‘മൊബീനിയ’ യില്‍ സൈക്കോയായി കണ്ണന്‍ താമരക്കുളം

‘മൊബീനിയ’ യില്‍ സൈക്കോയായി കണ്ണന്‍ താമരക്കുളം

ശിവപ്രസാദ് ഒറ്റപ്പാലം-
കൊച്ചി: ആടുപുലിയാട്ടം, പട്ടാഭിരാമന്‍ തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ കണ്ണന്‍ താമരക്കുളം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മൊബീനിയ……
സംവിധായകന്‍ കണ്ണന്‍ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളില്‍ എത്തി നോമോഫോബിയ എന്ന അസുഖത്തിനെ തുറന്നുകാട്ടുന്ന ഹ്രസ്വചിത്രം റിലീസായി. നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ‘മൊബീനിയ’ എന്നാണ് പേരിട്ടിരിക്കുന്നത്. വെള്ളിയാഴ്ച്ച വൈകീട്ട് സൗത്ത് ഇന്ത്യയിലെ പ്രശസ്തരായ 100 പേരുടെ സോഷ്യല്‍മീഡിയകളിലൂടെയാണ് മൊബീനിയയുടെ വമ്പന്‍ റിലീസ് നടന്നത്.
കൊച്ചു കുട്ടികളുടെ കൈകളില്‍ പോലും മൊബൈല്‍ ഫോണുള്ള ഈ കാലത്ത്, എന്തിനും ഏതിനും മൊബൈല്‍ വേണമെന്ന അവസ്ഥയുള്ള ഈ സമയത്ത് മൊബൈലിന്റെ അമിതമായ ഉപയോഗം കാരണം ഒരാളുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കാം എന്നു കാട്ടിത്തരുന്ന പ്രമേയമാണ് നവാഗത തിരക്കഥാകൃത്തായ ശിവപ്രസാദ് ഒറ്റപ്പാലം സിനിമയിലൂടെ കാണിച്ച് തരുന്നത്.
നാല് ഗെറ്റപ്പുകളിലാണ് കണ്ണന്‍ താമരക്കുളം ചിത്രത്തിലെത്തുന്നത്. അതിലൊരു സൈക്കോ കഥാപാത്രവുമുണ്ട്. നിര്‍മാതാവും നടനുമായ മുഹമ്മദ് ഫൈസല്‍, തിരക്കഥാകൃത്ത് എസ്.കെ വില്വന്‍, അനീഷ് കട്ടപ്പന,അഭയ്,പി.എസ് മധു ആനന്ദ്, സുരേഷ് ബാബു, പ്രണവ് ആദിത്യ,രാമകൃഷ്ണന്‍ തിരുവില്വാമല,ഐതിഗ ഹണി, കാവ്യ ഗണേഷ്, ആര്‍ദ്ര ദാസ്, മാസ്റ്റര്‍ അമ്പാടി, മാസ്റ്റര്‍ അദൈ്വത് തുടങ്ങി നിരവധിപേരാണ് ചിത്രത്തിലുള്ളത്.

കൊല്ലൂര്‍ മൂകാബിക, ഒറ്റപ്പാലം, തിരുവില്വാമല, കുത്താമ്പുള്ളി, പാമ്പാടി എന്നീവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഛായാഗ്രഹണം സജി ആലംങ്കോട്, രഞ്ജിത്ത് ചിനക്കത്തൂര്‍, സുധി അകലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം സാനന്ദ് ജോര്‍ജ്, മേക്കപ്പ് പ്രദീപ് രംഗന്‍, പി.ആര്‍.ഒ സുനിത സുനില്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close