Month: May 2019

സ്വര്‍ണ വില കൂടി

ഗായത്രി-
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. തിങ്കളാഴ്ചയും പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
23,720 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,965 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.

അപ്പോളിസ് ഓഫീസ് തിരുവനന്തപുരത്തും

ഫിദ-
തിരു: ഓട്ടോമാറ്റീവ്, മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്‌സ് രംഗത്തെ പ്രമുഖ കമ്പനിയായ അപ്പോളിസ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഓഫീസ് തുറക്കുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി, ഗ്ലോബല്‍ ഡെലിവറി സെന്ററാണ് ടെക്‌നോപാര്‍ക്കില്‍ തുറക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ അപ്പോളിസ് പ്രസിഡന്റ് രഞ്ജിത്ത് വര്‍മ്മയും ടെക്‌നോപാര്‍ക്ക് രജിസ്ട്രാര്‍ എസ്. വത്സനും ഒപ്പുവെച്ചു. ടെക്‌നോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍, അപ്പോളിസ് ഇന്ത്യ വൈസ് പ്രസിഡന്റ് ശിവ പ്രസാദ് പിള്ള,സി.ഇ.ഒ. അമര്‍ ഷൊക്കീന്‍, ടെക്‌നോപാര്‍ക്ക് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ വസന്ത് വരദ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അപ്പോളിസ് എത്തുന്നതോടെ ടെക്‌നോപാര്‍ക്കിലെ ഐ.ടി. കമ്പനികളുടെ എണ്ണം 410 ആകും.

പ്രേംനസീര്‍ ചലച്ചിത്രപുരസ്‌ക്കാരം അജയ്തുണ്ടത്തില്‍ ഏറ്റുവാങ്ങി

ഗായത്രി-
പ്രഥമ പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌ക്കാരം 2018-ലെ മികച്ച ചലച്ചിത്ര പിആര്‍ഓ-യ്ക്കുള്ള അവാര്‍ഡ് അജയ്തുണ്ടത്തില്‍ ഏറ്റുവാങ്ങി.
തിരുവനന്തപുരം കോ-ബാങ്ക് ടവര്‍ ഹാളില്‍ നട പ്രൗഢഗംഭീരമായ ചടങ്ങില്‍ മുന്‍ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ പത്മഭൂഷ ഡോ.മാധവന്‍ നായരില്‍ നിുമാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.
കേരള തുറമുഖ വകുപ്പ് മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ ആയിരുു ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

 

ചാര്‍മിയുടെ വിവാഹാഭ്യര്‍ത്ഥനക്ക് സമ്മതം മൂളി തൃഷ

ഗായത്രി-
തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ 36ാം പിറന്നാള്‍ ആഘോഷവേളയില്‍ അവരോട് വിവാഹാഭ്യര്‍ത്ഥന നടത്തിക്കൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലാവുന്നു.’ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം’ ചാര്‍മി ട്വീറ്റ് ചെയ്തു.
ഇപ്പോള്‍ ചാര്‍മിയുടെ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുകയാണ് തൃഷ. ‘നന്ദി…ഞാന്‍ ഇതിനോടകം തന്നെ സമ്മതം പറഞ്ഞു കഴിഞ്ഞു. തൃഷ കുറിച്ചു. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ചാര്‍മിയും തൃഷയും.

 

ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍തോതില്‍ ഇടിവ്

ഫിദ-
നാട്ടുകാര്‍ക്കിതെന്തുപറ്റി ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍തോതില്‍ ഇടിവ്. കാര്‍, ഇരുചക്രവാഹനങ്ങള്‍, വിമാനയാത്ര, സോപ്പ്, പേസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങള്‍ അടങ്ങിയ എഫ്എംസിജി വിഭാഗം എല്ലാ മേഖലയിലും വില്‍പ്പനയില്‍ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്.നഗരഗ്രാമ പ്രദേശങ്ങളില്‍ ഒരേപോലെ വരുമാനത്തിലുണ്ടായ ഇടിവാണ് ജനങ്ങളെ ചെലവ് ചുരുക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിച്ചും കയറ്റുമതി കൂട്ടിയും ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുകയെന്നത് വരുന്ന സര്‍ക്കാരിന് വെല്ലുവിളിയാകും.
വിപണിയില്‍ ആവശ്യത്തിന് പണമെത്തിക്കുകയെന്ന ദൗത്യവും പുതിയ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവരും. സോപ്പ്, പേസ്റ്റ് പോലുള്ള അത്യാവശ്യ വസ്തുക്കളുടെ വില്‍പ്പനയില്‍പോലും കനത്ത ഇടിവുണ്ടായതായി മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ സൂചിപ്പിക്കുന്നതായി ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ചെയര്‍മാന്‍ സഞ്ജീവ് മെഹ്ത്ത വ്യക്തമാക്കുന്നു.
പ്രത്യേക ബ്രാന്‍ഡിലേക്ക് നോക്കാതെ വിലകുറഞ്ഞ ഉത്പന്നങ്ങളിലേക്ക് ജനങ്ങള്‍ ശ്രദ്ധതിരിക്കാന്‍ തുടങ്ങിയതായും കമ്പനികള്‍ വിലയിരുത്തുന്നു.
പത്തുമാസത്തിനിടെ ഇതാദ്യമായി യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ അഞ്ചുശതമാനത്തോളം ഇടിവുണ്ടായി. 2016ലെ നോട്ട് നിരോധനത്തിനുശേഷം ഇരുചക്രവാഹനങ്ങളുടെ വില്‍

കുരുമുളക് വില കൂടി

ഫിദ-
കൊച്ചി: ആവശ്യകത കൂടിയതോടെ കറുത്തപൊന്ന് കരുത്തു കാട്ടി. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കുരുമുളക് ക്വിന്റലിന് 600 രൂപ വര്‍ധിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ കരുമുളക് ക്വിന്റലിന് ആയിരം രൂപയാണ് കൂടിയത്. കര്‍ഷകര്‍ക്കിടയിലെ ഇടനിലക്കാര്‍ വാങ്ങി സ്‌റ്റോക്ക് ചെയ്ത മുളകെല്ലാം വിറ്റുതീര്‍ന്നതോടെ കുരുമുളകിന് ആവശ്യക്കാര്‍ കൂടി.
ഇറക്കുമതി ചെയ്ത വിയറ്റ്‌നാം മുളക് ഉത്തരേന്ത്യയില്‍ വിറ്റുതീര്‍ന്നതും കൊച്ചിയില്‍ കുരുമുളകിന് ആവശ്യക്കാര്‍ കൂടാന്‍ കാരണമായി. വരുംദിവസങ്ങളിലും കറുത്ത പൊന്നിന് വിലക്കയറ്റം ഉണ്ടായേക്കുമെന്നാണു പ്രാദേശിക വ്യാപാരികള്‍ പറയുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ കയറ്റുമതി നിരക്ക് ഉയര്‍ത്തി.
ഒരു ടണ്‍ കുരുമുളകിന് 5325 ഡോളറില്‍ നിന്ന് 5400 ഡോളറായി വില ഉയര്‍ത്തി. മറ്റു ഉല്‍പാദക രാജ്യങ്ങളായ വിയറ്റ്‌നാം രണ്ടായിരം ഡോളറില്‍നിന്നു 2500 ആയും ശ്രീലങ്ക 3000 ല്‍നിന്ന് 4000 രൂപയായും ബ്രസീല്‍ 2300 ല്‍നിന്ന് 27002800 ആയും ഇന്തോനേഷ്യ 2800 ല്‍ നിന്ന് 3000 ഡോളറായും വില ഉയര്‍ത്തിയാണ് യൂറോപ്പ്, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതിക്കായി ഓഫര്‍ തുടങ്ങിയത്.
ശ്രീലങ്കയിലെ സ്‌ഫോടനത്തെത്തുടര്‍ന്ന് കൊളംബോ തുറമുഖംവഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിര്‍ത്തിവച്ചു. ഇറക്കുമതി നിലച്ചതും വില്‍പ്പനക്ക് കുരുമുളക് വരവ് കുറഞ്ഞതും വില ഉയരാന്‍ വഴിയൊരുക്കി.
കുരുമുളക് കൃഷിക്കുണ്ടായ നഷ്ടവും ഉല്‍പാദനത്തെ ബാധിച്ചു. ഏലക്കായ റെക്കോഡ് വിലയില്‍ എത്തിയതോടെ ഹൈറേഞ്ച് മേഖലകളില്‍നിന്ന് തമിഴ്‌നാട് വഴി ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഏലക്കയോടൊപ്പം കുരുമുളകും കടത്തിവിടുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി നികുതി വെട്ടിച്ച് കുരുമുളക് കള്ളക്കടത്തായി പോകുന്നുണ്ടെങ്കിലും ചെക്ക്‌പോസ്റ്റുകളില്‍ കാര്യമായ പരിശോധനയില്ല.

 

സുരേഷ് തിരുവല്ല വീണ്ടും, ചിത്രം-ഭാവം

അജയ് തുണ്ടത്തില്‍- 
കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭാവം’. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ വെച്ച് നടന്നു.
മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ മധുവായിരുന്നു പൂജാചടങ്ങുകള്‍ക്ക് തിരികൊളുത്തി തുടക്കം കുറിച്ചത്. സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പ്രശസ്തരും പങ്കെടുത്ത ചടങ്ങില്‍ മധുവിനെ, ചിത്രത്തിന്റെ നിര്‍മ്മാതാവ് സാജന്‍ റോബര്‍ട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. ‘ഓര്‍മ്മ’യിലെ മികവുറ്റ പ്രകടനത്തിന് മികച്ച പുതുമുഖ നായികയ്ക്കുള്ള പ്രേംനസീര്‍ ഫിലിം അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നേടിയ ‘ഓഡ്രിമിറിയ’ത്തിനുള്ള മൊമന്റോ പത്മശ്രീ മധു നല്‍കുകയുണ്ടായി.
കഥ, സംവിധാനം-സുരേഷ് തിരുവല്ല, ബാനര്‍ സൂരജ് ശ്രുതി സിനിമാസ്, നിര്‍മ്മാണം-സാജന്‍ റോബര്‍ട്ട്, തിരക്കഥ, സംഭാഷണം-സജീവ് വ്യാസ, ഛായാഗ്രഹണം-പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ്-കെ.ശ്രീനിവാസ്, സംഗീതം-രാജീവ് ശിവ, പ്രൊ:കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്, ഗാനരചന-വിഭു പിരപ്പന്‍കോട്, അജേഷ് ചന്ദ്രന്‍, വസ്ത്രാലങ്കാരം-സൂര്യശ്രീകുമാര്‍, ചമയം-സബി രാജ്, കല-ഉണ്ണികുറ്റിപ്പുറം, വിഷ്വല്‍ എഫക്ട്‌സ്, സ്റ്റില്‍സ്, ഡിസൈന്‍-മീഡിയ സെവന്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഭാവത്തില്‍ അഭിനയിക്കുന്നു.