ്പാസിലാണ് സ്‌റ്റേര്‍.
10,000 ചതുരശ്രയടി വിസ്തീണത്തില്‍ ഒരുക്കിയ ഷോറൂമില്‍ ഹോം ഫര്‍ണീച്ചര്‍, മാട്രസ്, കിച്ചണ്‍, ഓഫീസ് ഫര്‍ണീച്ചര്‍, സേയ്ഫുകള്‍ എന്നിവയുടെ വിപുലമായ നിര ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 15 ശതമാനം വര്‍ധനയോടെ ഗോദ്‌റെജ് ഇന്റീരിയോ 2,000 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. ഈവര്‍ഷം 20 ശതമാനം വളര്‍ച്ചയോടെ 2,500 കോടി രൂപയാണ് ലക്ഷ്യം. കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ പത്തു ശതമാനമാണ് കേരളത്തിന്റെ സംഭാവന.
നടനും എം.എല്‍.എയുമായ മുകേഷ് ഉദ്ഘാടനം ചെയ്തു. ഗോദ്‌റെജ് ഇന്റീരിയോ ഡിവിഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനില്‍ മാഥുര്‍, ബി2സി മേധാവി ബിനു സി. എബ്രഹാം, ആര്‍. രാജേഷ്, പി. കാര്‍ത്തിക്, എ. വെങ്കടേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

ഹാര്‍ലി ഡേവിഡ്‌സണില്‍ ലിസിയുടെ കറക്കം

ഫിദ
ഹാര്‍ലി ഡേവിഡ്‌സണില്‍ ബൈക്കില്‍ മുന്‍ നടി ലിസിയുടെ ചുറ്റിക്കറങ്ങല്‍ വൈറലാവുന്നു. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞെങ്കിലും ദുഖിതയായി ഇരിക്കാനൊന്നും ലിസി തയാറല്ലെന്നാണ് ലിസി പറയുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിലാണ് ലിസിയുടെ കറക്കം. ബൈക്കിലിരിക്കുന്ന ചിത്രം ലിസി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. കറുത്ത ജീന്‍സും ടോപ്പും കൂളിംഗ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് ലുക്കിലാണ് മലയാളികളെ ഏറെ സ്വാധീനിച്ച ലിസിയുടെ ചെത്ത്.
സ്ത്രീകളുടെ സുഹൃത്ത് ഡയമണ്ടാണെന്ന് ആരു പറഞ്ഞുവെന്നൊരു ചോദ്യവും ലിസി പോസ്റ്റില്‍ ഉന്നയിക്കുന്നുണ്ട്. എന്റെ മുടികളില്‍ കാറ്റ് തലോടുന്നു. കണ്ണുകളില്‍ മിന്നലടിക്കുന്നു. ഹൃദയം പാട്ട് മൂളുന്നു. മുന്നില്‍ അതിരുകളില്ലാത്ത ചക്രവാളം എന്തൊരു സ്വപ്‌നം എന്നും ലിസി ഷെയര്‍ ചെയ്ത ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ ചോദിക്കുന്നു.

ജിഎസ്ടി റിട്ടേണ്‍ തീയതി ഒക്ടോബര്‍ 15 വരെനീട്ടി

കൊച്ചി: ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അസാന തീയതി ഒക്ടോബര്‍ 15 വരെനീട്ടി. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നത് രജിസ്റ്റര്‍ ചെയ്ത നിരവധി വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നെറ്റ്‌വര്‍ക്കിലെ പ്രശ്‌നങ്ങള്‍ മൂലം ഒട്ടേറെ വ്യാപാരികള്‍ക്ക് ജൂലൈ മാസത്തെ റിട്ടേണ്‍ പോലും ഫയല്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. താമസം നേരിടുമ്പോള്‍ വ്യാപാരികള്‍ പിഴ നല്‍കുകയും വേണം.
ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീയതി നീട്ടി നല്‍കിയത്. അതിനിടെ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. മാസം തോറും നികുതി അടക്കുക, എന്നാല്‍ റിട്ടേണ്‍ െ്രെതമാസത്തില്‍ നല്‍കുക എന്ന രീതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

വിലക്കിഴിവ് മഹാമഹം ഒക്ടോബര്‍ ആദ്യവാരം

അളക ഖാനം
ചെന്നൈ: ഫളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും രണ്ടാംഘട്ട ഉത്സവ വിലക്കിഴിവ് മഹാമഹം ഒക്ടോബര്‍ ആദ്യവാരത്തില്‍ തുടങ്ങും. നാല് ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന അടുത്ത വിലക്കിഴിവ് വില്‍പന ഒക്ടോബര്‍ അഞ്ചിനും പത്തിനും ഇടയിലാവുമെന്നാണ് സൂചന. മുന്‍ ഉത്സവ വിലക്കിഴിവിലേതുപോലെ സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവക്കുതന്നെയാകും കൂടുതല്‍ ഓഫറുകള്‍. അതേസമയം, നേരത്തെ നല്‍കിയ വിലക്കിഴിവിനേക്കാളും അല്‍പ്പം കുറവായിരിക്കും വരാനുള്ള വല്‍പ്പനയിലെന്നാണ് ഈ സ്ഥാപനങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.