ബൈക്ക് വിപണി കീഴടക്കാന്‍ പടക്കുതിരകള്‍

ബൈക്ക് വിപണി കീഴടക്കാന്‍ പടക്കുതിരകള്‍

കൊച്ചി: യുവാക്കളുടെ മനം കവരാന്‍ പടക്കുതിരകളുമായി കമ്പനികള്‍. നിരവധി കമ്പനികളാണ് ഇന്ത്യന്‍ ബൈക്ക് വിപണി കയ്യടക്കാനായി രംഗത്തെത്തുന്നത്. ശക്തികൂടുതലുള്ള കനം കൂടിയ ബൈക്കുകളാണ് ഇപ്പോഴത്തെ ബൈക്ക് ട്രെന്റ്. അതുകൊണ്ട് തന്നെ യുവ മനസിന്റെ സ്പന്ദനം അറിഞ്ഞുകൊണ്ടാണ് കമ്പനികള്‍ രംഗത്തെത്തുന്നത്. നേരത്തെ ഈ രംഗം കയ്യടക്കി വെച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വില്‍പ്പനയില്‍ മാത്രം ശ്രദ്ധിക്കുകയും വാഹന സര്‍വീസില്‍ അലസത കാട്ടുകയും ചെയ്തതോടെയാണ് ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ വിദേശ സ്വദേശ കമ്പനികള്‍ ശ്രമിക്കുന്നത്. 200സിസി മുതല്‍ 500 സിസി വരെയുള്ള ബൈക്കുകളാണ് കമ്പനി രംഗത്തെത്തുന്നത്. ഈ കമ്പനികളില്‍ വിദേശ കമ്പനികളുടെ സഹകരണത്തോടെ നിര്‍മിച്ചവയും പൂര്‍ണമായും വിദേശ നിര്‍മിത ബൈക്കുകളുമുണ്ട്. ടിവിഎസ് അപ്പാച്ചെ ആര്‍ ടിആര്‍ 200 സിസി (വില 1,00,000) ബജാജ് പള്‍സര്‍ എന്‍എസ് 200 (വില 1,00,000) ബജാജ് ഡോമിനര്‍ 400 (വില 1,62,000) കീവേ ബ്ലാക്ക് സ്റ്റാര്‍ 250ഐ (വില 1,75,000) യുഎം റെനഗേഡ് സ്‌പോര്‍ട്‌സ് എസ് (വില 2,80,000), യുഎം റെനഗേഡ് കമാന്റോ (വില 1,74,000), യുഎം റെനഗേഡ് ക്ലാസിക്ക് (വില 1,84,000) ഹ്യോസംഗ് അക്വില 300 (വില 3,00,000) കെടിഎം ആര്‍സി 390, (വില 2,25,000) എന്നി ബൈക്കുകളാണ് രംഗത്ത് വരുന്നത് ഇതിന് പുറമെ മറ്റ് ബൈക്ക് കമ്പനികളും രംഗത്ത് വരുന്നുണ്ട്. ഇത്തരം കമ്പനികളുടെ കടന്നു വരവ് റോയല്‍ എന്‍ഫീല്‍ഡ് പോലുള്ള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. നിലവില്‍ പരാതികളുടെ പ്രളയമുള്ള റോയല്‍ എല്‍ഫീല്‍ഡിനെ മറികടക്കുകയാവും ഈ വിദേശ ബൈക്കുകളുടെ ലക്ഷ്യം. മാത്രമല്ല റോയല്‍ എല്‍ഫീല്‍ഡിന്റെ അതേ വിലക്കുതന്നെയാണ് ബൈക്ക് വപണിയിലെത്തുകയെന്നതും ശ്രദ്ദേയമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close