‘ആനന്ദക്കല്യാണ’ത്തിലെ രണ്ടാം ഗാനം റിലീസ് ചെയ്തു

‘ആനന്ദക്കല്യാണ’ത്തിലെ രണ്ടാം ഗാനം റിലീസ് ചെയ്തു

പിആര്‍ സുമേരന്‍-
കൊച്ചി: ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഹരിശങ്കറും ചേര്‍ന്ന് പാടി ദശലക്ഷക്കണക്കിന് ചലച്ചിത്ര ഗാനാസ്വാദകരുടെ ശ്രദ്ധയാകര്‍ഷിച്ച ആദ്യഗാനത്തിനു ശേഷം, നവാഗത സംവിധായകന്‍ പി.സി സുധീര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ആനന്ദക്കല്യാണം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി.
മലയാള ചലച്ചിത്രങ്ങളില്‍ പല തമിഴ് ഗാനങ്ങളും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ആ ശ്രേണിയിലേക്കാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ നജീം അര്‍ഷാദിന്റയും പാര്‍വ്വതിയുടെയും കാല്‍പനിക ശബ്ദ പിന്‍തുണയോടെ ‘എന്‍ ശ്വാസക്കാറ്റേ’ എന്ന തമിഴ് ഗാനം കടന്നു വന്നിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി പാടിയത് ഈ സിനിമയിലാണ്.
സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രശസ്ത നടന്‍ അഷ്‌കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തിലെ ഈ തമിഴ് ഗാനം രണ്ട് വനിതകള്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. യുവ ഗാന രചയിതാവ് ബീബ.കെ.നാഥും സജിത മുരളീധരനും ചേര്‍ന്നാണ് രാജേഷ്ബാബു കെ ശൂരനാട് ഈണം നല്‍കിയ ഈ മെലഡി ഗാനത്തിന് വരികളൊരുക്കിയത്.മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത താരങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ പാട്ട് റിലീസായത്.
നജീം അര്‍ഷാദിനും പാര്‍വ്വതിക്കും പുറമെ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്‌ന, ഹരിശങ്കര്‍, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്.
ഫാമിലി എന്‍ര്‍ടെയ്‌നറായ ആനന്ദകല്ല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ പി.സി സുധീര്‍ പറഞ്ഞു.
അഷ്‌കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂര്‍ , നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍- സീബ്ര മീഡിയ, നിര്‍മ്മാണം- മുജീബ് റഹ്മാന്‍, രചന,സംവിധാനം- പിസി സുധീര്‍, ഛായാഗ്രഹണം- ഉണ്ണി കെ മേനോന്‍, ഗാനരചന- ബീബ കെ.നാഥ്, സജിത
മുരളീധരന്‍, നിഷാന്ത് കൊടമന, പ്രേംദാസ് ഇരുവള്ളൂര്‍, പ്രഭാകരന്‍ നറുകര.
സംഗീതം- രാജേഷ്ബാബു കെ ശൂരനാട്. കീബോര്‍ഡ് പ്രോഗ്രാമിംഗ് & മ്യൂസിക് അറേഞ്ച് മെന്റ്‌സ്- ഷിംജിത്ത് ശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍
എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍- അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും- രാജേഷ്, മേക്കപ്പ്- പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍- ബ്രൂസ്ലി രാജേഷ്, പിആര്‍ഒ- പിആര്‍ സുമേരന്‍, അസോ. ഡയറക്ടേഴ്‌സ്- അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- അബീബ് നീലഗിരി, മുസ്തഫ അയ്‌ലക്കാട്, പബ്ലിസിറ്റി ഡിസൈന്‍സ്- മനോജ് ഡിസൈന്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

Post Your Comments Here ( Click here for malayalam )
Press Esc to close