മഞ്ജു വാര്യര്‍ക്കൊപ്പം ജാപ്പനീസ് ‘യുകി ഐസ് ക്രീം’ കേരളത്തില്‍ രുചിയാത്ര തുടങ്ങി

മഞ്ജു വാര്യര്‍ക്കൊപ്പം ജാപ്പനീസ് ‘യുകി ഐസ് ക്രീം’ കേരളത്തില്‍ രുചിയാത്ര തുടങ്ങി

മഹേഷ് മാധവ് കമ്മത്ത്-
കൊച്ചി: ജാപ്പനീസ് സ്ട്രീറ്റ് ഫുഡ് സംസ്‌കാരവും അനിമേഷന്‍ പോപ്പ് കള്‍ച്ചറും കോര്‍ത്തിണക്കിക്കൊണ്ടുള്ള പുതിയ ഫ്യൂഷന്‍ ഫ്രോസണ്‍ ഡിസേര്‍ട്ട് ബ്രാന്‍ഡായ ‘യുകി ഐസ് ക്രീം’ (YuKi Ice Cream) കേരള വിപണിയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

ജനപ്രിയ നടി മഞ്ജു വാര്യരാണ് ബ്രാന്‍ഡിന്റെ ഔദ്യോഗിക അംബാസഡര്‍. ജാപ്പനീസ് ഭാഷയില്‍ ‘മഞ്ഞ്’ എന്നാണ് ‘യുകി’ എന്ന വാക്കിന്റെ അര്‍ത്ഥം.’Japan Roots Indian Heart’ എന്ന കാപ്ഷനോടെയാണ് സെലബ്രോയുടെ YuKi Ice Cream കേരളത്തില്‍ യാത്ര ആരംഭിച്ചിരിക്കുന്നത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യുകി ഐസ് ക്രീം മാനേജിംഗ് ഡയറക്ടര്‍ (MD) ജോണ്‍ കടമ്പുകാട്ടില്‍ പ്രോഡക്റ്റ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പ്രശസ്ത സിനിമാ താരം മിയ ജോര്‍ജ്ജ്, നടനും എം.എല്‍.എയുമായ രമേഷ് പിഷാരടി, പ്രമുഖ സിനിമാ സംവിധായകരായ മാര്‍ട്ടിന്‍ പ്രക്കാട്ട്, സുധീഷ് ശങ്കര്‍, ജപ്പാനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഫുട്ട (Futa) എന്നിവരുള്‍പ്പെടെ ചലച്ചിത്രസാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

പരമ്പരാഗത ഐസ്‌ക്രീം രുചികളില്‍ നിന്ന് മാറി ജപ്പാന്‍, തായ്‌ലാന്‍ഡ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ ജനപ്രിയ ഫ്യൂഷന്‍ രുചികളാണ് യുകി വിപണിയിലെത്തിക്കുന്നത്. ലോകപ്രശസ്ത ജാപ്പനീസ് ആനിമേഷന്‍ സീരീസായ ‘നറൂട്ടോ’യില്‍ (Naruto) നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ ‘മറൂട്ടോ’ (Marutto) ആണ് യുകിയുടെ സിഗ്‌നേച്ചര്‍ ഫ്‌ളേവര്‍. കൂടാതെ, തായ്-ഏഷ്യന്‍ ശൈലിയിലുള്ള ‘മാംഗോ സ്റ്റിക്കി റൈസ്’, ക്രീമി ബ്ലൂ വാനില, പ്രീമിയം ഫ്രൂട്ട് ബാറുകള്‍, ജാപ്പനീസ് യോഗര്‍ട്ട് ഡിസേര്‍ട്ടുകള്‍, പ്രീമിയം കോണുകള്‍, ഡിസൈനര്‍ ടബുകള്‍ എന്നിവയും ലഭ്യമാണ്. ‘ഐക്കൊ’ (Aiko), ‘റെന്‍’ (Ren) എന്നീ ജാപ്പനീസ് ആനിമേഷന്‍ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഉല്‍പ്പന്നങ്ങളുടെ പാക്കേജിംഗും ഡിസൈനും ഒരുക്കിയിരിക്കുന്നത്.

അത്യാധുനിക പാസ്ചറൈസേഷന്‍, ടെക്‌സ്ചറിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രീമിയം പാല്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് ഐസ്‌ക്രീം നിര്‍മ്മിക്കുന്നത്. ഇത് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച മൃദുത്വവും പുതിയ രുചികളും നല്‍കുന്നു.

കൊച്ചി ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രധാന നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, പ്രമുഖ റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ, പ്രധാന മാളുകളില്‍ ഐസ്‌ക്രീമുകള്‍ രുചിച്ചറിയാനും ജാപ്പനീസ് തീം അനുഭവിച്ചറിയാനുമായി പ്രത്യേക ‘എക്‌സ്പീരിയന്‍സ് സോണുകളും’ കമ്പനി ഒരുക്കിയിട്ടുണ്ട്. കേരള വിപണിക്ക് ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close