Month: February 2022

ഡിജിറ്റല്‍ കറന്‍സി ഈ വരുന്ന വര്‍ഷം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബ്ലോക്ക് ചെയിന്‍, മറ്റു സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുക.

റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ രൂപ സമ്പദ് വ്യവസ്ഥക്ക് കരുത്തേകുമെന്നും ബജറ്റ് പ്രഖ്യാപനവേളയില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറങ്ങുന്നത് കറന്‍സി മാനേജ്‌മെന്റ് സുഗമമാക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്.

ബ്ലോക്‌ചെയിന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാകും ഡിജിറ്റല്‍ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുക. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സി റെഗുലേഷന്‍ സംബന്ധിച്ച വിശദീകരണം ബജറ്റില്‍ ഉണ്ടായിട്ടില്ല.