Month: July 2017

മഹാഭാരതത്തിന് യുഎഇ പിന്തുണ

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഗള്‍ഫ് വ്യവസായി ഡോ.ബി.ആര്‍.ഷെട്ടി നിര്‍മ്മിക്കുന്ന ‘മഹാഭാരതത്തിന്’ യു.എ.ഇയുടെ പൂര്‍ണ പിന്തുണ. യു.എ.ഇ സാംസ്‌കാരികവൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, എന്‍.എം.സി ചെയര്‍മാന്‍ കൂടിയായ ഡോ.ഷെട്ടിക്ക് ചിത്രം സാക്ഷാത്കരിക്കുന്നതിനാവശ്യമായ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുകയായിരുന്നു. 1000 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ഇതിഹാസ ചിത്രം സംവിധാനം ചെയ്യുന്നത് വി.എ. ശ്രീകുമാര്‍ മേനോനാണ്. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവലിനെ ആധാരമാക്കിയാണ് മഹാഭാരതം ഒരുങ്ങുന്നത്. മലയാളം, ഹിന്ദി, ഇംഗല്‍ഷ് എന്നീ ഭാഷകളിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. ഇന്ത്യയും യു.എ.ഇയും തമ്മില്‍ ദീര്‍ഘകാലമായിട്ടുള്ള ബന്ധമാണുള്ളത്. മഹാഭാരതം അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കുമെന്ന് ഷെയ്ഖ് നഹ്യാന്‍ പറഞ്ഞു. ഇതിഹാസ ചിത്രം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുന്ന ഡോ.ഷെട്ടിയെയും സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനെയും മന്ത്രി അഭിനന്ദിച്ചു. ചിത്രത്തിന്റെ ആദ്യഘട്ടം അബുദാബിയില്‍ ചിത്രീകരിക്കാന്‍ വേണ്ട എല്ലാ സഹായവും അല്‍ നഹ്യാന്‍ വാഗ്ദാനം

അക്ഷയ്കുമാറിനെ നായകനാക്കി മോദിയുടെ ജീവിതം സിനിമയാക്കുന്നു

അക്ഷയ് കുമാറിനെ നായകനാക്കി പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നു. അക്ഷയ്കുമാറിനെ കൂടാതെ പരേഷ് അഗര്‍വാള്‍, അനുപം ഖേര്‍, വിക്ടര്‍ ബാനര്‍ജി എന്നിവരും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതവും സിനിമയാകാന്‍ പോവുകയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം ‘ദി ആക്‌സിഡന്റല്‍ ്രൈപം മിനിസ്റ്റര്‍: ദി മേക്കിംഗ് ആന്റ്് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ്’ ആണ് സിനിമയാകുന്നത്. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി ബോളിവുഡ് നടന്‍ അനുപം ഖേര്‍ ആയിരിക്കുമെന്നാണ് അറിയുന്നത്.

അറബിക്കടലിന്റെ റാണി ദ മെട്രോ വുമണ്‍

മെട്രോയുടെയും മെട്രോ മാന്റെയും കഥ സിനിമയാകുന്നു. സൂപ്പര്‍ താരമാകും ഇ ശ്രീധരനെ അവതരിപ്പിക്കുകയെന്നാണ് സൂചന. റീമ കല്ലിങ്കലാണ് നായിക. അറബിക്കടലിന്റെ റാണി ദ മെട്രോ വുമണ്‍ എന്ന പേരില്‍ എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീധരന്റെ വലിയ ആരാധികയായ യുവതിയുടെ വേഷമാണ് റിമക്ക്. തൃപ്പൂണിത്തുറ സ്വദേശിനിയായ സെയില്‍സ് ഗേളിന്റെ ജീവിതവും, കൊച്ചിയുടെ കഥയും, ഇവര്‍ മെട്രോ മാനെ കാണാന്‍ ശ്രമിക്കുന്നതുമാണ് കഥ.

സിനിമയില്‍ തുടക്കക്കാര്‍ക്ക് ഉന്നതര്‍ക്ക് വഴങ്ങേണ്ട അവസ്ഥ

സിനിമയില്‍ തുടക്കക്കാര്‍ക്ക് ഉന്നതര്‍ക്ക് വഴങ്ങേണ്ടി വരുന്ന അവസ്ഥയാണെന്ന് നടി റായ് ലക്ഷ്മി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. നായികയാക്കാം കൂടെ കിടക്കണമെന്ന് ഇവര്‍ ആവശ്യപ്പെടും. ഇത്തരക്കാരാണ് സിനിമ മേഖലയിലെ ചീത്തപ്പേരിന് കാരണം. ഇങ്ങനെയുള്ളവരുടെ സിനിമക്ക് എന്ത് നിലവാരമാണുള്ളത് സമ്മതിച്ചില്ലെങ്കില്‍ ഇവര്‍ സിനിമയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. നേരത്തെ സിനിമാ മേഖയിലെ കാസ്റ്റിംഗ്് കൗച്ചിനെക്കുറിച്ച് (അഭിനയത്തിന് വേണ്ടി വഴങ്ങല്‍) വരലക്ഷ്മി, ചാര്‍മിള, പാര്‍വതി തുടങ്ങി നിരവധി നടിമാര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ലൈംഗിക തൊഴിലാളിയായി അഭിനയിക്കുന്ന ജൂലി 2ആണ് റായ് ലക്ഷ്മിയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ബിക്കിനി രംഗങ്ങളുള്‍പ്പെടെ മാദക റാണിയായാണ് ലക്ഷ്മി എത്തുന്നത്. ഏറെ ആഗ്രഹിച്ചാണ് താന്‍ ബിക്കിനി അണിഞ്ഞത്. ബിക്കിനി അണിഞ്ഞ് അഭിനയിക്കുന്നത് തമാശകാര്യമല്ല. അതിനുള്ള ശരീരം ഉണ്ടാക്കിയെടുക്കുകയാണ് വലിയ കാര്യം. ബീക്കിനി അണിഞ്ഞാല്‍ താന്‍ ഏറെ സുന്ദരിയായി തോന്നാറുണ്ടെന്നും ലക്ഷ്മി പറഞ്ഞു.

മഹാഭാരതത്തിലും അനുഷ്‌ക ഉണ്ടാവുമോ..?

 

രണ്ടാമൂഴത്തെ ആധാരമാക്കി ഒരുങ്ങുന്ന മഹാഭാരതത്തില്‍ അനുഷ്‌ക ഷെട്ടി അഭിനയിക്കുമെന്ന് സൂചന. അത് യാഥാര്‍ത്ഥ്യമായാല്‍ അനുഷ്‌കയുടെ ആദ്യ മലയാള ചിത്രമായിരിക്കും മഹാഭാരത. എന്നാല്‍ ഏത് കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ദ്രൗപദിയുടെ വേഷമാണോ തെന്നിന്ത്യന്‍നായികക്ക് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മാറ്റിവച്ചിരിക്കുന്നതെന്ന് കാത്തിരുന്നുകാണുകയേ വഴിയുള്ളൂ. ഐശ്വര്യ റായി, മഞ്ജു വാര്യര്‍, നയന്‍താര, തൃഷ തുടങ്ങിയ സൂപ്പര്‍ നായികമാരുടെ പേരുകളും മഹാഭാരതത്തോട് ചേര്‍ത്ത് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും സാധ്യത അനുഷ്‌കക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയിലെ നായികയായ അനുഷ്‌ക മഹാഭാരതത്തിലും നായികയായാല്‍ അതൊരു ചരിത്ര സംഭവമായിരിക്കും.

ബൈക്ക് വിപണി കീഴടക്കാന്‍ പടക്കുതിരകള്‍

കൊച്ചി: യുവാക്കളുടെ മനം കവരാന്‍ പടക്കുതിരകളുമായി കമ്പനികള്‍. നിരവധി കമ്പനികളാണ് ഇന്ത്യന്‍ ബൈക്ക് വിപണി കയ്യടക്കാനായി രംഗത്തെത്തുന്നത്. ശക്തികൂടുതലുള്ള കനം കൂടിയ ബൈക്കുകളാണ് ഇപ്പോഴത്തെ ബൈക്ക് ട്രെന്റ്. അതുകൊണ്ട് തന്നെ യുവ മനസിന്റെ സ്പന്ദനം അറിഞ്ഞുകൊണ്ടാണ് കമ്പനികള്‍ രംഗത്തെത്തുന്നത്. നേരത്തെ ഈ രംഗം കയ്യടക്കി വെച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വില്‍പ്പനയില്‍ മാത്രം ശ്രദ്ധിക്കുകയും വാഹന സര്‍വീസില്‍ അലസത കാട്ടുകയും ചെയ്തതോടെയാണ് ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ വിദേശ സ്വദേശ കമ്പനികള്‍ ശ്രമിക്കുന്നത്. 200സിസി മുതല്‍ 500 സിസി വരെയുള്ള ബൈക്കുകളാണ് കമ്പനി രംഗത്തെത്തുന്നത്. ഈ കമ്പനികളില്‍ വിദേശ കമ്പനികളുടെ സഹകരണത്തോടെ നിര്‍മിച്ചവയും പൂര്‍ണമായും വിദേശ നിര്‍മിത ബൈക്കുകളുമുണ്ട്. ടിവിഎസ് അപ്പാച്ചെ ആര്‍ ടിആര്‍ 200 സിസി (വില 1,00,000) ബജാജ് പള്‍സര്‍ എന്‍എസ് 200 (വില 1,00,000) ബജാജ് ഡോമിനര്‍ 400 (വില 1,62,000) കീവേ ബ്ലാക്ക് സ്റ്റാര്‍ 250ഐ (വില 1,75,000) യുഎം റെനഗേഡ് സ്‌പോര്‍ട്‌സ് എസ് (വില 2,80,000), യുഎം റെനഗേഡ് കമാന്റോ (വില 1,74,000), യുഎം റെനഗേഡ് ക്ലാസിക്ക് (വില 1,84,000) ഹ്യോസംഗ് അക്വില 300 (വില 3,00,000) കെടിഎം ആര്‍സി 390, (വില 2,25,000) എന്നി ബൈക്കുകളാണ് രംഗത്ത് വരുന്നത് ഇതിന് പുറമെ മറ്റ് ബൈക്ക് കമ്പനികളും രംഗത്ത് വരുന്നുണ്ട്. ഇത്തരം കമ്പനികളുടെ കടന്നു വരവ് റോയല്‍ എന്‍ഫീല്‍ഡ് പോലുള്ള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. നിലവില്‍ പരാതികളുടെ പ്രളയമുള്ള റോയല്‍ എല്‍ഫീല്‍ഡിനെ മറികടക്കുകയാവും ഈ വിദേശ ബൈക്കുകളുടെ ലക്ഷ്യം. മാത്രമല്ല റോയല്‍ എല്‍ഫീല്‍ഡിന്റെ അതേ വിലക്കുതന്നെയാണ് ബൈക്ക് വപണിയിലെത്തുകയെന്നതും ശ്രദ്ദേയമാണ്.

യന്തിരന് വേണ്ടി എമി ഹോട്ടാവുന്നു

യന്തിരന്‍ രണ്ടാം ഭാഗത്തിന് വേണ്ടി നായിക എമി ജാക്‌സണ്‍ ഹോട്ടാവുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനും ചില ചൂടന്‍ ഫോട്ടോകളാണ് എമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്്തിരിക്കുന്നത്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും അക്ഷയ്കുമാറും ഒന്നിക്കുന്ന യന്തിരന്റെ രണ്ടാംഭാഗമായ 2.0 യില്‍ താരത്തിന്റെ വേഷം എന്താണെന്ന് അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ആരാധകരുടെ ശ്വാസമിടിപ്പിച്ച് എമി രംഗത്തെത്തിയത്. ലോസ് ഏഞ്ചല്‍സിലെ അവധിക്കാലമെന്ന പേരിലായിരുന്നു ഫോട്ടോകള്‍. അടുത്ത വര്‍ഷം ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയില്‍ എമിയുടെ കഥാപാത്രത്തെ സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഏറെ വെല്ലുവിളികളുള്ള കഥാപാത്രമാണ് തന്റേത്. അത് വിശദമാക്കണമെങ്കില്‍ കഥ മുഴുവന്‍ പറയേണ്ടി വരുമെന്ന് ഏമി പറയുന്നു. താന്‍ ഇതിന് മുമ്പ് ഒരിക്കലും ചെയ്തിട്ടില്ലാത്ത കഥാപാത്രമായിരിക്കും ഇതെന്ന് മാത്രമാണ് തനിക്കിപ്പോള്‍ പറയാന്‍ കഴിയുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതായാലും സിനിമയുടെ പ്രമോഷന്‍ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.

ആള്‍ട്ടോയെ പിന്തള്ളി സ്വിഫ്റ്റ്

വാഹന വില്‍പ്പനയില്‍ നീണ്ട കാലം ഒന്നാം സ്ഥാനം കൈയാളിയിരുന്ന ആള്‍ട്ടോ 800നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മാരുതിയുടെ തന്നെ സ്വിഫ്റ്റ് ഒന്നാം സ്ഥാനത്ത്. ഏപ്രില്‍ മാസം ആഭ്യന്തര വിപണിയിലെ വില്‍പ്പനയിലാണ് സ്വിഫ്റ്റ് നേട്ടം കൊയ്തത്. മികച്ച വില്പന നേട്ടമുണ്ടാക്കിയ ആദ്യ പത്ത് മോഡലില്‍ ഏഴ് എണ്ണവും മാരുതിയുടെ വാഹനങ്ങളാണെന്നാണ് സിയാം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കി മൂന്നു എണ്ണം ഹ്യൂഡായ് കമ്പനിയുടെ വാഹനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മാസം 23,802 സ്വിഫ്റ്റ് കാറുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ഇത്15,661 എണ്ണമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലായ ആര്‍ട്ടോ 800 22,549 കാറുകള്‍ നിരത്തിലെത്തിച്ച് രണ്ടാം സ്ഥാനത്തേക്ക് നീങ്ങി.

ഇനി മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണും

ബംഗളൂരു: ഐ ഫോണുകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ഇന്ത്യയില്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. ബംഗലുരുവിലായിരിക്കും പുതിയ നിര്‍മാണ യൂണിറ്റ്. ഇതിനാവശ്യമായ രൂപരേഖ തയറായതായി ആപ്പിള്‍ കമ്പനിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ആപ്പിള്‍ ഫോണ്‍ അസംബ്ലിംഗ് യൂണിറ്റാണ് ബംഗളൂരുവില്‍ ആരംഭിക്കുക. ഐ ഫോണ്‍ യൂണിറ്റ് സ്ഥാപിക്കുന്നത് ആഗോള തലത്തില്‍ ഇന്ത്യക്ക് നേട്ടമാകും.ആപ്പിള്‍ മേധാവികളുമായി ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളും നടന്നിട്ടുണ്ട്. അതേസമയം, ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളും ആപ്പിള്‍ കമ്പനി അധികൃതരെ ലക്ഷ്യമിട്ട് രംഗത്തുണ്ട്.

വയനാട്ടില്‍ മാസ്റ്റര്‍ ടൂറിസം പദ്ധതി

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ ടൂറിസം പദ്ധതികള്‍ക്ക് തുടക്കമാകുന്നു. 15.73 കോടി രൂപയുടെ പുതിയ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ആരംഭിക്കുക. ഇതിനകംതന്നെ 7.21 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് നാല് കോടി രൂപ പുതിയതായി അനുവദിച്ചിട്ടുണ്ട്. വാച്ച് ടവര്‍, പാര്‍ക്കിങ് ഏരിയ, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, ബാംബു പവലിയന്‍, ബാംബു ബ്രിഡ്ജ്, താമരക്കുളം, റഫ് റൈഡ് ട്രാക്ക്, ഫിഷിങ് ഡക്ക്, ഇരിപ്പിടങ്ങള്‍, മത്സ്യം പിടിക്കുന്ന ഉപകരണങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവക്കാണ് ഈ തുക വിനിയോഗിക്കുക. കാന്തന്‍പാറ വെള്ളച്ചാട്ടം, ചെമ്പ്രാ പീക്ക് എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണത്തിനായി 2.8 കോടിരൂപ അനുവദിച്ചു. കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്കുള്ള 3.1 കി.മീ റോഡിന്റെ നവീകരണത്തിനും സൈഡ് പ്രൊട്ടക്ഷന്‍ വര്‍ക്കുകള്‍ക്കുമായി 1 കോടിരൂപയും ചെമ്പ്ര പീക്കിലേക്കുള്ള 7.5 കി.മീ റോഡിന്റെ നവീകരണത്തിനായി 1.8 കോടിരൂപയും ചിലവഴിക്കും. വയനാടന്‍ ഗോത്ര ജനതയെ വിനോദസഞ്ചാരമേഖലയുമായി കൂട്ടിയിണക്കാനും അവരുടെ പരമ്പരാഗതമായ അറിവുകളും സംസ്‌കാരവും അടുത്തറിയുവാനും പരമ്പരാഗതമായ ഉല്‍പന്നങ്ങള്‍ മധ്യവര്‍ത്തിയില്ലാതെ നേരിട്ട് വിപണിയിലെത്തിക്കാനും ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ള എന്‍ഊരു ്രൈടബല്‍ ടൂറിസത്തിന്റെ രണ്ടാം ഘട്ട പദ്ധതികള്‍ക്കായി 4.53 കോടി രൂപ നല്‍കി. ്രൈടബല്‍ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, വൈദ്യശാല, കഫ്റ്റീരിയ, ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിംഗ് വര്‍ക്കുകള്‍, കരകൗശല വിദ്യ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവക്കാണ് തുക വകയിരുത്തിയിട്ടുള്ളത്. അമ്പലവയലില്‍ ഒരു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ചീങ്ങേരി മലയിലേക്കുള്ള അഡ്വഞ്ചര്‍ ടൂറിസം വികസന പദ്ധതിക്കായി 1.04 കോടിരൂപ അനുവദിച്ചു. ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് കൌണ്ടര്‍, ക്ലോക്ക്‌റൂം, എന്‍ട്രി പവലിയന്‍, മള്‍ട്ടി പര്‍പ്പസ്‌ബ്ലോക്ക്, പാന്‍ട്രിബ്ലോക്ക്, സെക്യൂറിറ്റി ക്യാബിന്‍, ലാന്‍ഡ് സ്‌കേപ്പിംഗ് വര്‍ക്കുകള്‍, ടോയ്‌ലറ്റ് എന്നിവക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. പഴശ്ശിരാജ ബ്രട്ടീഷുകാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മാവിലാംതോടിന്റെ രണ്ടാം ഘട്ട വികസനത്തിനായി 1.19 കോടിരൂപ വകയിരുത്തി. ലാന്‍ഡ് സ്‌കേപ്പ് മ്യുസിയം, അവന്യു, പാര്‍ക്ക്, ലൈറ്റിംങ് വര്‍ക്കുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളായ കുറുവദ്വീപ്, കര്‍ലാട് തടാകം, പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ്, കാന്തന്‍പാറ എന്നിവിടങ്ങളിലെ വികസനങ്ങള്‍ക്കായി ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായി 2.15 കോടിരൂപ അനുവദിച്ചിട്ടുണ്ട്.