Month: September 2020

കൊച്ചി മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു

എംഎം കമ്മത്ത്-
കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചി മെട്രോയുടെ സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണി മുതലാണ് സര്‍വീസുകള്‍. ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ 12 വരെയും ഉച്ചക്ക് 2 മുതല്‍ രാത്രി ഒന്‍പതു മണി വരെയുമായിരിക്കും സര്‍വീസ് നടത്തുക. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് സര്‍വീസ് നടത്തുന്നത്.
ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇരിക്കാന്‍ അനുമതി. ഒരു ട്രെയിന്‍ ഒരേ സമയം 150 യാത്രക്കാര്‍ക്കാണ് യാത്ര ചെയ്യാനാവുക. കൊവിഡ് കാലമായതിനാല്‍ ഡിജിറ്റല്‍ ടിക്കറ്റിങ്ങിനാണ് പ്രാധാന്യം നല്‍കുന്നത്. നോട്ടുകള്‍ നല്‍കിയാല്‍ അണു മുക്തമാക്കാന്‍ സംവിധാനമുണ്ട്. യാത്രാക്കാരുടെ ശരീര ഊഷ്മാവ് സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കും. കൃത്യമായ ഇടവേളകളില്‍ ട്രയിന്‍ അണുമുക്തമാക്കും. യാത്രാ നിരക്കുകളില്‍ ഇളവുകളുണ്ട്. കൂടിയ ടിക്കറ്റ് നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു.

 

‘വട്ടവട ഡയറീസ്’ന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു

പിആര്‍ സുമേരന്‍-
കൊച്ചി: സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് ‘വട്ടവട ഡയറീസ്’ന്റെ ആദ്യ എപ്പിസോഡ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലുടെ റിലീസ് ചെയ്തു. ആരോണ്‍ എന്റര്‍ടൈമെന്റ്‌സിന്റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്റെ കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ഷാന്‍ ബഷീര്‍, അരവിന്ദ് എ ആറുമാണ്. ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവട എന്ന മലയോരപ്രദേശത്തെ ദിനരാത്രങ്ങളാണ് ആദ്യ എപ്പിസോഡിന്റെ ഇതിവൃത്തം. കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് വട്ടവട ഡയറീസിന്റെ ഓരോ എപ്പിസോഡുകളും സഞ്ചരിക്കുന്നത്.
ഹൃദയ ഹാരിയായ ഗാനങ്ങളും വട്ടവട ഡയറീസിന്റെ മറ്റൊരു പുതുമയാണ്. മൂന്നാര്‍, നെല്ലിയാമ്പതി, വട്ടവട, തുടങ്ങിയ പ്രദേശങ്ങളിലാണ് വട്ടവട ഡയറീസിന്റെ പ്രധാന ലൊക്കേഷന്‍. യുവനടന്‍ ചാര്‍ളി, സംവിധായകന്‍ ഷാന്‍ ബഷീര്‍, എക്‌സി. പ്രൊഡ്യൂസര്‍ വിനു മാത്യു പോള്‍, സിനാജ് കലാഭവന്‍, കലാഭവന്‍ റഹ്മാന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, കിരണ്‍ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോണ്‍, അരവിന്ദ്, വൈശാഖ്, കിജന്‍ രാഘവന്‍, രമ്യ പണിക്കര്‍, സനോജ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍- ആരോണ്‍ എന്റര്‍ടൈമെന്റെ്‌സ്, കഥ, സംവിധാനം- ഷാന്‍ ബഷീര്‍, നിര്‍മ്മാണം- അനി തോമസ്, തിരക്കഥ, സംഭാഷണം- ഷാന്‍ ബഷീര്‍, അരവിന്ദ് എആര്‍, ക്യാമറ- പ്രബില്‍കുമാര്‍, പ്രൊഡക്ടന്‍ ഡിസൈനര്‍- ബാദുഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ജോണ്‍, സംഗീതം- സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന- അനൂപ്, എഡിറ്റര്‍- പീറ്റര്‍ സാജന്‍, എക്‌സി. പ്രൊഡ്യൂസര്‍- വിനു മാത്യു പോള്‍, പശ്ചാത്തല സംഗീതം- റിജോ ജോസഫ്, ഡിസൈനിംഗ്- മനു ഭഗവത്, പിആര്‍ഒ- പിആര്‍ സുമേരന്‍.

ഐശ്വര്യ ലക്ഷ്മിയുടെ ‘അര്‍ച്ചന 31 Not Out’

എഎസ് ദിനേശ്-
കൊച്ചി: നായികപ്രാധാന്യമുള്ള തന്റെ ആദ്യ സിനിമയായ ‘അര്‍ച്ചന 31 Not Out’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഐശ്വര്യ ലക്ഷ്മി തന്റെ പിറന്നാള്‍ ദിനത്തില്‍ തന്റെ ഫേയ്‌സ് ബുക്കിലൂടെ ഇന്ന് റിലീസ് ചെയ്തു.
‘ദേവിക +2 Biology’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാര്‍ ‘അര്‍ച്ചന 31 Not Out’ സംവിധാനം ചെയ്യുന്നു.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ചാര്‍ളി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുടെ നിര്‍മാണ പങ്കാളിയാണ്.
അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സബീര്‍- മലവെട്ടത്ത്,എഡിറ്റിംഗ്മുഹ്‌സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, നവംബര്‍ 15ന് പാലക്കാട് ചിത്രീകരണം തുടങ്ങും. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

സൂരാജ് വെഞ്ഞാറമൂടിന്റെ ‘റോയ്’യുടെ ചിത്രീകരണം ആരംഭിച്ചു

എഎസ് ദിനേശ്-
കൊച്ചി: ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍, വൈ എന്നി ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
ജിന്‍സ് ഭാസ്‌ക്കര്‍, വികെ ശ്രീരാമന്‍, ഇര്‍ഷാദ്, വിജീഷ് വിജയന്‍, ബോബന്‍ സാമുവല്‍, ജിബിന്‍ ജി നായര്‍, ദില്‍ജിത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ഫ്രാങ്കോ ഡേവിസ് മഞ്ഞില, സിജ റോസ്, ശ്രിത ശിവദാസ്, അഞ്ജു ജോസഫ്, ജെനി പള്ളത്ത്, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രൈം മോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പിആര്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- രമ്യ സുരേഷ്, എഡിറ്റര്‍- വി സാജന്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യകല- ഫ്യൂന്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍- എംആര്‍ വിബിന്‍, സുഹൈയില്‍ ഇബ്രാഹിം, സമീര്‍ എസ്, പ്രൊഡക്ഷന്‍ മാനേജര്‍- സുഹൈയില്‍ VPL, ജാഫര്‍, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

‘ആനന്ദക്കല്യാണ’ത്തിലെ രണ്ടാം ഗാനം റിലീസ് ചെയ്തു

പിആര്‍ സുമേരന്‍-
കൊച്ചി: ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഹരിശങ്കറും ചേര്‍ന്ന് പാടി ദശലക്ഷക്കണക്കിന് ചലച്ചിത്ര ഗാനാസ്വാദകരുടെ ശ്രദ്ധയാകര്‍ഷിച്ച ആദ്യഗാനത്തിനു ശേഷം, നവാഗത സംവിധായകന്‍ പി.സി സുധീര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ആനന്ദക്കല്യാണം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി.
മലയാള ചലച്ചിത്രങ്ങളില്‍ പല തമിഴ് ഗാനങ്ങളും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ആ ശ്രേണിയിലേക്കാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ നജീം അര്‍ഷാദിന്റയും പാര്‍വ്വതിയുടെയും കാല്‍പനിക ശബ്ദ പിന്‍തുണയോടെ ‘എന്‍ ശ്വാസക്കാറ്റേ’ എന്ന തമിഴ് ഗാനം കടന്നു വന്നിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി പാടിയത് ഈ സിനിമയിലാണ്.
സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രശസ്ത നടന്‍ അഷ്‌കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തിലെ ഈ തമിഴ് ഗാനം രണ്ട് വനിതകള്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. യുവ ഗാന രചയിതാവ് ബീബ.കെ.നാഥും സജിത മുരളീധരനും ചേര്‍ന്നാണ് രാജേഷ്ബാബു കെ ശൂരനാട് ഈണം നല്‍കിയ ഈ മെലഡി ഗാനത്തിന് വരികളൊരുക്കിയത്.മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത താരങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ പാട്ട് റിലീസായത്.
നജീം അര്‍ഷാദിനും പാര്‍വ്വതിക്കും പുറമെ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്‌ന, ഹരിശങ്കര്‍, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്.
ഫാമിലി എന്‍ര്‍ടെയ്‌നറായ ആനന്ദകല്ല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ പി.സി സുധീര്‍ പറഞ്ഞു.
അഷ്‌കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂര്‍ , നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍- സീബ്ര മീഡിയ, നിര്‍മ്മാണം- മുജീബ് റഹ്മാന്‍, രചന,സംവിധാനം- പിസി സുധീര്‍, ഛായാഗ്രഹണം- ഉണ്ണി കെ മേനോന്‍, ഗാനരചന- ബീബ കെ.നാഥ്, സജിത
മുരളീധരന്‍, നിഷാന്ത് കൊടമന, പ്രേംദാസ് ഇരുവള്ളൂര്‍, പ്രഭാകരന്‍ നറുകര.
സംഗീതം- രാജേഷ്ബാബു കെ ശൂരനാട്. കീബോര്‍ഡ് പ്രോഗ്രാമിംഗ് & മ്യൂസിക് അറേഞ്ച് മെന്റ്‌സ്- ഷിംജിത്ത് ശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍
എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍- അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും- രാജേഷ്, മേക്കപ്പ്- പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍- ബ്രൂസ്ലി രാജേഷ്, പിആര്‍ഒ- പിആര്‍ സുമേരന്‍, അസോ. ഡയറക്ടേഴ്‌സ്- അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- അബീബ് നീലഗിരി, മുസ്തഫ അയ്‌ലക്കാട്, പബ്ലിസിറ്റി ഡിസൈന്‍സ്- മനോജ് ഡിസൈന്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനവുമായി ഔസേപ്പച്ചന്‍-എംഡിആര്‍-പ്രമോദ് പപ്പന്‍ ടീം

എഎസ് ദിനേശ്-
കൊച്ചി: പ്രശസ്തനായ മമ്മൂട്ടിയുടെ പിറന്നാളിന് ഒരു അപൂര്‍വ്വ സമ്മാനം ഒരുങ്ങുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ മുന്‍നിര്‍ത്തി ഒരു ഗാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡയറക്ടേഴ്‌സ് ആയ പ്രമോദ് പപ്പന്‍. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിട്ടുള്ള ഈ ഗാനം രചിച്ചിരിക്കുന്നത് എംഡി രാജേന്ദ്രനാണ് സെപ്റ്റംബര്‍ 7 ന് നിര്‍മ്മാതാവായ ബാദുഷയുടെ വെബ് പേജിലൂടെ ഈ ഗാനം ആരാധകരുടെ മുന്നില്‍ എത്തും. മമ്മൂട്ടി ഫാന്‍സ്‌ക്കാര്‍ക്കും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തെ വിലമതിക്കുന്നവര്‍ക്കും വേണ്ടിയുള്ളതായിരിക്കും ഈ ഗാനമെന്ന് പ്രമോദ് പപ്പന്‍ പറഞ്ഞു.

 

‘മൊബീനിയ’ യില്‍ സൈക്കോയായി കണ്ണന്‍ താമരക്കുളം

ശിവപ്രസാദ് ഒറ്റപ്പാലം-
കൊച്ചി: ആടുപുലിയാട്ടം, പട്ടാഭിരാമന്‍ തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ കണ്ണന്‍ താമരക്കുളം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മൊബീനിയ……
സംവിധായകന്‍ കണ്ണന്‍ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളില്‍ എത്തി നോമോഫോബിയ എന്ന അസുഖത്തിനെ തുറന്നുകാട്ടുന്ന ഹ്രസ്വചിത്രം റിലീസായി. നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ‘മൊബീനിയ’ എന്നാണ് പേരിട്ടിരിക്കുന്നത്. വെള്ളിയാഴ്ച്ച വൈകീട്ട് സൗത്ത് ഇന്ത്യയിലെ പ്രശസ്തരായ 100 പേരുടെ സോഷ്യല്‍മീഡിയകളിലൂടെയാണ് മൊബീനിയയുടെ വമ്പന്‍ റിലീസ് നടന്നത്.
കൊച്ചു കുട്ടികളുടെ കൈകളില്‍ പോലും മൊബൈല്‍ ഫോണുള്ള ഈ കാലത്ത്, എന്തിനും ഏതിനും മൊബൈല്‍ വേണമെന്ന അവസ്ഥയുള്ള ഈ സമയത്ത് മൊബൈലിന്റെ അമിതമായ ഉപയോഗം കാരണം ഒരാളുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കാം എന്നു കാട്ടിത്തരുന്ന പ്രമേയമാണ് നവാഗത തിരക്കഥാകൃത്തായ ശിവപ്രസാദ് ഒറ്റപ്പാലം സിനിമയിലൂടെ കാണിച്ച് തരുന്നത്.
നാല് ഗെറ്റപ്പുകളിലാണ് കണ്ണന്‍ താമരക്കുളം ചിത്രത്തിലെത്തുന്നത്. അതിലൊരു സൈക്കോ കഥാപാത്രവുമുണ്ട്. നിര്‍മാതാവും നടനുമായ മുഹമ്മദ് ഫൈസല്‍, തിരക്കഥാകൃത്ത് എസ്.കെ വില്വന്‍, അനീഷ് കട്ടപ്പന,അഭയ്,പി.എസ് മധു ആനന്ദ്, സുരേഷ് ബാബു, പ്രണവ് ആദിത്യ,രാമകൃഷ്ണന്‍ തിരുവില്വാമല,ഐതിഗ ഹണി, കാവ്യ ഗണേഷ്, ആര്‍ദ്ര ദാസ്, മാസ്റ്റര്‍ അമ്പാടി, മാസ്റ്റര്‍ അദൈ്വത് തുടങ്ങി നിരവധിപേരാണ് ചിത്രത്തിലുള്ളത്.

കൊല്ലൂര്‍ മൂകാബിക, ഒറ്റപ്പാലം, തിരുവില്വാമല, കുത്താമ്പുള്ളി, പാമ്പാടി എന്നീവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഛായാഗ്രഹണം സജി ആലംങ്കോട്, രഞ്ജിത്ത് ചിനക്കത്തൂര്‍, സുധി അകലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം സാനന്ദ് ജോര്‍ജ്, മേക്കപ്പ് പ്രദീപ് രംഗന്‍, പി.ആര്‍.ഒ സുനിത സുനില്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

 

പ്രിയപ്പെട്ടവര്‍ക്ക് ഓണവിരുന്നും ഓണപ്പുടവയും ഒരുക്കി സാജു നവോദയ

പിആര്‍ സുമേരന്‍-
കൊച്ചി: പ്രിയപ്പെട്ടവര്‍ക്ക് ഓണവിരുന്നും ഓണപ്പുടവയും നല്‍കി നടന്‍ പാഷാണം ഷാജിയും ടീമും. സാജു നവോദയ(പാഷാണം ഷാജി) ആരംഭിച്ച ഷാജീസ് കോര്‍ണറിന്റെ നേതൃത്വത്തിലായിരുന്നു ഈ ഓണവിരുന്ന്. കൊറോണക്കാലത്ത് സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനുവേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും ആദരവ് നല്‍കിയായിരുന്നു ഈ വര്‍ഷത്തെ ഓണം പാഷാണം ഷാജി യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ചാനലില്‍നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചിലവാക്കുമെന്ന് പാഷാണം ഷാജി പറഞ്ഞിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രോഗ്രാം. ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമര്‍ശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്. എങ്കിലും, തമാശയാണ് പരിപാടികളുടെ മുഖ്യ പ്രമേയം,കൊച്ചുകൊച്ച് സംഭവങ്ങളെ കോര്‍ത്തിണക്കി രസകരമായി അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ചാനലിലെ ഓരോ പരിപാടികളും. സാജുവിന്റെ ഭാര്യ രശ്മിയും ചാനലില്‍ പൂര്‍ണ്ണ പങ്കാളിത്തതോടെ കൂടെയുണ്ട്. ഇരുവരും തന്നെയാണ് അഭിനേതാക്കളും. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലില്‍ ഉള്ളത്. ‘വാചകമേള പാചകമേള’, ‘സുരച്ചേട്ടായി’ എന്നീ പരിപാടികളുടെ ആദ്യ എപ്പിസോഡുകള്‍ ഇതിനോടകം പുറത്തിറങ്ങി. തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തന്റെ ഈ യൂട്യൂബ് ചാനലും പരിപാടികളും സ്വീകരിക്കുമെന്ന് സാജു പറയുന്നു. സ്വന്തം നിലയില്‍ വിവിധ രീതിയിലുള്ള ചാരിറ്റി പ്രവര്‍ത്തനം ഇപ്പോള്‍ സാജു നടത്തി വരുന്നുണ്ട്. യൂട്യൂബ് ചാനല്‍ ചാരിറ്റി ലക്ഷ്യമിട്ട് തുടങ്ങിയതാണെന്നും താരംപറഞ്ഞു. സംവിധാനം- ഷിജു അഞ്ചുമന, സ്‌ക്രിപ്റ്റ്- ജോഷി മഹാത്മാ, ആഷ്‌ലിന്‍ തബു. കോഡിനേറ്റര്‍- അനീസ് ഹമീദ്, പിആര്‍ഒ- പിആര്‍ സുമേരന്‍.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ‘കടവുള്‍ സകായം നടന സഭ’

എഎസ് ദിനേശ്-
കൊച്ചി: ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കടവുള്‍ സകായം നടന സഭ’. സത്യനേശന്‍ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇന്ന് പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ചിത്രത്തിന്റെ പേരും ധ്യാനിന്റെ കഥാപാത്രത്തിന്റെ പേരും പ്രേക്ഷകരില്‍ ഏറേ കൗതുകവും ആകാംക്ഷയും ഉണര്‍ത്തിട്ടുണ്ട്. രാജശ്രീ ഫിലിംസിന്റെ ബാനറില്‍ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം- ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു. ബെസ്റ്റ് ആക്ടര്‍, 1983, പാവാട, സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- സാം സി എസ്, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ, കലാ സംവിധാനം- നിമേഷ് താനൂര്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍- പ്രവീണ്‍ പ്രഭാകര്‍, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം- ആഷ എം തോമസ്സ്, സ്റ്റില്‍സ്- വിഷ്ണു എസ് രാജന്‍, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

‘സാജന്‍ ബേക്കറി സിന്‍സ് 1962’ ലെ വീഡിയോ സോംങ് മമ്മൂട്ടി റീലിസ് ചെയ്തു

എഎസ് ദിനേശ്-
കൊച്ചി: അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്ന ചിത്രത്തിലെ വീഡിയോ സോംങ്, സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേയ്‌സ് ബുക്കിലൂടെ റീലിസ് ചെയ്തു.
അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ലെന,ഗ്രേസ് ആന്റണി,പുതുമുഖം രഞ്ജിത മേനോന്‍ എന്നിവര്‍ നായികയാവുന്നു. കെ ബി ഗണേഷ് കുമാര്‍,ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അജു വര്‍ഗീസ്,അരുണ്‍ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- പ്രശാന്ത് പിള്ള, കോ പ്രൊഡ്യുസര്‍- അനീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരുര്‍, എഡിറ്റര്‍- കല- എം ബാവ, വസ്ത്രാലങ്കാരം- ബ്യുസി ബേബി ജോണ്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, സ്റ്റില്‍സ്- അഫ്‌സല്‍ സുലൈമാന്‍, പരസ്യക്കല- അരുണ്‍ ചന്ദു, എഡിറ്റര്‍- അരവിന്ദ് മന്മഥന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സുഹസ് രാജേഷ്, അര്‍ജ്ജുന്‍ ശാന്താലയം, വിനീഷ് വിജയന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ലിബിന്‍ വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- പ്രസാദ് നമ്പിയന്‍ക്കാവ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.