Month: July 2019

സ്വദേശിവത്കരണം ശക്തമാക്കാന്‍ കുവൈത്ത്

അളക ഖാനം-
കുവൈറ്റ് സിറ്റി: സ്വദേശിവത്കരണം ശക്തമാക്കാനുള്ള തീരുമാനത്തില്‍ കുവൈത്ത്. അടുത്ത സാമ്പത്തിക വര്‍ഷം പൊതുമേഖലയില്‍ നിന്ന് 3,000 വിദേശികളെ ഒഴിവാക്കാനാണ് നീക്കം. ആവശ്യമായവരുടെ പട്ടിക തയ്യാറാക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂവായിരം വിദേശികളെ ജോലികളില്‍ നിന്ന് ഒഴിവാക്കാനും അഡ്മനിസ്‌ട്രേറ്റീവ് ജോലികളുള്ള വിദ്ദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ്.

തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു

ഫിദ-
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും മോഡലുമാണ് റിമി ടോമി. ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ ഒരു ടിവി ചാനലിലെ പരിപാടിക്കിടെ റിമി ടോമി വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. തന്നെ ചെറുപ്പത്തില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം ഉണ്ടായെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും റിമി ടോമി വെളിപ്പെടുത്തി.
പപ്പ മിലിട്ടറിയിലായിരുന്നു. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്പോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചു. അവരെന്നെ ചാക്കില്‍ കെട്ടകൊണ്ടുപോകാന്‍ ഒരുങ്ങുകയായിരുന്നു.

നേന്ത്രക്കായയുടെ പേറ്റന്റ് പോകുമോ; ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി

ഫിദ-
കൊച്ചി: ഏതെങ്കിലും കൂട്ടര് വന്ന് നേന്ത്രക്കായ കാണിച്ച് ഇതിനി കൃഷിചെയ്യരുത്, ഇതിന്റെ പേറ്റന്റ് ഞങ്ങളുടേതാണ് എന്നുപറയുമോ എന്നറിയില്ല. കാലമിപ്പോള്‍ അങ്ങനെയാണ്. ഈ പഴം ഞങ്ങളുടേതാണെന്നുപറഞ്ഞ് ആരെങ്കിലും രംഗത്തുവരുമോയെന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു’ കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി തൃശ്ശൂരില്‍ സംഘടിപ്പിച്ച യുവകര്‍ഷ സംഗമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആശങ്ക പങ്കുവെച്ചത്.
കാലങ്ങളായി കൃഷിയിറക്കുന്ന വിളകള്‍ വീണ്ടും കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് കേസിന് പോകേണ്ട അവസ്ഥയാണ്. ഉരുളക്കിഴങ്ങിന് കുത്തകക്കമ്പനി പേറ്റന്റ് അവകാശപ്പെട്ടതുപോലെ കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. രാജ്യത്തിപ്പോള്‍ കൃഷിനടത്താന്‍ പറ്റാത്ത അവസ്ഥയാണ്. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കുകയാണ് രാജ്യത്ത് ഭരണത്തിലുള്ളവരെന്നും അദ്ദേഹം പറഞ്ഞു.

 

പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പ്രതിസന്ധികള്‍ക്കിടയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കായി ബി.എസ്.എന്‍.എല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. കേരള സര്‍ക്കിളിലാണ് പുതിയ പ്ലാന്‍ ലഭ്യമാവുക. 1345 രൂപക്ക് ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പ്ലാനാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്.
പ്രതിദിനം 1.5 ജി.ബി എന്ന രീതിയില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റ നല്‍കുന്ന പ്ലാനാണിത്. ഇതില്‍ കോളുകളോ എസ്.എം.എസുകളോ ലഭ്യമാവില്ല. ആമസോണ്‍ പ്രൈം, സി 5, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ഡാറ്റ ആവശ്യമായി വരും. അതുകൊണ്ടാണ് പ്ലാന്‍ അവതരിപ്പിച്ചതെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം, ബി.എസ്.എന്‍.എല്ലിന്റെ പ്ലാന്‍ ജിയോയുമായി മല്‍സരിക്കാന്‍ പര്യാപ്തമല്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജിയോ പ്ലാനുകള്‍ക്കൊപ്പം കോളുകളും എസ്.എം.എസുകളും സൗജന്യമായി നല്‍കുന്നുണ്ട് ഇതാണ് പലരും പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.

 

അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടി സൈറ വസീം

രാംനാഥ് ചാവ്‌ല-
അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് നടി സൈറ വസീം. നിതേശ് തിവാരിയൊരുക്കി അമീര്‍ ഖാന്‍ ചിത്രം ദംഗലില്‍ ഗുസ്തിതാരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് സൈറ. സോഷ്യല്‍മീഡിയയില്‍ നീണ്ട കുറിപ്പ് പങ്കുവെച്ചാണ് താരം അഞ്ച് വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തേയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേയ്ക്കു മായി മാറ്റിമറിച്ചെന്ന് സൈറ പറയുന്നു. ‘ബോളിവുഡില്‍ കാലുകുത്തിയപ്പോള്‍ അതെനിക്ക് പ്രശ്‌സ്തി നേടിത്തന്നു. പൊതുമാധ്യമത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോഴും യുവാക്കള്‍ക്ക് മാതൃകയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ സൈറ കുറിപ്പില്‍ പറയുന്നു.
ഖുറാനും അള്ളാഹുവുന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് തന്നെകൊണ്ട് തീരുമാനമെടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും കുറിപ്പിലൂടെ സൈറ പറഞ്ഞു. വിജയങ്ങളോ, പ്രശസ്തിയോ, അധികാരമോ സമ്പത്തോ ഒരുവന്റെ വിശ്വസത്തെയും സമാധാനത്തെയും നഷ്ടപ്പെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആവരുതെന്നും പറഞ്ഞുകൊണ്ടാണ് സൈറ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
എന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും എനിക്ക് സന്തോഷം ലഭിച്ചില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് എന്റെ സ്ഥലമായി അനുഭവപ്പെട്ടിട്ടില്ല. ഒരുപാട് പിന്തുണയും സ്‌നേഹവും സിനിമാ ലോകത്തു നിന്നും ലഭിച്ചു. എന്നാല്‍ ഇത് എന്നെ അജ്ഞതയിലേക്ക് നയിച്ചു. ബോധപൂര്‍വ്വമല്ലാതെ ഞാന്‍ എന്റെ വിശ്വാസത്തില്‍ നിന്നും അകന്നു.എന്റെ വിശ്വാസത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന ജോലിയില്‍ ഞാന്‍ തുടര്‍ന്നപ്പോള്‍ എന്റെ മതവുമായും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിനത് ഭീഷണിയായി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും ഇത് എന്നെ ബാധിക്കില്ലെന്നും എന്റെ അറിവില്ലായ്മ കൊണ്ട് ഞാന്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ അനുഗ്രവും നഷ്ടമായി എന്ന് എനിക്ക് പിന്നീട് ബോധ്യമായി.
ദംഗലിന് മികച്ച സഹതാരത്തിനും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നെ ചിത്രത്തിന് മികച്ച നടിക്കുമുള്ള ദേശീയ പുരസ്‌കാരം കരസ്തമാക്കിയ താരകമാണ് സൈറ. നേരത്തെ വിഷാദരോഗത്തെ തുടര്‍ന്ന് സിനിമ വിട്ട് പോവുകയാണെന്ന് വ്യക്തമാക്കി സൈറ രംഗത്തെത്തിയിരുന്നു. പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും ഒന്നിക്കുന്ന സ്‌കൈ ഈസ് പിങ്കിലാണ സൈറ ഒടുവില്‍ അഭിനയിച്ചത്.